വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനൊരുങ്ങി മാരുതി

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ആഭ്യന്തര വിപണിയിൽ വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനുളള ഒരുക്കത്തിലാണ്, ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ ടൂർ സീരീസ് വാഹനങ്ങൾ കമ്പനി അവതരിപ്പിക്കുന്നു.

വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനൊരുങ്ങി മാരുതി

ടൂർ H1 ഹാച്ച്ബാക്ക്, ടൂർ H2 ഹാച്ച്ബാക്ക്, ടൂർ S സെഡാൻ, ടൂർ V വാൻ, ടൂർ M മൾട്ടി പർപ്പസ് വെഹിക്കിൾ എന്നിവ ഇതിൽ ഈ വാഹന നിരയിൽ ഉൾപ്പെടുന്നു.

വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനൊരുങ്ങി മാരുതി

ഫ്ലീറ്റ് മാർക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇവ യഥാക്രമം ആൾട്ടോ, സെലെറിയോ, ഡിസയർ, ഈക്കോ, എർട്ടിഗ എന്നിവയുടെ ബേസ് പതിപ്പുകളാണ്. മാരുതി സുസുക്കിയുടെ വാണിജ്യ വാഹന ശൃംഖല ഇതിനകം തന്നെ സൂപ്പർ കാരി LCV (ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ), ഇക്കോ മിനിവാൻ എന്നിവ വിൽക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.

വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനൊരുങ്ങി മാരുതി

ശ്രദ്ധേയമായ വിൽപ്പന സംഖ്യകൾ‌ നൽ‌കിക്കൊണ്ട് ദീർഘകാലം സേവിച്ച ഓമ്‌നിയുടെ സ്ഥാനത്താണ് ഇപ്പോൾ ഈക്കോ നിലകൊള്ളുന്നത്. സൂപ്പർ കാരി 2016 സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്.

വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനൊരുങ്ങി മാരുതി

എക്‌സ്‌ക്ലൂസീവ് കൊമേഴ്‌സ്യൽ ഷോറൂമുകൾ LCV ഉപഭോക്താക്കളിലേക്ക് എത്തുന്നതിൽ തങ്ങളുടെ പങ്ക് വഹിച്ചു. മാരുതി സുസുക്കി വാണിജ്യ വാഹന ശൃംഖല കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 240 ശതമാനം വിൽപ്പന വളർച്ചയാണ് രേഖപ്പെടുത്തിയത്.

വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനൊരുങ്ങി മാരുതി

ടൂർ ശ്രേണി കൂട്ടിച്ചേർക്കുന്നതോടെ വാണിജ്യ വാഹന ശൃംഖല കൂടുതൽ വികസിക്കുകയും ബ്രാൻഡിന് വിൽപ്പനയിൽ കാര്യമായ വർദ്ധനവ് ഉണ്ടാവുകയും ചെയ്യും.

വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനൊരുങ്ങി മാരുതി

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ തങ്ങളുടെ പ്രാരംഭ ബാച്ച് ഔട്ട്‌ലെറ്റുകൾക്ക് ശേഷം വാണിജ്യ വാഹന ശൃംഖല വിപുലീകരിച്ചു, വ്യത്യസ്ത ബിസിനസ്സ് സ്ഥാപനങ്ങളുള്ള പുതിയ ഉപഭോക്താക്കളിലേക്ക് എത്താൻ ഇത് വളരെയധികം സഹായിച്ചിട്ടുണ്ട്.

വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനൊരുങ്ങി മാരുതി

നിലവിൽ, 235 -ൽ അധികം നഗരങ്ങളിൽ 320 -ൽ അധികം ഷോറൂമുകൾ ഇന്ത്യയിലുടനീളം ലഭ്യമാണ്. ഗ്രാമീണ, നാഗരിക വിപണികൾ വലിയ വ്യത്യാസത്തിലാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.

വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനൊരുങ്ങി മാരുതി

കുറച്ചു നാൾ മുമ്പാണ്, മാരുതി സുസുക്കി വാണിജ്യ വാഹന ശൃംഖലയ്‌ക്കായി ഒരു പ്രത്യേകമായ ഐഡന്റിറ്റി സൃഷ്‌ടിക്കുന്നതിനായി പുതിയ ലോഗോ നിർമ്മാതാക്കൾ അവതരിപ്പിച്ചത്. 2019 മെയ് മാസത്തിൽ തങ്ങളുടെ 300-ാം ഔട്ട്ലെറ്റിന്റെ ഉദ്ഘാടനവും കമ്പനി നിർവ്വഹിച്ചിരുന്നു.

വാണിജ്യ വാഹന ശൃംഖല വിപുലീകരിക്കാനൊരുങ്ങി മാരുതി

നെക്സ, അരീന, വാണിജ്യ വാഹന ശൃംഖലകൾക്കൊപ്പം മാരുതി സുസുക്കിക്ക് ഇന്ത്യയിൽ വിശാലമായ സാന്നിധ്യമുണ്ട്. ഫ്ലീറ്റ് ഉടമകൾക്കും ചരക്ക് വാഹക ഉടമകൾക്കും ബ്രാൻഡിന്റെ ആഭ്യന്തര ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ അനുസരിച്ച് സമാനമായ ബിസിനസ്സ് ആവശ്യകതകളുണ്ടെന്നും അതിനാൽ ടൂർ മോഡലുകളുപയോഗിച്ച് വിപുലീകരിച്ച ശ്രേണി എല്ലാവരേയും ഒരേ കുടക്കീഴിൽ എത്തിക്കുമെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Most Read Articles

Malayalam
English summary
Maruti Suzuki expands commercial vehicle portfolio with addition of tour range. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X