വെബ്‌സൈറ്റില്‍ കാണാനില്ല; എര്‍ട്ടിഗ ഡീസല്‍ പതിപ്പിനെ പിന്‍വലിച്ചതായി സൂചന
രാജ്യത്ത് മലിനീകരണ മാനദണ്ഡങ്ങള്‍ പ്രബല്യത്തില്‍ വരുന്നതോടെ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് മാരുതി അറിയിച്ചിരുന്നു. ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് മലിനീകരണ മാനദണ്ഡങ്ങള്‍ പ്രബല്യത്തില്‍ വരുന്നത്.

ഇതിന് മുന്നോടിയായി ഇപ്പോള്‍ മള്‍ട്ടി പര്‍പ്പസ് വാഹനമായ (എംപിവി) എര്‍ട്ടിഗയുടെ ഡീസല്‍ പതിപ്പിനെ കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു. ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ വില്‍പ്പനയാണ് കമ്പനി അവസാനിപ്പിക്കുന്നത്. ഈ എഞ്ചിന്‍ ബിഎസ് VI -ലേക്ക് കമ്പനി നവീകരിക്കുകയും ചെയ്തിട്ടില്ല. ഈ ഡീസല്‍ എഞ്ചിന്‍ മാരുതിയുടെ നിരവധി മോഡലുകളില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഴയ പതിപ്പില്‍ നിന്നും വന്‍ അഴിച്ചുപണികളോടെ അടുത്തിടെയാണ് പുതുതലമുറ എര്‍ട്ടിഗയെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. VDi, ZDi, ZDi പ്ലസ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 9.86 ലക്ഷം രൂപ മുതല്‍ 11.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

2018 നവംബറിലാണ് മാരുതി നിലവിലെ തലമുറ എര്‍ട്ടിഗയെ അവതരിപ്പിച്ചത്. പുതുതലമുറ എംപിവിയില്‍ പുതിയ ഡിസൈന്‍ ശൈലി, ഇന്റീരിയറുകള്‍, പുതിയ എഞ്ചിന്‍ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

പെട്രോള്‍ ഡീസല്‍ എഞ്ചിനുകളിലായിരുന്നു വാഹനം നേരത്തെ വിപണിയില്‍ എത്തിയിരുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 103 bhp കരുത്തും 138 nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍, നാല് ഗിയര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് മാരുതി വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നത്.

94 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. മികച്ച ഇന്ധന ക്ഷമതയാണ് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ വിപണിയിലെത്തുന്ന എര്‍ട്ടിഗയുടെ പ്രധാന പ്രത്യേകത.

പെട്രോള്‍ മാനുവലില്‍ 19.34 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 18.69 കിലോമീറ്ററും ഡീസല്‍ പതിപ്പില്‍ 25.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ക്രോം ആവരണത്തോടുകൂടിയ വലിയ ഗ്രില്‍, എല്‍ഇഡി പ്രൊജക്ട് ഹെഡ്‌ലാമ്പുകള്‍, ഒഴുകിയിറങ്ങുന്ന ശൈലിയിലുള്ള മേല്‍ക്കൂര, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. പിന്നിലും കമ്പനി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

L ആകൃതിയിലുള്ള ടെയില്‍ ലാമ്പ് പുതുമയാണ്. കമ്പനിയുടെ നിരയില്‍ ഏറ്റവും വില്‍പ്പന നേടുന്ന വാഹനം കൂടിയാണിത്. ഈ ഏഴ് സീറ്റര്‍ എംപിവി ഭാരം കുറഞ്ഞ ഹിയര്‍ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളവയാണെന്നത് ശ്രദ്ധേയമാണ്.

ധാരാളം പുതിയ ഫീച്ചേഴ്സും എര്‍ട്ടിഗയിലുണ്ട്. പുതിയ ഡാഷ്ബോര്‍ഡില്‍ ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ആകര്‍ഷണം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി ഇതിലുണ്ട്.

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്സ്, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.


Click it and Unblock the Notifications








