രണ്ട് പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

രണ്ട് പുതിയ വാഹനങ്ങളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. സെലറിയോയുടെ പകരക്കാരനായിട്ടാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക.

രണ്ട് പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ തന്നെയാണ് എക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം ദീപാവലിയോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

അഞ്ച് ലക്ഷം രൂപയില്‍ താഴെ ഹാച്ച്ബാക്ക് ശ്രേണിയിലേക്കാകും വാഹനത്തെ കമ്പനി അവതരിപ്പിക്കുക. 1.0 ലിറ്റര്‍, 800 സിസി എഞ്ചിനുകളാകും വാഹനത്തിന് കരുത്തേകുക. 800 സിസി ചെറിയ എഞ്ചിന്‍ ആണ്.

രണ്ട് പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

കുറഞ്ഞ ചിലവില്‍, ചെറിയ കാര്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍ വെല്ലുവിളികള്‍ ഏറെയാണ്. നിലവിലെ സുരക്ഷാ, ബിഎസ് VI മാനദണ്ഡങ്ങള്‍ എല്ലാം തന്നെ പാലിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിപണിയില്‍ മാരുതിക്ക് ഡിമാന്റ് ഉള്ളത് ആള്‍ട്ടോ പോലുള്ള ചെറിയ ബഡ്ജറ്റ് കാറുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

വില്‍പ്പനയില്‍ 50 ശതമാനത്തോളം വിറ്റഴിയുന്നതും ഇത്തരം ചെറിയ കാറുകളാണ്. 2019 -ല്‍ വില്‍പ്പനയില്‍ കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നാലും വില്‍പ്പന പട്ടികയില്‍ ആധിപത്യം തുടരാനായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. YNC എന്ന രഹസ്യനാമമാണ് 1.0 ലിറ്റര്‍ എഞ്ചിന്‍ കരുത്തില്‍ എത്തുന്ന വാഹനത്തിന് നല്‍കിയിരിക്കുന്നത്.

രണ്ട് പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

Y0M എന്ന രഹസ്യനാമമാണ് 800 സിസി എഞ്ചിന്‍ കരുത്തില്‍ എത്തുന്ന വാഹനത്തിനും നല്‍കിയിരിക്കുന്നത്. ആള്‍ട്ടോയ്ക്ക് പകരമായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. 2021 -ല്‍ മാത്രമേ ഈ വാഹനം വിപണിയില്‍ എത്തുകയുള്ളു.

രണ്ട് പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

മാരുതിയുടെ പ്രധാന എതിരാളികളായ ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ് എന്നിവര്‍ ബജറ്റ് ശ്രേണിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ താഴെയുള്ള കാറുകളില്‍ നിന്നും ശ്രദ്ധ തിരിച്ചതോടെയാണ് മാരുതി ഈ ശ്രേണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

രണ്ട് പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് VI -ലേക്കുള്ള എഞ്ചിന്‍ നവീകരണവുമാണ് ഒരുതരത്തില്‍ ബജറ്റ് കാറുകളുടെയും വില ഉയര്‍ത്താന്‍ കാരണമായത്. വില വര്‍ധിപ്പിക്കേണ്ടിവന്നാലും എന്‍ട്രിലെവല്‍ കാറുകളുടെ വില്‍പ്പന തുടരാന്‍ തന്നെയാണ് മാരുതിയുടെ തീരുമാനം.

രണ്ട് പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

പ്രതിമാസ വില്‍പ്പനയിലെ കണക്കുളില്‍ ഇടിവ് ഉണ്ടാകുന്നുണ്ടെങ്കിലും എതിരാളികളെക്കാള്‍ മികച്ച വില്‍പ്പന ലഭിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. വിപണിയില്‍ ബജറ്റ് കാറുകളുടെ ശ്രേണിയില്‍ ഉപഭോക്താക്കളുടെ ആദ്യ ചോയിസാണ് മാരുതി സുസുക്കി.

രണ്ട് പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

അധികം വൈകാതെ തന്നെ വിപണിയില്‍ നിന്നും ആള്‍ട്ടോയെ പിന്‍വലിക്കുമെന്ന് മാരുതി വ്യക്തമാക്കി കഴിഞ്ഞു. കമ്പനി നിരയില്‍ ഇന്ന് വിപണിയില്‍ ഏറ്റവും ജനപ്രീയ എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് മോഡലാണ് ആള്‍ട്ടോ.

Most Read Articles

Malayalam
English summary
Maruti Suzuki Plans To Launch 2 New Budget Cars Soon. Read in Malayalam.
Story first published: Tuesday, March 3, 2020, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X