കൊവിഡ്-19; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര, 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാതൃക തയ്യാര്‍

കോറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രോഗികളെ പരിചരിക്കാനുള്ള സംവിധാനം വാഗ്ദാനം ചെയ്തത് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രംഗത്തെത്തുന്നത്.

കൊവിഡ്-19; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര, 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാതൃക തയ്യാര്‍

വാഹന നിര്‍മാണ ശാലകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുക്കമാണെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇതിനുപുറമെ, രോഗികള്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മഹീന്ദ്ര ഹോളിഡേ റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ്-19; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര, 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാതൃക തയ്യാര്‍

ഈ അടിയന്തിര സാഹചര്യത്തില്‍ തന്റെ കമ്പനിയിലെ പ്രൊജക്ട് ടീം സര്‍ക്കാരിനെയും സൈന്യത്തേയും സഹായിക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം ഉറപ്പു നല്‍കി. പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം.

കൊവിഡ്-19; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര, 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാതൃക തയ്യാര്‍

മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാര്‍ 48 മണിക്കൂര്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയിരിക്കുകയാണ്. ഇതിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ്-19; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര, 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാതൃക തയ്യാര്‍

വെന്റിലേറ്ററിന്റെ നിര്‍മ്മാണ രീതിയെക്കുറിച്ചും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നും വെന്റിലേറ്ററിന്റെ പ്രവര്‍ത്തനങ്ങളും മനസിലാക്കിയും മറ്റ് വെന്റിലേറ്റര്‍ മാതൃകകള്‍ പരിശോധിച്ചുമാണ് ഈ വെന്റിലേറ്റര്‍ മാതൃക ഒരുക്കിയിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നു.

കൊവിഡ്-19; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര, 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാതൃക തയ്യാര്‍

നിങ്ങളെ കുറിച്ച് ഓര്‍ത്ത് വളരെ അധികം അഭിമാനിക്കുന്നുവെന്നും ഉറക്കം പോലും വേണ്ടെന്നുവെച്ച് 48 മണിക്കൂറുകള്‍ ഫാക്ടറിയില്‍ തന്നെ വെന്റിലേറ്റര്‍ നിര്‍മാണത്തില്‍ മുഴുകിയത് നിങ്ങളുടെ മനുഷ്യത്വത്തിന്റെ തെളിവാണ്. വെന്റിലേറ്ററിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കാള്‍ നമ്മള്‍ വിദഗ്ധ ഉപദേശം തേടുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ്-19; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര, 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാതൃക തയ്യാര്‍

നിലവില്‍ മഹാരാഷ്ട്രയിലെ പ്ലാന്റുകള്‍ താത്കാലികമായി ഉത്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ് കമ്പനി. കൂടാതെ പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ തിങ്കാളാഴ്ച (23-3-20) മുതല്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്.

കൊവിഡ്-19; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര, 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാതൃക തയ്യാര്‍

എത്ര ദിവസത്തേക്കാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ്-19; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര, 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാതൃക തയ്യാര്‍

രാജ്യത്തുള്ള മറ്റ് ഓഫീസുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് മഹീന്ദ്ര അറിയിച്ചു. ഇന്ത്യയിലെ മുന്‍നിര ബൈക്ക് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ഇറ്റാലിയന്‍-അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കള എഫ്‌സിഎ എന്നീ കമ്പനികള്‍ രണ്ട് ആഴ്ചത്തേക്കകും, ബെന്റ്‌ലി ഒരു മാസത്തേക്കും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ്-19; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര, 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാതൃക തയ്യാര്‍

ടാറ്റയുടെ പൂനെയിലെ പ്ലാന്റും ഒരാഴ്ച്ചത്തേക്ക് അടയ്ക്കുകയാണ് ശനിയാഴ്ച അറിയിച്ചിരുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. വൈറസ് മൂലം യൂറോപ്യന്‍ രാജ്യങ്ങളിലും, ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും ദിനംപ്രതി മരണസംഖ്യ കുതിച്ച് ഉയരുകയാണ്.

Most Read Articles

Malayalam
English summary
Mahindra Produces First Set Of Ventilator Prototypes Within 48 Hours. Read in Malayalam.
Story first published: Thursday, March 26, 2020, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X