പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഒരു പുതിയ കോർപ്പറേറ്റ് ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി. ഇതോടൊപ്പം ഒരു പുതിയ ലോഗോ, 'സ്പാർക്ക് ദി ന്യൂ' എന്നൊരു ഒരു പുതിയ ടാഗ്‌ലൈൻ എന്നിവയും കമ്പനി പുറത്തിറക്കി.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

ഇലക്ട്രിക് മൊബിലിറ്റി ടെക്നോളജി സൊല്യൂഷനുകളിൽ മുൻ‌നിര നിർമ്മാതാക്കളാവുക എന്ന ആഗോള അഭിലാഷം കൈവരിക്കുന്നതിന് ബ്രാൻഡിന് ഒരു പുതിയ ഉത്തേജനം നൽകുകയെന്നതാണ് കമ്പനിയുടെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

ME ബ്രാൻഡിംഗിന് കീഴിൽ വാഹനങ്ങളും ഹാർഡ്‌വെയർ സൊല്യൂഷ്യനുകളും NEMO ബ്രാൻഡിംഗിന് കീഴിൽ സോഫ്റ്റ്വെയർ സൊല്യൂഷനുകളും വാഗ്ദാനം ചെയ്യുന്നതിലൂടെ പുതിയ ഐഡന്റിറ്റി കമ്പനിയുടെ വാഹന നിരയെ ലളിതമാക്കുന്നു.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

ഡിജിറ്റൽ അസറ്റുകൾ, ഇലക്ട്രിക് വാഹന ഘടകങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ പുതിയ ലോഗോ പരിധിയില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ പുതിയ ഐഡന്റിറ്റി ബ്രാൻഡിന്റെ ഡിജിറ്റൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നു.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

ഈ നീക്കം ആഭ്യന്തര, വിദേശ വിപണികളെ വ്യക്തമായ ലക്ഷ്യത്തോടും നന്നായി നിർവചിച്ച ഐഡന്റിറ്റിയോടും സമീപിക്കാൻ സഹായിക്കും.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

ഇന്ത്യൻ റോഡുകളിൽ മഹീന്ദ്രയുടെ ഇവികൾ കൂട്ടമായി 200 ദശലക്ഷത്തിലധികം ഇലക്ട്രിക് കിലോമീറ്റർ പൂർത്തിയാക്കിയതിന്റെ സ്മരണയാണ് പുതിയ ബ്രാൻഡിന്റെ ലോഞ്ച്.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾ നടത്തിയ 200 ദശലക്ഷത്തിലധികം e-കിലോമീറ്ററുകൾ രാജ്യത്ത് 22,000 മെട്രിക് ടൺ CO2 ഉദ്‌വമനം കുറയ്ക്കാൻ സഹായിച്ചു.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

കട്ടിംഗ് എഡ്ജ് ടെക്നോളജി വാഗ്ദാനം ചെയ്ത് കസ്റ്റമൈസ്ഡ് ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷൻസ് രംഗത്തെ ഒരു മുൻനിര ബ്രാൻഡാകുക എന്നതാണ് മഹീന്ദ്ര ഇലക്ട്രിക്കിന്റെ പുതിയ ലക്ഷ്യം.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

ലോകമെമ്പാടുമുള്ള OEM -കൾ‌ക്ക് അനുയോജ്യമായ e-മൊബിലിറ്റി പങ്കാളിയായി കമ്പനിയെ സ്ഥാപിക്കുക എന്നതാണ് പുതിയ ഐഡന്റിറ്റി ലക്ഷ്യമിടുന്നത്.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിൽ ഒരു പതിറ്റാണ്ട് അനുഭവപരിചയമുള്ള തങ്ങൾ ഇന്ന് ഇന്ത്യയെ ഒരു ഇവി ഹബ് ആക്കാനും തങ്ങളുടെ സാങ്കേതികവിദ്യകളെ ആഗോളതലത്തിൽ എത്തിക്കാനും പൂർണ്ണമായും തയ്യാറാണ് എന്ന് മഹീന്ദ്ര ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ് ബാബു പറഞ്ഞു.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

പുതിയ ഐഡന്റിറ്റി മഹീന്ദ്ര ഇലക്ട്രിക്കിന്റെ സാരാംശം തിരിച്ചറിയുന്നുവെന്നും ഇത് പിടിച്ചെടുക്കുന്നതിനുള്ള ഏറ്റവും മികച്ച വാചകം ‘സ്പാർക്ക് ദി ന്യൂ' ആണെന്നും കമ്പനി കരുതുന്നു.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

ഈ വാക്കുകൾ മഹീന്ദ്ര ഇലക്ട്രിക്കിൽ ഉള്ളവരെ മാത്രമല്ല പ്രതിധ്വനിക്കുന്നത്, എല്ലാവരും വൈദ്യുത വിപ്ലവത്തിൽ പങ്കുചേരാനുള്ള ആഹ്വാനമാണ്.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

മഹീന്ദ്രയുടെ പുതിയ ബ്രാൻഡ് ലോഗോയിൽ ‘ഇലക്ട്രിക്' എന്ന വാക്കിന് സവിശേഷതയുണ്ട്, ‘മഹീന്ദ്ര' എന്ന പദത്തിന്റെ അതേ ഫോണ്ട് ലോഗോയിൽ ഉപയോഗിക്കുന്നതിലൂടെ ഒരു ഐക്യം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, ബ്രാൻഡ് വളരെ വിശ്വസിക്കാവുന്നതാണെന്ന് കാണിക്കുന്നതിനാണ് ലോവർ കെയ്‌സ് പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി മഹീന്ദ്ര ഇലക്ട്രിക്

ചുവപ്പ് നിറത്തിന്റെ ഉപയോഗം മഹീന്ദ്ര ഇലക്ട്രിക്കിന് തങ്ങളുടെ മാതൃ കമ്പനിയുമായുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നു, കൂടാതെ നീല നിറത്തിന്റെ ഉപയോഗം ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിലേക്കുള്ള കമ്പനിയുടെ ബന്ധത്തെ പ്രതിനിധീകരിക്കുന്നു.

More from DriveSpark

Article Published On: Friday, January 31, 2020, 16:12 [IST]
English summary
Mahindra Electric Unveils New Brand Identity, Logo, And Tagline: Details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X