ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ഈക്കോ ബി‌എസ് VI S-CNG പതിപ്പ് അവതരിപ്പിച്ചു. എം‌പി‌വി 2020 മാർച്ച് അവസാനം പ്രാബല്യത്തിൽ വരുന്ന ബി‌എസ് VI മാനദണ്ഡങ്ങൾ മാത്രമല്ല, കമ്പനിയുടെ 'മിഷൻ ഗ്രീൻ മില്യൺ' സംരംഭത്തിന് അനുസൃതമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

2010 ജനുവരിയിൽ ആദ്യമായി വിപണിയിൽ പ്രവേശിച്ചതിനു ശേഷം നാളിതുവരെ 6.7 ലക്ഷത്തിലധികം യൂണിറ്റുകൾ മാരുതി സുസുക്കി ഈക്കോ വിറ്റഴിക്കപ്പെട്ടു. വാൻ വിഭാഗത്തിൽ, ഈക്കോ എംപിവി 87 ശതമാനം വിപണി വിഹിതം കൈയ്യടക്കുന്നു. ഈക്കോയുടെ വിശാലമായ രൂപകൽപ്പനയ്ക്കും ശക്തമായ പ്രകടനവും MSIL -ന് കാര്യമായി ഗുണം ചെയ്യുന്നു.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

ആഭ്യന്തര വിപണിയിൽ ഏറ്റവുമധികം വാഹനങ്ങൾ വിൽക്കുന്നതിനൊപ്പം MSIL ഇതിനകം ഒരു ദശലക്ഷം ഹരിത വാഹനങ്ങളും (CNG, സ്മാർട്ട് ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടെ) വിറ്റഴിച്ചിട്ടുണ്ട്.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

ബിഎസ് VI മാരുതി EECO വിലകളും വേരിയന്റുകളും

മാരുതി സുസുക്കി ഈക്കോ ബി‌എസ് VI കാർഗോ CNG 463,300 രൂപയും, ടൂർ V എസി CNG (5 സീറ്റർ) 493,800 രൂപയ്ക്കും ഈക്കോ എസി വിത്ത് CNG (5 സീറ്റർ) 495,100 രൂപയ്ക്കും ഈക്കോ കാർഗോ CNG എസി 506,200 രൂപയ്ക്കും ലഭ്യമാണ്.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

അടുത്ത ഒരു ദശലക്ഷം പച്ച വാഹനങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ വിൽക്കാനാണ് മാരുതി സുസുക്കി ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിന്റെ ഫലം രാജ്യത്തുടനീളം കൂട്ടത്തോടെ ഉപഭോക്താക്കൾ സ്വീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

കുറഞ്ഞ പരിപാലനച്ചെലവിൽ മികച്ച മൈലേജ്, മികച്ച ഇൻ-സെഗ്മെന്റ് കംഫർട്ട്, സ്പേസ്, പവർ എന്നിവ ഉപയോഗിച്ച് ശക്തമായ ഒരു ചുവടുവെപ്പ് ഈകോ സ്ഥാപിച്ചു. സുരക്ഷയിലും ശ്രേണിയിലെ മികച്ചത് വാഗ്ദാനം ചെയ്യുന്നു.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

എല്ലാ ആവശ്യങ്ങൾക്കുമായി നിർമ്മിച്ചിരിക്കുന്ന വാഹനം വൈവിധ്യമാർന്ന ഉപയോഗത്തിന് അനുയോജ്യമാണ് എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

കുടുംബ യാത്രയ്ക്കുള്ള ഒരു ഓപ്ഷനായിട്ടും, ഒരു ബിസിനസ് വാഹനമായും മാരുതി EECO MPV വിൽക്കുന്നു. ഒപ്റ്റിമം പെർഫോമൻസ്, സേഫ്റ്റി, എഞ്ചിൻ ഡ്യൂറബിലിറ്റി, സൗകര്യം, മൈലേജ് എന്നിവയ്ക്കായിട്ടാണ് മാരുതി സുസുക്കി ഈക്കോ ബി‌എസ് VI S-CNG രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

1.2 ലിറ്റർ പെട്രോൾ മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം, ഇത് 73 bhp കരുത്തും 101 Nm torque ഉം സൃഷ്ടിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

ബിഎസ് VI മാരുതി EECO സവിശേഷതകൾ

മാരുതി സുസുക്കി ഈക്കോ ബി‌എസ് VI CNG പതിപ്പിൽ ഫാക്ടറിയിൽ നിന്ന് തന്നെയാണ് കിറ്റ് ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ വിവിധ സാഹചര്യങ്ങൾക്കായി ട്യൂൺ ചെയ്യുന്നു, വാഹനം വ്യത്യസ്ത ഭൂപ്രദേശങ്ങൾക്കായി കാലിബ്രേറ്റും ചെയ്യുന്നു.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

12 വ്യത്യസ്ഥ പതിപ്പുകളിൽ മാരുതി സുസുക്കി ഈക്കോ വാഗ്ദാനം ചെയ്യുന്നു. 5 സീറ്റർ, 7 സീറ്റർ, കാർഗോ, ആംബുലൻസ് ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. ഈക്കോയുടെ സ്ലൈഡിംഗ് ഡോറുകൾ സുഗമമായി വാഹനത്തിനുള്ളിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രാപ്തമാക്കുന്നു.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

ഡ്രൈവർ എയർബാഗ്,ABS+EBD, പിൻ പാർക്കിംഗ് സെൻസറുകൾ, ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയാണ് ഈക്കോയിൽ വരുന്ന സവിശേഷതകൾ.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

മാരുതി സുസുക്കിയുടെ S-CNG വാഹന ശ്രേണി, എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും നാച്ചുറൽ ഗ്യാസിന്റെ വിഹിതം നിലവിൽ 6.2 ശതമാനത്തിൽ നിന്ന് 2030 ഓടെ 15 ശതമാനമായും ഉയർത്തുന്നതായി കമ്പനി പറയുന്നു. ഈ പശ്ചാത്തലത്തിൽ, ഇന്ത്യ CNG ഇന്ധന പമ്പുകളുടെ ശൃംഖല നിർമ്മിക്കുകയാണ്.

ഈക്കോ ബി‌എസ് VI CNG പതിപ്പ് പുറത്തിറക്കി മാരുതി; വില 4.64 ലക്ഷം

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസങ്ങളിൽ (ഏപ്രിൽ 19 - ജനുവരി 20) പുതിയ CNG സ്റ്റേഷനുകളിൽ 101 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 129 സ്റ്റേഷനുകളിൽ നിന്ന് ഇപ്പോൾ 259 CNG സ്റ്റേഷനുകളായി ഉയർന്നിരിക്കുന്നു.

More from DriveSpark

Article Published On: Tuesday, March 17, 2020, 10:53 [IST]
English summary
Maruti Suzuki Eeco BS6 CNG launched in Inida. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X