ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

2020 -ന്റെ രണ്ടാം മാസത്തിൽ മാരുതി സുസുക്കിയുടെ എർട്ടിഗ, എംപിവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7,975 യൂണിറ്റുകളിൽ നിന്ന് 11,782 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

വാർഷിക വിൽപ്പനയിൽ 48 ശതമാനം വളർച്ചയാണ് എർട്ടിഗ കൈവരിച്ചത്. വാഹനത്തിന്റെ കൂടുതൽ പ്രീമിയം പതിപ്പായ XL6 പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഇടം നേടി.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

സ്റ്റാൻഡേർഡ് എർട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം നിര ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണവും പുനർരൂപകൽപ്പന ചെയ്ത മുൻ വശമുള്ള XL6 കഴിഞ്ഞ മാസം മൊത്തം 3,886 യൂണിറ്റുകളുടെ വിൽപ്പന നേടി.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

ഇവ രണ്ടും ചേർന്ന് 15,000 യൂണിറ്റുകൾ മാരുതി സുസുക്കിക്കായി രജിസ്റ്റർ ചെയ്തു. ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ ദീർഘകാല സേവന ബ്രാൻഡായ ഇന്നോവയ്ക്ക് 5,459 യൂണിറ്റുകൾ റെക്കോർഡുചെയ്യാൻ സാധിച്ചു.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

2019 ഫെബ്രുവരിയിൽ 6,634 യൂണിറ്റുകൾ വിറ്റഴിച്ചതിനാൽ എം‌പി‌വി 18 ശതമാനം ഇടിവ് രേഖപ്പെടുത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വർക്ക്ഹോഴ്‌സ് ബൊലേറോ എം‌യുവി 2020 ഫെബ്രുവരിയിൽ നിരാശപ്പെടുത്തിയില്ല, 4,067 യൂണിറ്റുകളുടെ വിൽപ്പനയാണ് വാഹനം നേടിയത്.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

കഴിഞ്ഞ വർഷത്തെ 7,974 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 49 ശതമാനം വിൽപ്പന ഇടിവോടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് രേഖപ്പെടുത്തിയത്. എന്നാൽ മഹീന്ദ്രയുടെ തന്നെ മറാസോ എംപിവി 1,236 യൂണിറ്റുമായി ഏഴാം സ്ഥാനത്താണ്.

Rank Model February 2020 February 2019
1 Maruti Suzuki Ertiga 11,782 7,975
2 Toyota Innova Crysta 5,259 6,634
3 Mahindra Bolero 4,067 7,974
4 Renault Triber 3,955 New Launch
5 Maruti Suzuki XL6 3,886 New Launch
6 Kia Carnival 1,620 New Launch
7 Mahindra Marazzo 1,236 2,881
8 Tata Hexa 152 280
9 Datsun Go+ 60 349
10 Toyota Vellfire 42 New Launch
ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,881 യൂണിറ്റുകൾ വിറ്റഴിച്ചത് കണക്കാക്കുമ്പോൾ മരാസോയ്ക്ക് 57 ശതമാനം വിൽപ്പന കുറഞ്ഞു. പുതുതലമുറ ഥാർ, സ്കോർപിയോ, XUV 500 എന്നിവയുടെ വരവോടെ വിൽപ്പനയിൽ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. എന്നാൽ അവരുടെ ഔദ്യോഗിക ലോഞ്ച് സമയക്രമങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

കഴിഞ്ഞ മാസം ട്രൈബറിന്റെ മികച്ച വിൽപ്പനയോടെ വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തിയ രണ്ട് നിർമ്മാതാക്കളിൽ ഒരാളാണ് റെനോ ഇന്ത്യ.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

3,955 യൂണിറ്റുകൾ റെക്കോർഡുചെയ്‌ത് മോഡുലാർ വാഹനം, എംപിവി ചാർട്ടുകളിൽ നാലാം സ്ഥാനത്താണ്. ഇന്ത്യയ്‌ക്കായുള്ള കിയയുടെ രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ രണ്ടാം മാസത്തിൽ 1,620 യൂണിറ്റുകൾ വിറ്റഴിച്ചതിനാൽ മതിപ്പുളവാക്കി.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

2.2 ലിറ്റർ VGT ഡീസൽ എഞ്ചിൻ 200 bhp കരുത്തു 440 Nm torque ഉം നിർമ്മിക്കുന്ന വാഹനം, മൂന്ന് പതിപ്പുകളിലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്. ടാറ്റ മോട്ടോർസിന്റെ ഹെക്‌സ മൊത്തം 152 യൂണിറ്റുമായി എട്ടാം സ്ഥാനത്തെത്തി.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 എംപിവികൾ

280 യൂണിറ്റുകളിൽ നിന്ന് 46 ശതമാനം ഇടിവോടെ ഡാറ്റ്സണിന്റെ ഗോ-പ്ലസ് 60 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തെത്തി. ടൊയോട്ട അടുത്തിടെ പുറത്തിറക്കിയ വെൽഫയർ ആഡംബര എംപിവിക്ക് കഴിഞ്ഞ മാസം 42 യൂണിറ്റുകൾ വിൽപ്പന റെക്കോർഡുചെയ്യാൻ കഴിഞ്ഞു.

Most Read Articles

Malayalam
English summary
List of Top 10 best selling MPVs in 2020 February. Read in Malayalam.
Story first published: Friday, March 6, 2020, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X