ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ മാരുതിക്ക് വലിയ വിജയങ്ങള്‍ സമ്മാനിച്ച മോഡലാണ് ഡിസയര്‍. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഡിസയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഗാഡിവാഡിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെഡാന്‍ ശ്രേണിയിലേക്കാണ് മാരുതി ഡിസയറിനെ അവതരിപ്പിച്ചത്. നിലവില്‍ ഡിസയറിന്റെ രണ്ടാം തലമുറയാണ് വിപണിയില്‍ ഉള്ളത്. 2008 -ലായിരുന്നു ആദ്യ വാഹനം കമ്പനി ഇന്ത്യന്‍ നിരത്തില്‍ എത്തിച്ചത്.

ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

വിപണിയില്‍ എത്തിയതുമുതല്‍ ശ്രേണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡല്‍ കൂടിയാണ് ഡിസയര്‍. അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ 19 ലക്ഷം യുണിറ്റിന്റെ വില്‍പ്പന നടത്തി പുതിയൊരു നാഴികക്കല്ലും വാഹനം പിന്നിട്ടിരുന്നു. ആദ്യ നാളില്‍ വാഹനം വിപണിയില്‍ എത്തിയിരുന്നത് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ എന്ന പേരിലായിരുന്നു.

ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

2012 ഫെബ്രുവരിയില്‍ രണ്ടാം തലമുറ മോഡലിനെയും, 2017 മെയ് മാസത്തില്‍ മൂന്നാം തലമുറ മോഡലിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. നിലവില്‍ വിപണിയില്‍ പുതുതലമുറ മോഡല്‍ കൂടുതല്‍ പ്രീമിയം ഡിസൈനിലും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ക്രോം ഫിനിഷില്‍ പുതിയ ഡിസൈനിലുള്ള ഹെക്‌സഗണല്‍ ഗ്രില്‍ ന്യുജെന്‍ ഭാവം സമ്മാനിക്കും. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളോട് കൂടിയതാണ് ഹെഡ്‌ലാമ്പുകള്‍, പുതിയ ഫോഗ്‌ലാമ്പുകളും, പിന്നിലെ എല്‍ഇഡി ടെയില്‍ലാമ്പും വാഹനത്തിന്റെ അഴക് വര്‍ധിപ്പിക്കുന്നു.

ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

C -പില്ലര്‍ കാറിന്റെ ബൂട്ടുമായി ഇണക്കത്തോടെ യോജിപ്പിച്ചിട്ടുള്ളതും മികച്ച രൂപഭംഗിക്കു കാരണമാകുന്നു. പുതിയ പതിപ്പില്‍ ബൂട്ട് സ്പെയ്സ് വര്‍ധിപ്പിച്ചതോടെയും കാറിന് ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓക്സ്ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍ എന്നീ പുതുനിറങ്ങളിലും ഡിസയര്‍ വിപണിയില്‍ ലഭ്യമാണ്.

ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

അളവുകളില്‍ അല്പം വലുതാണ് പുതിയ ഡിസയര്‍. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്ഫോമിലാണ് ഡിസയറിന്റെ നിര്‍മാണം അതുകൊണ്ട് പെട്രോള്‍ മോഡലിന് 85 കിലോഗ്രാമും ഡീസല്‍ മോഡലിന് 105 കിലോഗ്രാമും ഭാരം കുറവാണ്.

ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ഇന്ധനക്ഷമതയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഡിസയര്‍. ഡീസല്‍ പതിപ്പിന് 28.4 കിലോമീറ്റര്‍ മൈലേജും, പെട്രോള്‍ പതിപ്പിന് 22 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ബിഎസ് VI പെട്രോള്‍ എഞ്ചിനിലാണ് ഡിസയര്‍ വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍, 82 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കും.

ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗുകള്‍, എബിഎസ് എന്നിവ എല്ലാ വകഭേദങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ അള്‍ട്രാ-ഹൈ ടെന്‍സില്‍ ഷീറ്റ് മെറ്റല്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മാണം.

Article Published On: Saturday, February 15, 2020, 8:30 [IST]
English summary
Maruti Suzuki Dzire Facelift Launch Expected in April. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X