മറാസോയുടെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്
2018-ന്റെ പകുതിയോടെയാണ് മഹീന്ദ്ര എംപിവി ശ്രേണിയിലേക്ക് മറാസോയെ അവതരിപ്പിക്കുന്നത്. ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്. ബിഎസ് VI പതിപ്പിനെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

ഇപ്പോഴിതാ പെട്രോള്‍ കരുത്തില്‍ മറാസോയുടെ പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങളും കാര്‍ദേഖോ പങ്കുവെച്ചു. മഹീന്ദ്രയുടെ 1.5 ലിറ്റര്‍ എംസ്റ്റാലിയന്‍ എഞ്ചിനാകും വാഹനത്തിലും ഇടംപിടിക്കുക.

2020 ഓട്ടോ എക്‌സ്‌പോയില്‍ ഈ എഞ്ചിന്‍ മഹീന്ദ്ര അവതരിപ്പിക്കുകയും ചെയ്തിരുന്നു. 163 bhp കരുത്തും 280 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഇതിനൊപ്പം തന്നെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും.

മറാസോയുടെ ഡീസല്‍ എഞ്ചിന് ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചെങ്കിലും ഇതുവരെ വാഹനം വിപണിയില്‍ എത്തിയിട്ടില്ല. ബിഎസ് VI -ലേക്ക് എഞ്ചിന്‍ നവീകരിച്ചെങ്കിലും പവറിലും ടോര്‍ഖിലും മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 123 bhp കരുത്തും 300 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. M2, M4, M6, M8 എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ ഓപ്ഷനില്‍ എത്തുന്ന മറാസോയ്ക്ക് 9.9 ലക്ഷം രൂപ മുതല്‍ 14.77 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മറാസോ. മോണോകോക്ക് പ്ലാറ്റ്ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്നു സ്‌പോക്ക് സ്റ്റീയറിങ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്ന ഹാന്‍ഡ്‌ബ്രേക്ക് ലിവര്‍ എന്നിവയെല്ലാം മറാസോയുടെ സവിശേഷതകളാണ്.

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മറാസോ സ്വന്തമാക്കി.

സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മഹീന്ദ്രയ്ക്ക് ഉപയോക്താക്കളോടുള്ള പ്രതിബന്ധതയാണ് മറാസോയുടെ നേട്ടത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി മറാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് പുറത്തിറക്കിയിരുന്നത്.

അധികം വൈകാതെ തന്നെ ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ മറാസോയെ അടിസ്ഥാനമാക്കി പുതിയ എംപിവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു.

മറാസോയെ അടിസ്ഥാനമാക്കിയെത്തുന്ന വാഹനമാണെങ്കിലും ഫോര്‍ഡിന്റെ ബി-മാക്സ് ഡിസൈന്‍ ശൈലിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചന. ഈ വാഹനത്തിന്റെ ഏഴ് സിറ്റര്‍, എട്ട് സീറ്റര്‍ പതിപ്പുകള്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications








