വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

ട്രൈബറിന്റെയും ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ വരവിനെത്തുടർന്ന് റെനോ ഇന്ത്യ മികച്ച വിൽപ്പനകൾ കൈവരിക്കാൻ തുടങ്ങിയിരിക്കുന്നു.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

2020 ഫെബ്രുവരിയിലും വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തിയ രണ്ട് നിർമ്മാതാക്കളിൽ ഒരാളാണ് റെനോ. ആഭ്യന്തര വിപണിയിൽ സ്വാധീനം ചെലുത്താൻ ഫ്രഞ്ച് ബ്രാൻഡ് ട്രൈബറിന്റെയും ക്വിഡിന്റെയും വിൽപ്പനകളെ വളരെയധികം ആശ്രയിക്കുന്നു.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

കഴിഞ്ഞ മാസം 8,784 യൂണിറ്റ് വിൽപ്പനയാണ് റെനോ നേടിയത്. 2019 -ൽ ഇതേ മാസത്തിൽ ഇത് 6,241 യൂണിറ്റായിരുന്നു. 41 ശതമാനം വളർച്ചയാണ് ബ്രാൻഡ് നേടിയത്. ഇതിൽ 8,000 യൂണിറ്റുകൾ സംഭാവന ചെയ്തത് മേൽപ്പറഞ്ഞ ജോഡിയാണ്.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

ക്വിഡ് 4,187 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,050 യൂണിറ്റായിരുന്നു. പ്രതിവർഷ വിൽപ്പനയിൽ ചെറു ഹാച്ച്ബാക്കിന് 17 ശതമാനം ഇടിവാണ് നേരിട്ടത്.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററോടു കൂടിയ ചൈനയിൽ വിൽപ്പനയ്ക്ക് എത്തുന്ന സിറ്റി K-ZE ഇലക്ട്രിക് ഹാച്ച്ബാക്കിന് സമാനമായ ബാഹ്യമാറ്റങ്ങളോടെയാണ് റെനോ കഴിഞ്ഞ വർഷം അവസാനം പരിഷ്കരിച്ച ക്വിഡ് അവതരിപ്പിച്ചത്.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

ടാക്കോമീറ്റർ, പിന്നിൽ സെൻട്രൽ ആം റെസ്റ്റ്, ട്രൈബറിൽ നിന്ന് കടമെടുത്ത പുതിയ സ്റ്റിയറിംഗ് വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയ്ക്കൊപ്പം പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ്‌ പുറത്തിറങ്ങിയ അതേ സമയത്താണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) എസ്-പ്രസ്സോ പുറത്തിറക്കിയത്, ഇത് ഉപഭോക്താക്കളിൽ മികച്ച സ്വീകാര്യത നേടി.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

രൂപകൽപ്പനയുടെ അടിസ്ഥാനത്തിൽ 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കോൺസെപ്റ്റ് ഫ്യൂച്ചർ എസ് അടിസ്ഥാനമാക്കിയാണ് എസ്-പ്രസ്സോ നിർമ്മിച്ചിരിക്കുന്നത്.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

മഹിന്ദ്ര KUV100, റെനോ ക്വിഡ് എന്നിവയ്‌ക്കെതിരെ താങ്ങാനാവുന്ന ചെറു ഹാച്ച്ബാക്ക്/ മൈക്രോ എസ്‌യുവി വിഭാഗത്തിൽ വാഹനം മത്സരിക്കുന്നു.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

വിപണിയിലെത്തി വെറും മൂന്ന് മാസത്തിനുള്ളിൽ, എസ്-പ്രസ്സോയ്ക്ക് 35,000 യൂണിറ്റ് വിൽപ്പന മറികടക്കാൻ കഴിഞ്ഞു, 2020 ഫെബ്രുവരിയിൽ മൊത്തം 9,578 യൂണിറ്റ് എസ്-പ്രസ്സോ മോഡലുകളാണ് മാരുതി വിറ്റഴിച്ചത്.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

ക്വിഡുമായി താരതമ്യപ്പെടുത്തുമ്പോൾ, എസ്-പ്രസ്സോ 5,400 യൂണിറ്റ് കൂടുതൽ സ്കോർ നേടി. സ്റ്റാൻഡേർഡ്, Lxi, Vxi, Vxi+ പതിപ്പുകളിൽ ലഭ്യമാണ്, ബിഎസ് VI മാനദണ്ഡങ്ങൾ പാലിക്കുന്ന 1.0 ലിറ്റർ K10 പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി എസ്-പ്രസ്സോയ്ക്ക് ശക്തി ഏകുന്നത്.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന വാഹനത്തിൽ അഞ്ച് സ്പീഡ് AGS ഓപ്ഷനും കമ്പനി നൽകുന്നു.

വിൽപ്പനയിൽ റെനോ ക്വിഡിനെ പിന്നിലാക്കി മാരുതി എസ്-പ്രെസ്സോ

7.0 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡിജിറ്റൽ സ്പീഡോമീറ്റർ തുടങ്ങിയവ ഇതിൽ ഉൾക്കൊള്ളുന്നു.

More from DriveSpark

Article Published On: Saturday, March 7, 2020, 8:30 [IST]
English summary
Maruti Suzuki S-presso beats Renault Kwid in february sales details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X