അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

എസ്-ക്രോസ് പെട്രോള്‍ പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന സൂചനയുമായി മാരുതി. ഡീലര്‍ യാര്‍ഡില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

ഗാഡിവാഡിയാണ് പുതിയ എസ്-ക്രോസിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രീമിയം നെക്സ ഡീലര്‍ഷിപ്പുകളിലൂടെ ആദ്യം വില്‍പ്പനയ്ക്ക് എത്തിയ മോഡലായിരുന്നു എസ്-ക്രോസ്. 2017-ല്‍ വാഹനത്തിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ലഭിച്ചു.

അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് നല്ല വില്‍പ്പന നേടാന്‍ ബ്രാന്‍ഡിനെ സഹായിച്ചു. പ്രതിമാസം 2,500 യൂണിറ്റിലധികം ശരാശരി വില്‍പ്പന നേടാന്‍ വാഹനത്തിന് സാധിച്ചു. എന്നാല്‍ ബിഎസ് VI -ലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി ഡീസല്‍ മോഡലുകളോട് മാരുതി ഗുഡ്‌ബൈ പറഞ്ഞു.

MOST READ: മെർസിഡീസ്-മേബാക്ക് S 600 പുൾമാൻ ഗാർഡ്; ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാർ ഒന്നു പരിചയപ്പെടാം

അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

മറ്റ് മോഡലുകളെപോലെ എസ്-ക്രോസിന്റെ ഡീസല്‍ പതിപ്പിനോടും ബ്രാന്‍ഡ് ഗുഡ്‌ബൈ പറഞ്ഞു. ഇതോടെയാണ് പുതിയ പെട്രോള്‍ കരുത്തില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

കൂടെ അവതരിപ്പിച്ച ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ വില്‍പ്പനയ്ക്ക് എത്തിച്ചെങ്കിലും, എസ്-ക്രോസിന്റെ അവതരണം നീണ്ടുപോവുകയായിരുന്നു. വാഹനത്തിനായുള്ള പ്രീ-ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചു.

MOST READ: 2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

11,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. നെക്‌സ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ തന്നെയാകും 2020 എസ്-ക്രോസ് വില്‍പ്പന. ഏഴ് വകഭേദങ്ങളില്‍ വാഹവം നിരത്തുകളില്‍ എത്തുമെന്നാണ് സൂചന.

അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

ഇതില്‍ നാല് പതിപ്പുകളും ഉള്‍പ്പെടുന്നു. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ, ഡെല്‍റ്റ AT, സീറ്റ AT, ആല്‍ഫ AT എന്നിങ്ങനെയാണ് നാല് പതിപ്പുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ വാഹനത്തിന്റെ കരുത്ത്.

MOST READ: ലിമിറ്റഡ് എഡിഷൻ ബുഗാട്ടി സെന്റോഡീസി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. പിന്നില്‍ ഡിസ്‌ക് ബ്രേക്കുകളാകും വാഹനത്തിന് ലഭിക്കുക.

അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

ടെയില്‍ഗേറ്റില്‍ സ്മാര്‍ട്ട് ഹൈബ്രിഡ് ബാഡ്ജ് ഒഴികെ മറ്റ് ബാഹ്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ക്രോം ആവരണത്തോടെയുള്ള ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളോടുകൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബ്ലാക്ക് ഹൗസിംഗ് ഫോഗ് ലാമ്പുകള്‍, ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സൈഡ് ക്ലാഡിംഗ്, മൗണ്ട്ഡ് സ്റ്റോപ്പ് ലാമ്പ്, ബ്ലാക്ക് റിയര്‍ ബമ്പര്‍ തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

ബ്ലാക്ക് തീമിലാണ് അകത്തളം ഒരുങ്ങുന്നത്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയോടൊപ്പം ഏറ്റവും പുതിയ സ്മാര്‍ട്ട്‌പ്ലേ ടെക്കും ഒപ്പം വിറ്റാര ബ്രെസയിലെന്നപോലെ ലൈവ് ട്രാഫിക് അലേര്‍ട്ട് പോലുള്ള ക്ലൗഡ് അധിഷ്ഠിത പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കും.

More from DriveSpark

Article Published On: Monday, August 3, 2020, 17:25 [IST]
English summary
Maruti Suzuki S-Cross Petrol Spotted At Dealer Yard. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X