ജിപ്‌സിയുടെ ഡെലിവറികൾ ആരംഭിച്ച് മാരുതി; വാഹനം സൈന്യത്തിന് മാത്രം

മാരുതിയുടെ ഐതിഹാസിക മോഡലായ ജിപ്‌സിയുടെ ഉത്പാദനവും ഡെലറിവറികളും നിർമ്മാതാക്കൾ പുനരാരംഭിച്ചു.ഫെബ്രുവരിയിൽ ജിപ്‌സിയുടെ 70 യൂണിറ്റുകളാണ് മാരുതി വിതരണം ചെയ്തത്. എന്നാൽ വാഹനം സാധാരണക്കാർക്ക് ലഭ്യമാക്കിയിട്ടില്ല.

ജിപ്‌സിയുടെ ഡെലിവറികൾ ആരംഭിച്ച് മാരുതി; വാഹനം സൈന്യത്തിന് മാത്രം

മാരുതി ജിപ്‌സി ബി‌എസ് IV സൈന്യത്തിന് വേണ്ടിയാണ് വീണ്ടും നിർമ്മിക്കുന്നത്. പുതിയ സുരക്ഷാ ചട്ടങ്ങൾ കാരണം 2019 മാർച്ചിൽ മാരുതി ജിപ്‌സി ഉൽപ്പന്നങ്ങൾ നിർത്തലാക്കിയിരുന്നു.

ജിപ്‌സിയുടെ ഡെലിവറികൾ ആരംഭിച്ച് മാരുതി; വാഹനം സൈന്യത്തിന് മാത്രം

ഇന്ത്യൻ സൈന്യം വാഹനത്തിന്റെ 3051 യൂണിറ്റുകൾ ആവശ്യപ്പെട്ടിരുന്നു, അതിനാലാണ് മാരുതി സുസുക്കി ജിപ്‌സിയുടെ ഉത്പാദനം കമ്പനി പുനരാരംഭിച്ചിരിക്കുന്ന. ഇതിന്റെ ഡെലിവറിയും കഴിഞ്ഞ മാസം മുതൽ ആരംഭിച്ചു.

ജിപ്‌സിയുടെ ഡെലിവറികൾ ആരംഭിച്ച് മാരുതി; വാഹനം സൈന്യത്തിന് മാത്രം

സുരക്ഷാ കാരണങ്ങളാൽ നിർത്തലാക്കിയെങ്കിലും സൈന്യത്തിന്റെ ആവശ്യം കണക്കിലെടുത്ത് സുരക്ഷാ മന്ത്രാലയം വാഹനത്തിന്റെ ഉത്പാദനത്തിന് പ്രത്യേക അനുമതി നൽകി.

ജിപ്‌സിയുടെ ഡെലിവറികൾ ആരംഭിച്ച് മാരുതി; വാഹനം സൈന്യത്തിന് മാത്രം

രാജ്യത്ത് നിലവിലുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ജിപ്‌സി സാധാരണ പൗരന്മാർക്ക് ലഭ്യമാകില്ല എന്നത് ശ്രദ്ധേയമാണ്.

ജിപ്‌സിയുടെ ഡെലിവറികൾ ആരംഭിച്ച് മാരുതി; വാഹനം സൈന്യത്തിന് മാത്രം

1985 ലാണ് മാരുതി ജിപ്‌സി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്, അതിനുശേഷം ഇത് ഉത്പാദനം അവസാനിപ്പിക്കുന്നതുവരെ നിരവധി പരിഷ്കരണങ്ങൾ വാഹനത്തിന് ലഭിച്ചിട്ടുണ്ട്.

ജിപ്‌സിയുടെ ഡെലിവറികൾ ആരംഭിച്ച് മാരുതി; വാഹനം സൈന്യത്തിന് മാത്രം

ഓഫ്-റോഡ് പ്രേമികളായ ആളുകൾക്കിടയിൽ ജിപ്‌സികൾ വളരെ പ്രചാരമുണ്ട്, അതുപോലെ തന്നെ ഇന്ത്യൻ സൈന്യവും വാഹനത്തിന്റെ മൾട്ടി-യൂട്ടിലിറ്റി ഗുണങ്ങൾ കാരണം ധാരാളം ഇത് ഉപയോഗിക്കുന്നു.

ജിപ്‌സിയുടെ ഡെലിവറികൾ ആരംഭിച്ച് മാരുതി; വാഹനം സൈന്യത്തിന് മാത്രം

1.3 ലിറ്റർ G-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി ജിപ്‌സിയുടെ ഹൃദയം. 80 bhp കരുത്തും 130 Nm torque ഉം ഈ എഞ്ചിൻ പുറപ്പെടുവിക്കുന്നു. എസ്റ്റീം, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളിൽ ഈ എഞ്ചിൻ ഉപയോഗിച്ചിരുന്നു.

ജിപ്‌സിയുടെ ഡെലിവറികൾ ആരംഭിച്ച് മാരുതി; വാഹനം സൈന്യത്തിന് മാത്രം

അഞ്ച് സ്പീഡ് ഗിയർബോക്സാണ് മിനി എസ്‌യുവിയിൽ വന്നിരുന്നത്, ഫോർ വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. ഈ വാഹനത്തിന് വിപണിയിൽ ഇപ്പോഴും നല്ല ഡിമാൻഡുണ്ട്, അതിനാലാണ് കമ്പനി ജിപ്‌സിയുടെ പകരക്കാരനായി പുതിയ ജിംനിയെ വിപണിയിലേക്ക് കൊണ്ടുവരാൻ പോകുന്നത്.

Most Read Articles

Malayalam
English summary
Maruti Gypsy delivered to Indian Army in february. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X