പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര, പൂട്ടിയ പ്ലാന്റില്‍ വെന്റിലേറ്റര്‍ നിര്‍മ്മിക്കാം

കൊറോണ വൈറസ് പിടിച്ചതോടെ എല്ലാ മേഖലയിലും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദിനംപ്രതി മരണസംഖ്യ കുതിച്ച് ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ മേഖലയിലെയും പ്രവര്‍ത്തകങ്ങള്‍ നിര്‍ത്തിവെയ്ക്കേണ്ട അവസ്ഥയാണ്.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

വാഹന വിപണിയിലും വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. മിക്ക നിര്‍മ്മാതാക്കളും ഇതിനോടകം തന്നെ പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിപ്പിച്ചു.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

ഇപ്പോള്‍ കൊറോണ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രോഗികളെ പരിചരിക്കാനുള്ള സംവിധാനം വാഗ്ദാനം ചെയ്തത് രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.തന്റെ വാഹന നിര്‍മാണ ശാലകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുക്കമാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ ഇക്കാര്യം ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

ഇതിനുപുറമെ, രോഗികള്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മഹീന്ദ്ര ഹോളിഡേ റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ അടിയന്തിര സാഹചര്യത്തില്‍ തന്റെ കമ്പനിയിലെ പ്രൊജക്ട് ടീം സര്‍ക്കാരിനെയും സൈന്യത്തേയും സഹായിക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം ഉറപ്പു നല്‍കി.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

മഹാരാഷ്ട്രയിലെ പ്ലാന്റുകള്‍ താത്കാലികമായി ഉത്പാദനം നിര്‍ത്തുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ തിങ്കാളാഴ്ച (23-3-20) മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചതായും കമ്പനി അറിയിച്ചു.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

എത്ര ദിവസത്തേക്കാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

രാജ്യത്തുള്ള മറ്റ് ഓഫീസുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് മഹീന്ദ്ര അറിയിച്ചു. ഇന്ത്യയിലെ മുന്‍നിര ബൈക്ക് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ഇറ്റാലിയന്‍-അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കള എഫ്സിഎ എന്നീ കമ്പനികള്‍ രണ്ട് ആഴ്ചത്തേക്കകും, ബെന്റ്‌ലി ഒരു മാസത്തേക്കും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

ടാറ്റയുടെ പൂനെയിലെ പ്ലാന്റും ഒരാഴ്ച്ചത്തേക്ക് അടയ്ക്കുകയാണ് ശനിയാഴ്ച അറിയിച്ചിരുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. വൈറസ് മൂലം യൂറോപ്യന്‍ രാജ്യങ്ങളിലും, ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും ദിനംപ്രതി മരണസംഖ്യ കുതിച്ച് ഉയരുകയാണ്.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

വൈറസ് ബാധയുടെ പശ്ചത്തലത്തില്‍ 66 വര്‍ഷത്തിനിടെ ചരിത്രത്തില്‍ ആദ്യമായി മൊണാക്കോ GP റദ്ദാക്കി. 1955 മുതല്‍ തുടങ്ങി എല്ലാ വര്‍ഷവും നടക്കുന്ന ഫോര്‍മുല വണ്‍ കലണ്ടറിലെ പ്രധാന ഇവന്റുകളില്‍ ഒന്നാണ് മൊണാക്കോ GP.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

ലോകമെമ്പാടും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റേസിന്റെ 2020 പതിപ്പ് പൂര്‍ണ്ണമായും നിര്‍ത്തലാക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 66 വര്‍ഷമായി ഒരു തടസ്സവുമില്ലാതെ നടന്നു വന്നിരുന്ന മൊണാക്കോ GP ആദ്യമായിട്ടാണ് മാറ്റിവയ്ക്കുന്നത്.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

ഐക്കോണിക് സ്ട്രീറ്റ് റേസ് തുടക്കത്തില്‍ അത്ര ആവേശകരമായ റേസിംഗ് അനുഭവം നല്‍കിയിരുന്നില്ല, എന്നാലും വര്‍ഷങ്ങള്‍ കൊണ്ട് ഇത് ഫോര്‍മുല വണ്ണിന്റെ തിളക്കത്തിന്റെയും ഗ്ലാമറിന്റെയും ചിഹ്നമായി മാറി എന്നതാണ് വാസ്തവം.

കോവിഡ്-19: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്ര

ഡച്ച്, സ്പാനിഷ് GP -കള്‍ക്കൊപ്പം റേസ് മാറ്റിവച്ചതായി പരമ്പരയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം, റേസിന്റെ സംഘാടകരായ ഓട്ടോമൊബൈല്‍ ക്ലബ് ഡി മൊണാക്കോ (ACM) - ഇവന്റ് മൊത്തത്തില്‍ റദ്ദാക്കിയതായി സ്ഥിരീകരിച്ചു, പിന്നീടുള്ള തീയതിയിലേക്ക് റേസ് പുനക്രമീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു.

Most Read Articles

Malayalam
English summary
Coronavirus: Mahindra to stop vehicle production, plans to manufacturer ventilators. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X