ഇലക്ട്രിക്ക് KUV100 അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മഹീന്ദ്ര

ഇലക്ട്രിക്ക് വാഹന നിരയില്‍ മഹീന്ദ്രയ്ക്ക് ഇന്ന് ഒരു സ്ഥാനം ഉണ്ടെങ്കിലും, അതിന്റെ നിര വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. eKUV100, eXUV300 മോഡലുകളെക്കൂടി അവതരിപ്പിച്ച് ഈ ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ഇലക്ട്രിക്ക് KUV100 അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മഹീന്ദ്ര

ഇലക്ട്രിക്ക് KUV100 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നെങ്കിലും വാഹനത്തെ എന്ന് വിപണിയില്‍ അവതരിപ്പിക്കും എന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തെ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക്ക് KUV100 അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മഹീന്ദ്ര

എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെങ്കിലും 2020 ഏപ്രില്‍-ജൂണ്‍ മാസത്തോടെ വാഹനം വില്‍പ്പനയ്ക്ക് എത്തും. ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാര്‍ക്കും താങ്ങാനാകുന്ന വിലയിലാകും വാഹനം എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം ഒമ്പതു ലക്ഷം രൂപയില്‍ താഴെയായിരിക്കും വാഹനത്തിന്റെ വിലയെന്നും സൂചനയുണ്ട്.

ഇലക്ട്രിക്ക് KUV100 അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മഹീന്ദ്ര

വിപണിയില്‍ മാരുതി ഇലക്ട്രിക്ക് വാഗണ്‍ ആര്‍ തന്നെയാകും മുഖ്യഎതിരാളി. ഇല്ക്ടിക്ക് വാഗണ്‍ ആറിന് വിപണിയില്‍ 12 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഈ വര്‍ഷം തന്നെ വാഗണ്‍ ആറിനെയും മാരുതി വിപണയില്‍ അവതരിപ്പിക്കും. ഒറ്റ ചാര്‍ജില്‍ 130 മുതല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ eKUV100 -ന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക്ക് KUV100 അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മഹീന്ദ്ര

കാഴ്ചയിലും രൂപഭംഗിയിലും ഇലക്ട്രിക്ക് പതിപ്പ്, ഏറെക്കുറെ പെട്രോള്‍ പതിപ്പിന് സമാനമായിരിക്കും. ഫാസ്റ്റ് ചാര്‍ജിങ് ഉള്‍പ്പടെയുള്ള സംവിധാനം വാഹനത്തില്‍ ഉണ്ടായിരിക്കും. ഇതോടെ ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക്ക് KUV100 അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മഹീന്ദ്ര

e2o-യ്ക്ക് സമാനമായി സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, റിമോര്‍ട്ട് ഡയക്നോസ്റ്റിക്സ്, കാബിന്‍ പ്രീ-കൂളിങ്, റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്കിങ് എന്നീ സൗകര്യങ്ങള്‍ ഇലക്ട്രിക്ക് KUV100 -ലും കമ്പനി ഉള്‍പ്പെടുത്തിയേക്കും. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

ഇലക്ട്രിക്ക് KUV100 അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മഹീന്ദ്ര

നിലവില്‍ ഇലക്ട്രിക്ക് സെഡാനായി e-വെറിറ്റോ എന്ന പേരില്‍ മഹീന്ദ്ര ഒരു മോഡല്‍ പുറത്തിറക്കുന്നുണ്ടെങ്കിലും വാഹനത്തിന് വലിയ വിലയാണ്. ഈ വര്‍ഷം വിപണിയില്‍ കമ്പനി അവതരിപ്പിച്ച XUV300 -നെയും അധികം വൈകാതെ ഇലക്ട്രിക്ക് പരിവേഷത്തില്‍ വിപണിയില്‍ എത്തും.

ഇലക്ട്രിക്ക് KUV100 അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മഹീന്ദ്ര

വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വര്‍ഷം തന്നെ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക അടുത്തിടെ അറിയിച്ചത്.

ഇലക്ട്രിക്ക് KUV100 അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മഹീന്ദ്ര

സ്റ്റാന്റേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഇലക്ട്രിക് XUV 300 എത്തുക. 380V ലിഥിയം അയണ്‍ ബാറ്ററിയാകും വാഹനത്തിന് കരുത്ത് പകരുക. റഗുലര്‍ XUV300 -ല്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇലക്ട്രിക്ക് മോഡലിനുണ്ടാകില്ല.

ഇലക്ട്രിക്ക് KUV100 അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മഹീന്ദ്ര

സാങ് യോങ് ടിവോളിയുടെ അതേ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെയും നിര്‍മാണമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ ലഭ്യമായേക്കും. വില സംബന്ധിച്ചോ, ഫീച്ചറുകള്‍ സംബന്ധിച്ചോ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra eKUV100 To Be Launched Next Quarter. Read in Malayalam.
Story first published: Friday, January 10, 2020, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X