ഓട്ടോ എക്‌സ്‌പോ 2020: XUV300 സ്‌പോര്‍ട്‌സ് പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര

നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ XUV300 സ്‌പോര്‍ട്‌സ് T-GDI പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര. ബിഎസ് VI എഞ്ചിന്‍ കരുത്തോടെയാകും വാഹനം വിപണിയില്‍ എത്തുക. 2020 -ന്റെ പകുതിയോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

ഓട്ടോ എക്‌സ്‌പോ 2020: XUV300 സ്‌പോര്‍ട്‌സ് പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും നിരവധി മാററ്റങ്ങളോടെയാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക. പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. 1.2 ലിറ്റര്‍ ബിഎസ് VI എഞ്ചിന്‍ 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കും.

ഓട്ടോ എക്‌സ്‌പോ 2020: XUV300 സ്‌പോര്‍ട്‌സ് പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര

ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. എഎംടി പതിപ്പിനെ ഭാവിയില്‍ കമ്പനി വിപണിയില്‍ എത്തിച്ചേക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും 20 bhp കരുത്തും 30 Nm torque ഉം പുതിയ എഞ്ചിന്‍ അധികം സൃഷ്ടിക്കും.

ഓട്ടോ എക്‌സ്‌പോ 2020: XUV300 സ്‌പോര്‍ട്‌സ് പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര

പേര് സൂചിപ്പിക്കുന്നതുപോടെ സ്‌പോര്‍ട്ടി പരിവേഷത്തിലാണ് വാഹനത്തിന്റെ ഡിസൈന്‍ മഹീന്ദ്ര നല്‍കിയിരിക്കുന്നത്. ബോണറ്റിലെയും വശങ്ങളിലെയും ഗ്രാഫിക്‌സ് ഡിസൈനുകളും, ബ്രേക്ക് കപ്പില്ലേഴിസിലെ ചുവപ്പ് ഇന്‍സേര്‍ട്ടും, എല്ലാം വാഹനത്തിന് ഒരു സ്‌പോര്‍ട്ടി പകിട്ട് നല്‍കുന്നു എന്നുവേണം പറയാന്‍.

ഓട്ടോ എക്‌സ്‌പോ 2020: XUV300 സ്‌പോര്‍ട്‌സ് പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര

അകത്തളത്തിലും മാറ്റങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. സ്റ്റിയറിങ് വീല്‍, സെന്‍ട്രല്‍ കണ്‍സോള്‍, എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള ചുവന്ന് ഇന്‍സേര്‍ട്ടുകള്‍ എന്നിവയെല്ലാം പുതിയ വാഹനത്തിന്റെ സവിശേഷതയാണ്. 2020 -ന്റെ പകുതിയോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: XUV300 സ്‌പോര്‍ട്‌സ് പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയോടുകൂടിയ എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാകും.

More from DriveSpark

Article Published On: Friday, February 7, 2020, 20:45 [IST]
English summary
Mahindra XUV300 Sportz With Powerful Turbo-Petrol Engine Revealed At Auto Expo. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X