സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

അടുത്ത കാലം വരെ, വിപണിയിൽ ഏറ്റവും വേഗത കുറഞ്ഞ വിൽപ്പനയുള്ള മോഡലുകളായിരുന്നു എംപിവികൾ. എന്നിരുന്നാലും, സമീപകാലത്ത്, എം‌പിവികളുടെ ജനപ്രീതിയിൽ പെട്ടെന്നുള്ള വർധന വിപണി കണ്ടത്.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

സുഖപ്രദമായ യാത്ര, താങ്ങാനാവുന്ന വില, പ്രകടനം തുടങ്ങിയ മേഖലകളിൽ ഇവയ്ക്ക് ലഭിച്ച നിരവധി മാറ്റങ്ങളാണ് എംപിവികളെ കൂടുതൽ ജനപ്രിയമാക്കിയത്.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

വിപണിയിൽ ഇന്ന് സാധാരണക്കാരന് താങ്ങാനാവുന്ന എം‌പിവികളുടെ ഒരു വലിയ നിര തന്നെയുണ്ട്. ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന ഏഴ് സീറ്റർ ഫാമിലി എം‌പിവികളുടെ പട്ടിക ഇതാ:

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

1. റെനോ ട്രൈബർ

4.95 - 6.63 ലക്ഷം രൂപ വിലയിൽ വിൽപ്പനയ്ക്ക് എത്തുന്ന റെനോ ട്രൈബറാണ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ എംപിവികളിൽ ഒന്നാണ്.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

ക്വിഡിന്റെ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ട്രൈബർ വിശാലമായ സ്പേസും, നിരവധി സവിശേഷതകളും, ആവശ്യത്തിന് ഇന്ധനക്ഷമതയുള്ള എഞ്ചിൻ എന്നിവ നൽകുന്നു. ട്രൈബറിന് ഉടൻ തന്നെ ഒരു AMT ഓപ്ഷൻ ലഭിക്കും, ഇത് ഈ എൻ‌ട്രി ലെവൽ എം‌പിവിയുടെ വിൽപ്പന വർദ്ധിപ്പിക്കും.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

2. ഡാറ്റ്സൺ ഗോ പ്ലസ്

റെനോ ട്രൈബർ അവതരിപ്പിക്കുന്നതുവരെ രാജ്യത്ത് വിൽപ്പനയ്ക്കെത്തിയ ഒരേയൊരു B-വിഭാഗത്തിൽ പെട്ട എംപിവി ഡാറ്റ്സൺ ഗോ പ്ലസ് ആയിരുന്നു. ഡാറ്റ്സൺ ഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ എംപിവിയുടെ 1.2 ലിറ്റർ വലിയ പെട്രോൾ എഞ്ചിനാണ് ട്രൈബറിന്റെ മേൽ ഗോ പ്ലസിന് മേൽകൈ നൽകുന്നത്.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് പോലുള്ള പുതിയ സവിശേഷതകൾക്കൊപ്പം വളരെയധികം ആവശ്യമുള്ള സ്റ്റൈലിംഗ് പരിഷ്കാരങ്ങളും ഗോ പ്ലസിന് അടുത്തിടെ ലഭിച്ചു. ഏഴ് അംഗങ്ങളുള്ള ഒരു കുടുംബത്തിന് മതിയായ ഇടമുള്ള ഒരു എംപിവിയാണ് ഗോ പ്ലസ്. 4.12 - 6.8 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

3. ഹോണ്ട BR-V

ഹ്യൂണ്ടായി ക്രെറ്റയ്ക്ക് എതിരാളിയായ ഒരു ചെറിയ എസ്‌യുവിയാണ് ഹോണ്ട BR-V. പുറത്ത് ചെറുതായിരുന്നാലും, അകത്ത് ഏഴ് സീറ്റർ ഘടനയുള്ളതിനാൽ വാഹനത്തെ വേറിട്ടുനിൽക്കാൻ ഇത് സഹായിക്കുന്നു.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

BR-V -യുടെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഹോണ്ട സിറ്റിയുമായി പങ്കിടുന്നു, അതിനർത്ഥം ശക്തവും ആവശ്യത്തിന് ഇന്ധനക്ഷമതയുള്ളതുമായ ഓപ്ഷനുകൾ ലഭിക്കുന്നു എന്നാണ്. 9.63 - 13.95 ലക്ഷം രൂപ നിരക്കിലാണ് BR-V വിൽപ്പനയ്ക്കുള്ളത്.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

4. മാരുതി എർട്ടിഗ & XL-6

രണ്ടാം തലമുറ മാരുതി എർട്ടിഗ താങ്ങാനാവുന്ന എം‌പി‌വി വിപണിയിലെ ഏറ്റവും വലിയ വിജയമാണ്. ഏറ്റവും പുതിയ എർട്ടിഗയുടെ വില 7.59 - 11.2 ലക്ഷം രൂപയാണ്.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

ശക്തവും ഇന്ധനക്ഷമതയുള്ളതുമായ എഞ്ചിൻ ഓപ്ഷനുകൾ, നിരവധി സവിശേഷതകൾ, ഏഴ് പേർക്ക് മതിയായ ഇടം, എളുപ്പമുള്ള അറ്റകുറ്റപ്പണി, മികച്ച യാത്രാ നിലവാരം എന്നിവ വാഗ്ദാനം ചെയ്യുന്നു.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

എന്നിരുന്നാലും, എർട്ടിഗയുടെ എല്ലാ സ്വഭാവവിശേഷങ്ങളും എസ്‌യുവിയുടെ ലുക്കും, പ്രീമിയം ആറ് സീറ്റർ ക്യാബിനും നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങൾക്ക് മാരുതി XL-6 തെരഞ്ഞെടുക്കാം. 9.86 - 11.54 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. കമ്പനിയുടെ നെക്സ ശ്രേണി പ്രീമിയം ഡീലർഷിപ്പുകളിലൂടെയാണ് XL-6 വിൽപ്പനയ്ക്ക് എത്തുന്നത്.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

5. മഹീന്ദ്ര മറാസോ

9.99 - 14.76 ലക്ഷം രൂപ നിരക്കിൽ വിൽപ്പനയ്‌ക്കെത്തിയ മഹീന്ദ്ര മറാസോ, സ്വദേശിയ യൂട്ടിലിറ്റി വാഹന ഭീമനിൽ നിന്നുള്ള ഏറ്റവും ആധുനിക മോഡലുകളിൽ ഒന്നാണ്.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

ഒരു ലാഡർ-ഫ്രെയിം ആർക്കിടെക്ച്ചർ അടിസ്ഥാനത്തിലുള്ളതും എന്നാൽ ട്രാന്‍സ്‌വേര്‍സായി ഘടിപ്പിച്ച എഞ്ചിൻ ഉൾക്കൊള്ളുന്നതുമായ ലോകത്തിലെ ആദ്യത്തെ വാഹനമാണ് മറാസോ.

സാധാരണക്കാരന് താങ്ങാനാവുന്ന ഏഴ് സീറ്റർ ഫാമിലി എംപിവികൾ

വേണ്ടത്ര പരിഷ്കൃതവും ശക്തവുമായ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മരാസോയുടെ കരുത്ത്. ഇത് മികച്ച പ്രകടനവും മിതത്വവും നൽകുന്നു. വിശാലമായ ക്യാബിൻ, മാന്യമായ യാത്രാ നിലവാരം, നിരവധി ഫീച്ചറുകൾ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
List of Affordable Seven seater MPVs in India. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X