സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

കഴിഞ്ഞ വർഷം തുടക്കത്തിൽ, രാജ്യത്ത് ഏറ്റവുമധികം വാഹനങ്ങൾ വിറ്റഴിക്കുന്ന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) പ്രാദേശിക കാർ വിപണിയിൽ പഴക്കമേറിയതും എന്നാൽ ഉയർന്ന ശേഷിയുള്ളതുമായ ജിപ്‌സി മിനി എസ്‌യുവി നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

ഇന്ത്യയിൽ പുതിയതായി നിലവിൽ വന്ന സുരക്ഷാ ചട്ടങ്ങൾ പാലിക്കാൻ എസ്‌യുവിയ്ക്ക് കഴിയാത്തത് കാരണം വളരെയധികം ബഹുമാനിക്കപ്പെടുന്ന ഓഫ്-റോഡർ 2019 ഏപ്രിൽ 1 മുതൽ നിർത്തലാക്കിയിരുന്നു.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

രാജ്യത്ത് വളരെയധികം ആരാധകരുള്ള വാഹനമാണ് ജിപ്‌സി. അത്യാധുനിക സംവിധാനങ്ങളോടെ നിരവധി വാഹനങ്ങൾ വിപണിയിൽ വന്നുപോയെങ്കിലും ജിപ്‌സിയുടെ സ്ഥാനം ഇന്നും സുസ്ഥിരമാണ്.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

ഏതു പ്രതികൂല സാഹചര്യങ്ങളും അനായാസം തരണം ചെയ്തു പോകാനുള്ള കഴിവാണ് ഓഫ് റോഡ് ആരാധകരുടേയും, ഇന്ത്യൻ കരസേനയുടേയും ഇഷ്ട വാഹനമാക്കി ജിപ്‌സിയെ മാറ്റിയത്.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

എന്നാൽ മാരുതി ജിപ്‌സി ഏറ്റവുമധികം വാങ്ങിയിരുന്ന ഇന്ത്യൻ സൈന്യം ടാറ്റാ സഫാരി സ്റ്റോമിലേക്ക് മാറാൻ തീരുമാനിച്ചതായിരുന്നു വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കാൻ ഇടയായ ഏറ്റവും വലിയ കാരണം.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

വാഹനത്തിന് ഇപ്പോൾ പുനർജന്മം ലഭിക്കാൻ പോവുകയാണ്. കരസേനയിൽ നിന്ന് പുതിയ ഉത്തരവ് ലഭിച്ചതിനാൽ വാഹന നിർമ്മാതാക്കൾ ഉടൻ തന്നെ മല ആട് എന്ന് അറിയപ്പെടുന്ന ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാനുള്ള പ്രവർത്തനങ്ങളിലാണ്.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

എന്നിരുന്നാലും, ഇത്തവണ, ഐക്കണിക് ഓഫ്-റോഡർ സ്വകാര്യ ഉപഭോക്താക്കൾക്ക് ലഭ്യമാകില്ല. മാരുതി ജിപ്‌സി പരിഷ്കരിച്ച സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നത് മാത്രമല്ല, G13 1.3 ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പോലും പരാജയപ്പെടും.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

അതിനാൽ, സൈന്യത്തിന് വിൽക്കുന്ന ജിപ്‌സി പുനർരൂപീകരിച്ച സുരക്ഷ, എമിഷൻ നിയന്ത്രണങ്ങളും പാലിക്കില്ല. ഈ മാനദണ്ഡങ്ങൾ സൈനിക വാഹനങ്ങൾക്ക് ബാധകമല്ലെന്ന് ഇവിടെ എടുത്തുപറയേണ്ടതാണ്.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

അനുബന്ധ തലമുറയിൽ, നിലവിലെ തലമുറ സുസുക്കി ജിംനിയുടെ ഡെറിവേറ്റീവ് രൂപത്തിൽ മാരുതി ജിപ്‌സിയുടെ പിൻഗാമിയെ വാഹന വിപണിയിൽ അവതരിപ്പിക്കാൻ കാർ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നു. എന്നാൽ മിനി ഓഫ്-റോഡർ വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറെയല്ലെന്ന വസ്തുത മനസ്സിലാക്കിയ കമ്പനി, ഇന്ത്യ-സ്പെക്ക് പതിപ്പ് കൊണ്ടുവരാൻ പദ്ധതിയിടുന്നു.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

ഇന്ത്യ-സ്പെക്ക് സുസുക്കി ജിംനി പുറത്തിറക്കുന്നതോടെ 34 വർഷം മുമ്പ് രാജ്യത്ത് ആദ്യമായി പുറത്തിറക്കിയ മാരുതി ജിപ്‌സിയുടെ മാജിക് പുനർസൃഷ്‌ടിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കൂടാതെ, ഇന്ത്യ-സ്പെക്ക് ജിപ്‌സി തന്നെ രണ്ടാം തലമുറ സുസുക്കി ജിംനിയുടെ അൽപ്പം മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

മാരുതി ജിപ്‌സിയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയ്ക്കായി വരാനിരിക്കുന്ന സുസുക്കി ജിംനി എസ്‌യുവി പുതിയ സുരക്ഷ, എമിഷൻ മാനദണ്ഡങ്ങൾ പാലിക്കും.

സൈന്യത്തിനായി ജിപ്‌സിയുടെ ഉത്പാദനം പുനരാരംഭിക്കാൻ മാരുതി

ഓഫ്-റോഡർ അതിന്റെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ എർട്ടിഗ, സിയാസ് എന്നിവയുമായി പങ്കിടും, കൂടാതെ വിദേശത്ത് വിൽക്കുന്ന ജിമ്മി സിയറയെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യ സ്പെക്ക് മോഡൽ.

Most Read Articles

Malayalam
English summary
Maruti Suzuki Gypsy production begins again in India limited for Army orders. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X