ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിക്കുകയാണെന്ന് മാരുതി
ആള്‍ട്ടോ K10 -ന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസൂക്കി. കമ്പനി നിരയില്‍ ഏറ്റവും ജനപ്രീയ എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് മോഡലാണ് ആള്‍ട്ടോ.

വാഹനത്തെ പിന്‍വലിക്കുകയാണെന്ന് കമ്പനി അറിയിച്ചെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോഴും ആള്‍ട്ടോ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ വാഹനത്തിനായുള്ള ബുക്കിങ് സ്വീകരിക്കുന്നില്ലെന്നും നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ ഉള്ള മോഡലുകളെ വിറ്റഴിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് IV നിലവാരത്തിലുള്ള 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ആണ് ഗിയര്‍ബോക്‌സുകള്‍.

ആള്‍ട്ടോ K10-ന്റെ സിഎന്‍ജി പതിപ്പും വിപണിയില്‍ ലഭ്യമാണ്. 998 സിസി ത്രീ സിലിണ്ടര്‍ എഞ്ചിന്‍ 58 bhp കരുത്തും 78 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 2010 -ല്ാണ് ആള്‍ട്ടോ K10 ആദ്യ തലമുറ വിപണിയില്‍ എത്തുന്നത്.

പിന്നീട് 2014 -ല്‍ രണ്ടാം തലമുറയും വിപണിയില്‍ എത്തി. 2019 വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണയില്‍ അവതരിപ്പിച്ചു. കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ക്കൊപ്പം ക്രാഷ് ടെസ്റ്റിനെയും അതിജീവിക്കാനുള്ള ശേഷിയുമായാണ് പുതിയ ആള്‍ട്ടോ K10 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തുന്നത്. 3.72 ലക്ഷം രൂപ മുതല്‍ 4.51 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

2020 മാര്‍ച്ച് 31 -ന് മുമ്പായി ഡീലര്‍ഷിപ്പുകളില്‍ ഉള്ള പതിപ്പുകളെ വിറ്റഴിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അടുത്തിടെ മാരുതി അവതരിപ്പിച്ച മിനി എസ്‌യുവി മോഡലായ എസ്-പ്രെസ്സോ വിപണിയില്‍ തരംഗമായതോടെയാണ് ആള്‍ട്ടോ K10 -ന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നത്. വിപണിയില്‍ മികച്ച പ്രകടനമാണ് എസ്-പ്രെസ്സോ കാഴ്ചവെയ്ക്കുന്നതെന്നും കമ്പനി അറിയിച്ചു.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെയാണ് എസ്-പ്രെസ്സോ വിപണയില്‍ എത്തുന്നത്. 998 സിസി പ്രെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കും.

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം, ഓപ്ഷണല്‍ AGS ട്രാന്‍സ്മിഷനും ലഭിക്കുന്നു. 3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിരവധി മോഡലുകള്‍ വിപണിയില്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു നിര്‍മ്മാതാവും മാരുതിയാണ്. ഏകദേശം പത്ത് മോഡലുകളാണ് ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ മാരുതിയില്‍ നിന്നും നിരത്തിലെത്തുന്നത്.

2019 ഏപ്രിലില്‍ തന്നെ മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ 800, പ്രീമിയം ഹാച്ച്ബാക്കായ ബലെനോ എന്നിവ ബിഎസ് VI എന്‍ജിനിലേക്ക് കമ്പനി മാറ്റിയിരുന്നു.

ഇതിനുപിന്നാലെ, പുതിയ വാഗണ്‍ആറിന്റെ 1.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ്, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, XL6, എസ്-പ്രെസ്സോ എന്നീ വാഹനങ്ങളും ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ കമ്പനി വിപണിയില്‍ എത്തിച്ചു.

അടുത്തിടെയാണ് ഈക്കോ, സെലറിയോ മോഡലുകളുടെ ബിഎസ് VI പതിപ്പുകളെ അവതരിപ്പിച്ചത്. സെലറിയോ X, ഇഗ്നീസ് എന്നിങ്ങനെ രണ്ട് മോഡലുകളെ ഒഴിച്ച് മാരുതി തങ്ങളുടെ നിരയിലെ എല്ലാം മോഡലുകളെയും ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications