മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

2019 സെപ്തംബര്‍ മാസത്തിലാണ് എന്‍ട്രി ലെവല്‍ മിനി എസ്‌യുവി മോഡലായ എസ്-പ്രെസ്സോ നിരത്തിലെത്തുന്നത്. നിരത്തിലെത്തിയ നാള്‍ മുതല്‍ മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന എസ്-പ്രെസ്സോയ്ക്ക് ആള്‍ട്ടോയ്ക്കും വാഗണ്‍ആറിനുമിടയിലായിട്ടാണ് മാരുതി സ്ഥാനം നല്‍കിയിരിക്കുന്നത്. മികച്ച ഡിസൈനും സ്റ്റെലിംങ്ങുമാണ് വാഹനത്തിന്റെ വിജയത്തിന് മുതല്‍ കൂട്ട് ആയതെന്നും കമ്പനി അറിയിച്ചു.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന്റെ 50,000 യൂണിറ്റുകള്‍ ഇതുവരെ വിറ്റഴിച്ചെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 97 ശതമാനവും ഉയര്‍ന്ന് പതിപ്പുകളായ VXi, VXi+, മോഡലുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരങ്ങളില്‍ ഉള്ളവരാണ് വാഹനത്തിനായി എത്തുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ടാണ് പുതിയൊരു ഡിസൈനില്‍ വാഹനത്തെ കമ്പനി വിപണിയില്‍ അണിനിരത്തിയത്. പ്രാരംഭ പതിപ്പിന് 3.7 ലക്ഷം രൂപയാണ് വാഹനത്തിന് എക്‌സ്‌ഷോറും വില. പുതിയ ഒരു വാഹനം എന്നതിലുപരി പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള മാരുതിയുടെ ചുവടുവയ്പ്പാണ് എസ്-പ്രെസ്സോ.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഫ്യൂച്ചര്‍-എസ് എന്ന പേരിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ചത്. വലിയ എസ്‌യുവി വാഹനങ്ങളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്നു നില്‍ക്കുന്ന വലിയ ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് എസ്-പ്രെസ്സോയുടെ മുന്നിലെ സവിശേഷതകള്‍.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

വാഹനത്തിന്റെ നിറത്തിലുള്ള മിറര്‍, സില്‍വര്‍ ഫിനിഷോടു കൂടിയ വീല്‍കപ്പ് എന്നിവയാണ് വശങ്ങളെ മനോഹകമാക്കിയിരിക്കുന്നത്. മാരുതിയുടെ സിഗ്‌നേച്ചര്‍ സി-ഷേപ്പ് ടെയില്‍ ലാമ്പുകള്‍, ഹൈമൗണ്ടഡ് സ്റ്റോപ്പ് ലൈറ്റ്, എസ്-പ്രെസ്സോ ലോഗോ, പിന്‍ ബമ്പറിലെ റിവേഴ്‌സ് സെന്‍സേഴ്‌സ് എന്നിവയാണ് പിന്നിലെ ഫീച്ചറുകള്‍.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

അകത്തളത്തിലും നിരവധി സവിശേഷതകളോടെയാണ് വാഹനം വരുന്നത്. ഡാഷ്‌ബോര്‍ഡിന്റെ ഒത്ത നടുവിലാണ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ടാക്കോമീറ്ററും സ്പീഡോമീറ്ററും, ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേയ്ക്ക് താഴെ ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റാണ്.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ സിസ്റ്റമാണിത്. ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡായ മിനി കൂപ്പറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു വൃത്താകൃതിയിലുള്ള ആവരണത്തിലാണ് സ്ഥിതിചെയ്യുന്നത്.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

Std (O), LXi, LXi (O), VXi, VXi (O), VXi+, VXi AGS, VXi (O) AGS and VXi+ AGS എന്നിങ്ങനെ ഒമ്പത് വകഭേതങ്ങളില്‍ പുതിയ മൈക്രോ എസ്‌യുവി ലഭ്യമാണ്. വാഹനത്തിന്റെ എല്ലാ വകഭേദങ്ങളിലും ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

ആള്‍ട്ടോ K10 -ലെ അതേ എഞ്ചിന്‍ യൂണിറ്റാണ്, എന്നിരുന്നാലും, എസ്-പ്രെസ്സോയില്‍ ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന പരിഷ്‌കാരങ്ങളോടെയാണ് മാരുതി പുറത്തിറക്കുന്നത്. 998 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

ഈ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. എസ്-പ്രെസ്സോയുടെ ഉയര്‍ന്ന-സ്‌പെക്ക് വകഭേതങ്ങളില്‍ ഓപ്ഷണലായി AGS ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കമ്പനി നല്‍കുന്നുണ്ട്.

മിനി എസ്‌യുവി എസ്-പ്രെസ്സോയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; വിറ്റത് 50,000 യൂണിറ്റുകള്‍

സുരക്ഷ മുന്‍നിര്‍ത്തി ഇബിഡിയോടു കൂടിയ എബിഎസ്, ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സൈഡ് (ഓപ്ഷണല്‍) എയര്‍ ബാഗ്, പെഡസ്ട്രിയന്‍ സേഫ്റ്റി, ക്രാഷ് കംപ്ലിയിന്‍സ് എന്നിങ്ങനെ പത്തോളം സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Over 50,000 Maruti S-Presso Sold, Bookings For Top Variants. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X