ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.89 ലക്ഷം രൂപ

ഇഗ്നിസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. 4.89 ലക്ഷം രൂപ മുതല്‍ 7.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. വാഹനത്തിനായുള്ള ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.83 ലക്ഷം രൂപ

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും 3,904 രൂപ മുതല്‍ 25,196 രൂപ വരെയാണ് പുതിയ പതിപ്പിന് വില വര്‍ധിച്ചിരിക്കുന്നത്. ബിഎസ് VI എഞ്ചിന്‍ നല്‍കിയതിനൊപ്പം തന്നെ വാഹനത്തിന്റെ ഡിസൈനിലും ചെറിയ ചില പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.83 ലക്ഷം രൂപ

സുസുക്കിയുടെ 1.2 ലിറ്റര്‍ K12 ബിഎസ് VI എഞ്ചിനാണ് പുതിയ പതിപ്പിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.83 ലക്ഷം രൂപ

കരുത്തിലും ടോര്‍ഖിലും കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. പഴയ ബിഎസ് IV പതിപ്പിലേതിന് സമാനമാണെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. അതേസമയം പുതിയ പതിപ്പിന്റെ ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.83 ലക്ഷം രൂപ

പഴയ പതിപ്പില്‍ 20.89 കിലോമീറ്ററായിരുന്നു വാഹനത്തിന്റെ മൈലേജ്. 15 -ാം മത് ഓട്ടോ എക്‌സ്‌പോയിലാണ് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി പരിചയപ്പെടുത്തുന്നത്. പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, ജിംനിയുടേതിന് സമാനമായ ഗ്രില്‍ എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.83 ലക്ഷം രൂപ

ഗ്രില്ലിന്റെ മാറ്റത്തിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോഗ്‌ലാമ്പുകളുടെ സ്ഥാനം മാറിയതും മുന്നിലെ സവിശേഷതയാണ്. പിന്‍വശത്തേക്കു വരുമ്പോള്‍ പ്രധാനമാറ്റം ബമ്പറിലാണ്.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.83 ലക്ഷം രൂപ

സ്‌കിഡ് പ്ലേറ്റിന് പുറമെ, ബമ്പറിന്റെ രണ്ട് വശങ്ങളിലും റിഫ്ളക്ടറുകളും കമ്പനി നല്‍കിയിട്ടുണ്ട്. വീല്‍ ആര്‍ച്ച്, ബ്ലാക്ക് ഫിനീഷ് സൈഡ് മിറര്‍, ബ്ലാക്ക് B-പില്ലറുകള്‍, റൂഫ് റെയില്‍ എന്നിവ പുതിയ മോഡലിന്റെ മാറ്റങ്ങളാണ്. ലൂസെന്റ് ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം മൂന്ന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനുകളും ഇഗ്നിസിന്റെ പുതുമകളാണ്.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.83 ലക്ഷം രൂപ

അകത്തളത്തില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല. മാരുതിയുടെ ഏറ്റവും പുതിയ 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രീമിയം കാറുകളിലേതു പോലെ വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാന്‍ സാധിക്കും.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.83 ലക്ഷം രൂപ

റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്‌സ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി വാഹനത്തിലുണ്ട്.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.83 ലക്ഷം രൂപ

ടോള്‍ ബോയ് ഹാച്ച് സ്‌റ്റൈലില്‍ ക്ലാസിക് ലുക്കിനൊപ്പം വിദേശ നിരത്തുകളില്‍ സുപരിചതമായ രൂപത്തിലാണ് ഇഗ്നിസ് വിപണിയില്‍ എത്തുന്നത്. മാരുതി ശ്രേണിയില്‍ നിന്നും റിറ്റ്‌സിനെ പിന്‍വലിച്ചശേഷമാണ് ഇഗ്നിസിനിനെ കമ്പനി വിപണയില്‍ എത്തിക്കുന്നത്.

More from DriveSpark

Article Published On: Thursday, February 13, 2020, 20:13 [IST]
English summary
Maruti Suzuki Ignis Facelift launched in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X