മാറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വര്‍ഷം
2019 -ന്റെ തുടക്കത്തിലാണ് ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മാരുതി നിരത്തിലെത്തിക്കുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020 -ലും മോഡലിന്റെ പുതിയൊരു പതിപ്പിനെക്കൂടി കമ്പനി വിപണിയില്‍ എത്തിച്ചേക്കും.

പുതിയ പതിപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്. ഗാഡിവാഡിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്സ്പോയില്‍ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാറ്റങ്ങള്‍ ഒപ്പം തന്നെ ബിഎസ് VI എഞ്ചിനും വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും. മുന്‍വശത്ത് തന്നെ ഒരുപാട് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഇതില്‍ പ്രധാനം മുന്നിലെ ഗ്രില്ല് തന്നെയാണ്. മാരുതിയുടെ ഏറ്റവും പുതിയ വാഹനമായ എസ്സ്-പ്രെസ്സോയിലാണ് ഈ ഗ്രില്ല് അവസാനമായി കണ്ടത്.

എന്നിരുന്നാലും ജീപ്പ് കോമ്പസ്, നിലവില്‍ വിപണിയില്‍ ഉള്ള മഹീന്ദ്ര സ്‌കോര്‍പിയോ മോഡലുകളില്‍ എല്ലാം ഇതിനോട് സാമ്യമുള്ള ഗ്രില്ലുകള്‍ കാണാന്‍ സാധിക്കും. പുതിയ ബമ്പറും വാഹനത്തിന്റെ സവിശേഷതയാണ്. അതോടൊപ്പം തന്നെ പുതിയ നിറങ്ങളിലും 2020 ഇഗ്നീസ് വിപണിയില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അകത്തളത്തിലെ മാറ്റങ്ങള്‍ വ്യക്തമല്ലെങ്കിലും, ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം എന്നു തന്നെയാണ് റിപ്പോര്‍ട്ട്. മറ്റൊരു പ്രധാന മാറ്റം ബിഎസ് VI എഞ്ചിനില്‍ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്നതാണ്.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും ബിഎസ് VI നിലവാരത്തില്‍ അവതരിപ്പിക്കുക. സ്വിഫ്റ്റില്‍ കണ്ടിരിക്കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയായിരിക്കും ഇത്. ഈ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque സൃഷ്ടിക്കും.

അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്സ്. ബലോനോയ്ക്കും എസ്-ക്രോസിനും ശേഷം മാരുതി പ്രീമിയം ഡീലര്‍ഷിപ്പ് നെക്സയിലൂടെ പുറത്തിറങ്ങുന്ന മൂന്നാമത്തെ വാഹനമാണിത്.

ടോള്‍ ബോയ് ഹാച്ച് സ്റ്റൈലില്‍ ക്ലാസിക് ലുക്കിനൊപ്പം വിദേശ നിരത്തുകളില്‍ സുപരിചതമായ രൂപത്തിലാണ് ഇഗ്‌നീസ് വിപണിയില്‍ എത്തുന്നത്. മാരുതി ശ്രേണിയില്‍ നിന്നും റിറ്റ്സിനെ പിന്‍വലിച്ചശേഷമാണ് ഇഗ്‌നീസിനിനെ കമ്പനി വിപണയില്‍ എത്തിക്കുന്നത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് പുതിയൊരു ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ മാരുതി വിപണിയിലെത്തിച്ചത്. 4.79 ലക്ഷം മുതല്‍ 7.14 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. റിവേഴ്സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്സ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി വാഹനത്തിലുണ്ട്. റൂഫ് റെയില്‍ നല്‍കിയതാണ് പുതിയ ഇഗ്നീസിന് രൂപത്തിലുള്ള പ്രധാന മാറ്റം. ഉയര്‍ന്ന വേരിയന്റുകളായ സീറ്റ, ആല്‍ഫ എന്നിവയിലാണ് ഇതുള്ളത്.


Click it and Unblock the Notifications








