മാരുതി വിറ്റഴിച്ചത് 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍ വിറ്റഴിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

മാരുതി വിറ്റഴിച്ചത് 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

മിക്ക നിര്‍മ്മാതാക്കളും ബിഎസ VI -ലേക്ക് എഞ്ചിന്‍ നവീകരിച്ചപ്പോള്‍ ഈ നിരയില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് മുന്നേറുകയാണ് മാരുതി. പുതിയ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് മാരുതി 7.5 ലക്ഷം ബിഎസ് VI വാഹങ്ങള്‍ വിറ്റഴിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

മാരുതി വിറ്റഴിച്ചത് 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

നിലവില്‍ ബിഎസ് VI നിരയില്‍ തങ്ങളുടെ മോഡലുകളും വില്‍പ്പനയ്ക്ക് സജ്ജമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിപണിയില്‍ തങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതായും കമ്പനി അറിയിച്ചു.

മാരുതി വിറ്റഴിച്ചത് 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

75 ശതമാനം പെട്രോള്‍ മോഡലുകളാണ് ബിഎസ് VI -നിലവാരത്തിലേക്ക് കമ്പനി നവീകരിച്ചത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായിട്ടാണ് ബിഎസ് IV നിന്നും ബിഎസ് VI എഞ്ചിനിലേക്കുള്ള ഈ ചുവടുമാറ്റം.

മാരുതി വിറ്റഴിച്ചത് 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2019 ഏപ്രിലില്‍ തന്നെ മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ 800, പ്രീമിയം ഹാച്ച്ബാക്കായ ബലെനോ എന്നിവ ബിഎസ് VI എന്‍ജിനിലേക്ക് കമ്പനി മാറ്റിയിരുന്നു.

മാരുതി വിറ്റഴിച്ചത് 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഇതിനുപിന്നാലെ, പുതിയ വാഗണ്‍ആറിന്റെ 1.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ്, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, XL6, എസ്സ്-പ്രെസ്സോ എന്നീ വാഹനങ്ങളും ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ കമ്പനി വിപണിയില്‍ എത്തിച്ചു. മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിരവധി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു നിര്‍മ്മാതാവും മാരുതിയാണ്.

മാരുതി വിറ്റഴിച്ചത് 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളുടെ ഭാഗമായി ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മാരുതി അറിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ മിക്ക മോഡലുകളുടെയും ഡീസല്‍ പതിപ്പികളെ കമ്പനി വെബ്‌സൈറ്റില്‍ നിന്നുപോലും പുറംതള്ളി.

മാരുതി വിറ്റഴിച്ചത് 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങളില്‍ ബിഎസ് VI എന്‍ജിന്‍ നല്‍കണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ബിഎസ് IV നിന്നും ബിഎസ് VI -ലേക്ക് എഞ്ചിന്‍ നവീകരിക്കുന്നതിനൊപ്പം തന്നെ ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം മിക്ക നിര്‍മ്മാതാക്കളും അവസാനിപ്പിച്ചിട്ടുണ്ട്.

മാരുതി വിറ്റഴിച്ചത് 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

സെലേറിയോ X പതിപ്പിനെയാണ് ബിഎസ് VI-ന് അനുസൃതമായി മാരുതി അവസാനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 4.90 ലക്ഷം മുതല്‍ 5.67 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. നിലവിലുള്ള മോഡലിനേക്കാള്‍ 15,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.

മാരുതി വിറ്റഴിച്ചത് 7.5 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഇതോടെ മാരുതി സുസുക്കി തങ്ങളുടെ മുഴുവന്‍ മോഡലുകളും മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വിപണിയില്‍ എത്തിച്ചു. എസ്-ക്രോസ്, ആള്‍ട്ടോ K10 എന്നിവ വിപണിയില്‍ നിന്നും പിന്‍മാറുന്നതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് മോഡലുകളെയും ബിഎസ് VI-ലേക്ക് കമ്പനി നവീകരിക്കാത്തത്. എന്നാല്‍ വരും ദിവസങ്ങളില്‍ പെട്രോള്‍ കരുത്തില്‍ എസ്-ക്രോസ് വിപണിയില്‍ എത്തും.

More from DriveSpark

Article Published On: Monday, April 6, 2020, 20:55 [IST]
English summary
Maruti Suzuki Sold 7.5 Lakh BS6 Cars in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X