ബിഎസ് VI മഹീന്ദ്ര KUV100 CNG പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
ബിഎസ് VI KUV100NXT വിപണിയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ KUV100 ബിഎസ് VI CNG പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവരുന്നത്. 2016 -ലാണ് KUV100 ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പെട്രോള്‍, ഡീസല്‍, CNG, ഇപ്പോള്‍ ഇലക്ട്രിക്ക് എന്നിങ്ങനെ ഈ മോഡലിന്റെ നാലു പതിപ്പുകളെയാണ് മഹീന്ദ്ര വിപണിയില്‍ എത്തിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് KUV100 -യുടെ ഇലക്ട്രിക്ക് പതിപ്പായ eKUV100 കമ്പനി അവതരിപ്പിക്കുന്നത്.

മൈക്രോ എസ്‌യുവികള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതോടെയാണ് ഈ ശ്രേണിയിലേക്ക് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധ തിരിച്ചിരിക്കുന്നത്. അടുത്തിടെ മാരുതി ഈ ശ്രേണിയിലേക്ക് എസ്സ്-പ്രസ്സോ എന്നൊരു വാഹനത്തെ അവതരിപ്പിക്കുന്നത്.

വിപണിയില്‍ എത്തിയതും വാഹനത്തിന് മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാനും സാധിച്ചു. നാലു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഈ വാഹനത്തിന്റെ 10,000 യൂണിറ്റുകള്‍ വരെ പ്രതിമാസം നിരത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് മാരുതിയുടെ മുഖ്യഎതിരാളികളായ ടാറ്റയും ഈ ശ്രേണിയിലേക്ക് HBX എന്നൊരു വാഹനവുമായി എത്തുന്നത്.

ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ടാറ്റ HBX -ന്റെ വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇവരുടെ ഇടയിലേക്കാണ് ഇപ്പോള്‍ പരിഷ്‌കരിച്ച KUV100, CNG പതിപ്പിനെയും മഹീന്ദ്ര അവതരിപ്പിക്കാനൊരുങ്ങുന്നത്. റഷ്‌ലെയ്ന്‍ ആണ് പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ പിന്നില്‍ CNG എന്നൊരു സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. നിലവില്‍ വാഹനത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ തന്നെയാകും ബിഎസ് VI പരിഷ്‌കാരത്തോടെ പുതിയ പതിപ്പിലും ഇടംപിടിക്കുക.

അതേസമയം കരുത്തും ടോര്‍ഖും ഒന്നും തന്നെ വ്യക്തമല്ല. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ ഈ മോട്ടോര്‍ 82 bhp കരുത്തും 115 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ 18.15 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ പുതിയ പതിപ്പിന്റെ മൈലേജ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. മൈലേജില്‍ വലിയ മാറ്റം ഉണ്ടായിരിക്കില്ലെന്നാണ് സൂചന. അതിനൊപ്പം തന്നെ വാഹനത്തിന്റെ ഡിസൈനിലും കമ്പനി വലിയ മാറ്റങ്ങള്‍ വരുത്തിയേക്കില്ല.

പോയ വര്‍ഷം വാഹത്തിന്റെ പരിഷ്‌കരിച്ച് ഒരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. വില്‍പ്പനയ്ക്കുള്ള ഏറ്റവും വിലകുറഞ്ഞ മഹീന്ദ്ര കാറാണിത്. KUV100 വളരെക്കാലം മുമ്പ് വിപണിയിലെത്തിയതെങ്കിലും വില്‍പ്പന വിജയം നോടാന്‍ സാധിക്കാതെ പോവുകയായിരുന്നു.

നിലവില്‍ ബിഎസ് VI പതിപ്പിലേക്ക് വാഹനങ്ങളെ അവതരിപ്പിക്കുന്നതിനുള്ള അവസാഘട്ട ഒരുക്കത്തിലാണ് മഹീന്ദ്ര. ഏപ്രില്‍ ഒന്നിന് മുന്നോടിയായി വാഹനങ്ങളെയെല്ലാം ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

പരീക്ഷണ ഓട്ടം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. മറാസോയുടെ പെട്രോള്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു.

2018-ന്റെ പകുതിയോടെയാണ് മഹീന്ദ്ര എംപിവി ശ്രേണിയിലേക്ക് മറാസോയെ അവതരിപ്പിക്കുന്നത്. ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്. മഹീന്ദ്രയുടെ 1.5 ലിറ്റര്‍ എംസ്റ്റാലിയന്‍ എഞ്ചിനാകും വാഹനത്തിലും ഇടംപിടിക്കുക.

ഈ 163 bhp കരുത്തും 280 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ഇതിനൊപ്പം തന്നെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും.


Click it and Unblock the Notifications








