പത്ത് മാസത്തിനിടെ മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വാഹന വിപണി. മിക്ക നിര്‍മ്മാതാക്കളും വാഹനങ്ങളെ അവതരിപ്പിച്ച് തുടങ്ങിയപ്പോള്‍ ഈ നിരയില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് മുന്നേറുകയാണ് മാരുതി.

പത്ത് മാസത്തിനിടെ മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2019 ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍ നിരത്തിലെത്തിയെങ്കില്‍ ഇപ്പോഴിത് അഞ്ച് ലക്ഷം പിന്നിട്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാരുതി തങ്ങളുടെ നിരയിലെ ഭൂരിഭാഗം കാറുകളും ബിഎസ് VI എഞ്ചിനിലേക്ക് നവീകരിച്ചു.

പത്ത് മാസത്തിനിടെ മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

കഴിഞ്ഞ ദിവസമാണ് സെലറിയോ, ഈക്കോ മോഡലുകളുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. എസ്സ്-പ്രെസ്സോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, എര്‍ട്ടിഗ, XL6 എന്നിവരെല്ലാം ബിഎസ് VI പട്ടികയില്‍ നേരത്തെ തന്നെ ഇടംപിടിച്ചിതുന്നു. സെലറിയോ X, ആള്‍ട്ടോ K10, ഇഗ്നീസ് മോഡലുകളുടെ ബിഎസ് VI പതിപ്പുകളാണ് ഇനി ഈ പട്ടികയില്‍ ഇടംപിടിക്കാനുള്ളത്.

പത്ത് മാസത്തിനിടെ മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഈ മോഡലുകളെയും ബിഎസ് VI പതിപ്പുകളെ ഉടന്‍ തന്നെ വിപണയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ ബിഎസ് VI നിരയില്‍ തങ്ങളുടെ പത്ത് മോഡലുകള്‍ വില്‍പ്പനയ്ക്ക് സജ്ജമാണെന്നും കമ്പനി അറിയിച്ചു.

പത്ത് മാസത്തിനിടെ മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

വിപണിയില്‍ തങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതായും കമ്പനി അറിയിച്ചു. 75 ശതമാനം പെട്രോള്‍ മോഡലുകളാണ് ബിഎസ് VI -നിലവാരത്തിലേക്ക് കമ്പനി നവീകരിച്ചത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായിട്ടാണ് ബിഎസ് IV നിന്നും ബിഎസ് VI എഞ്ചിനിലേക്കുള്ള ചുവടുമാറ്റം.

പത്ത് മാസത്തിനിടെ മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2020 ഏപ്രില്‍ ഒന്നു മുതലാണ് ബിഎസ് VI നിര്‍ബന്ധമാക്കുന്നത്. എന്നാല്‍, 2019 ഏപ്രിലില്‍ തന്നെ മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ 800, പ്രീമിയം ഹാച്ച്ബാക്കായ ബലെനോ എന്നിവ ബിഎസ് VI എന്‍ജിനിലേക്ക് കമ്പനി മാറ്റിയിരുന്നു.

പത്ത് മാസത്തിനിടെ മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഇതിനുപിന്നാലെ, പുതിയ വാഗണ്‍ആറിന്റെ 1.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ്, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, XL6, എസ്സ്-പ്രെസ്സോ എന്നീ വാഹനങ്ങളും ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ കമ്പനി വിപണിയില്‍ എത്തിച്ചു. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിരവധി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു നിര്‍മ്മാതാവും മാരുതിയാണ്.

പത്ത് മാസത്തിനിടെ മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

മാരുതി നിരയില്‍ നിന്നും ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ അവസാനം വിപണിയില്‍ എത്തിയത് സെലാറിയോ, ഈക്കോ മോഡലുകളാണ്. 4.41 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി അവതരിപ്പിച്ചത്.

പത്ത് മാസത്തിനിടെ മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഈ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്‌സ്. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. എഞ്ചിന്‍ നവീകരിച്ചതോടെ വാഹനത്തിന്റെ മൈലേജ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

പത്ത് മാസത്തിനിടെ മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ബിഎസ് IV മോഡലില്‍ ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പുതിയ പതിപ്പില്‍ മൈലേജ് എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയെല്ലാം വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

Article Published On: Wednesday, January 22, 2020, 12:18 [IST]
English summary
Maruti BS6 car sales cross 5 L in 10 months . Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X