കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

പ്രശസ്ത ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സിംബ കോർപ്പറേഷനുമായുള്ള സഹകരണത്തിൽ കെനിയൻ വാഹന വിപണിയിൽ പ്രവേശിച്ചിരിക്കുകയാണ്.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

കെനിയൻ വിപണിയിൽ വാണിജ്യ, പാസഞ്ചർ വാഹനങ്ങൾ വിൽക്കാൻ ഇരു കമ്പനികളും കൈകോർത്തു. പ്രാദേശികമായി അസംബിൾ ചെയ്ത മഹീന്ദ്ര സ്കോർപിയോ സിംഗിൾ ക്യാബ്, ഡബിൾ ക്യാബ് പിക്കപ്പ് ട്രക്കുകൾ പുറത്തിറക്കിയാണ് ഇരു കൂട്ടരും പ്രവർത്തനം ആരംഭിച്ചത്.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

കെനിയൻ റോഡ് സാഹചര്യങ്ങൾക്ക് അനുസൃതമായി രണ്ട് മോഡലുകളും മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

മൊംബാസയിലെ അസോസിയേറ്റഡ് വെഹിക്കിൾ അസംബ്ലി (AVA കെനിയ) പ്ലാന്റിലാണ് പിക്കപ്പ് ട്രക്കുകൾ അസംബിൾ ചെയ്യുന്നത്. കെനിയ പ്രസിഡന്റ് ഉഹുറു കെനിയാട്ടയാണ് ഇരു മോഡലുകളും വെളിപ്പെടുത്തിയത്.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

കെനിയയിൽ അസംബിൾ ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും നികുതി കുറയ്ക്കുന്നത് പരിഗണിക്കാൻ രാഷ്ട്രപതി KRA ട്രഷറിയോട് ശുപാർശ ചെയ്തിട്ടുണ്ട്.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്റർനാഷണൽ ഓപ്പറേഷൻസ് ചീഫ് അരവിന്ദ് മാത്യു പറയുന്നതനുസരിച്ച്, പ്രാദേശികമായി അസംബിൾ ചെയ്ത ഈ പിക്ക് അപ്പുകൾ കെനിയൻ വിപണിയിൽ മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ചുവടുവെപ്പാണ്.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

കെനിയ തങ്ങൾക്ക് ഒരു പ്രധാന തന്ത്രപരമായ വിപണിയാണ്, പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കസ്റ്റമൈസ് ചെയ്ത ഉൽ‌പ്പന്നങ്ങൾ കൃത്യസമയത്ത് എത്തിക്കാൻ തങ്ങൾ ഇപ്പോൾ പൂർണ്ണമായും സജ്ജരാണ്.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

കെനിയ സർക്കാരിന്റെ പിന്തുണയ്ക്ക് നന്ദി പറയുന്നതിനൊപ്പം, ഈ സംരംഭം രാജ്യത്ത് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

കെനിയയിൽ മഹീന്ദ്ര സ്കോർപിയോ സിംഗിൾ-ക്യാബ്, ഡബിൾ ക്യാബ് പിക്കപ്പ് ട്രക്കുകൾ അവതരിപ്പിച്ചതോടെ, ആഭ്യന്തര UV നിർമാതാക്കൾ ഈ മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

മഹീന്ദ്ര ഉൽ‌പ്പന്നങ്ങൾ‌ ആഫ്രിക്കയിൽ‌ മികച്ച വിജയം നേടിയിട്ടുണ്ടെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് കിഴക്കൻ ആഫ്രിക്കയിൽ. കെനിയയിൽ തങ്ങളുടെ വാഹന നിരയും, ശൃംഖലയും വിപുലീകരിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നു.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

കെനിയയുടെ ഉടമസ്ഥതയിലുള്ള 50 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സിംബ കോർപ്പറേഷന് അവരുടെ വേരുകൾ രാജ്യത്ത് ഉടനീളമുണ്ട്.

കെനിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മഹീന്ദ്ര

ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഉൽപ്പാദന മേഖലയുടെ വലിയ സംഭാവന സാക്ഷാത്കരിക്കാൻ ഉദ്ദേശിച്ചുള്ള 'ബൈ കെനിയ ബിൽഡ് കെനിയ' സംരംഭം നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്നതിൽ തങ്ങളും പങ്കാളികളായ മഹീന്ദ്രയും ആന്റ് മഹീന്ദ്രയും ഒരുമിച്ച് താൽപ്പര്യപ്പെടുന്നു എന്ന് സിംബ കോർപ്പറേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ആദിൽ പോപാട്ട് പറഞ്ഞു.

More from DriveSpark

Article Published On: Tuesday, March 10, 2020, 11:45 [IST]
English summary
Mahindra starts operations in Kenya in tie up with Simba Corporation. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X