വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

വിറ്റാര ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി സുസുക്കി. 2020 ഫെബ്രുവരി 6 -ന് പുതിയ ബ്രെസയെ അവതരിപ്പിക്കുമെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

അന്നുതന്നെ ഹ്യുണ്ടായി പുതിയ ക്രെറ്റയും അവതരിപ്പിക്കും. 2016 മാര്‍ച്ച് മാസത്തിലാണ് ബ്രെസ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ശ്രേണിയില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ബ്രെസയ്ക്ക് സാധിച്ചു.

വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

പ്രതിമാസം 8,000 യൂണിറ്റുകളുടെ വരെ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും മാരുതിയുടെ വില്‍പ്പനയില്‍ കരുത്തേകിയ മോഡലാണ് ബ്രെസ. ബെസ്റ്റ് സെല്ലിങ് കോമ്പാക്ട് എസ്‌യുവിയായ ബ്രെസയ്ക്ക് നിലവില്‍ ഈ വിഭാഗത്തില്‍ 44.1 ശതമാനം വിപണി വിഹിതമുണ്ട്.

വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

അടുത്തിടെ വിപണിയില്‍ അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടതായും കമ്പനി അറിയിച്ചു. ഈ ശ്രേണിയില്‍ മത്സരം മുറുകിയതോടെയാണ് വാഹനത്തെ മോടിപിടിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ഹ്യുണ്ടായിയുടെ വെന്യുവാണ് ബ്രെസയുടെ മുഖ്യഎതിരാളി.

വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

നിരവധി പുതുമകളും ഒരുപിടി പുതിയ ഫീച്ചറുകളുമായി വെന്യുവിനെ വിപണിയില്‍ എത്തിച്ച് ഹ്യുണ്ടായി ശ്രേണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ തന്നെ ആ സ്ഥാനം തിരിച്ച് പിടിക്കാന്‍ ബ്രെസയ്ക്ക് സാധിച്ചു.

വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

അധികം വൈകാതെ തന്നെ ടാറ്റയും നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ എത്തിക്കും. നിലവില്‍ ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ വാഹനം ലഭ്യമാവുകയുള്ളുവെങ്കിലും പുതിയ പതിപ്പില്‍ പെട്രോള്‍ മോഡലും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

മൊത്തത്തിലുള്ള രൂപഘടനയില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെങ്കിലും, പുതുക്കിയ ഗ്രില്ലാണ് മുന്നിലെ പ്രധാന സവിശേഷത. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പോടുകൂടിയ പുതിയ ഹെഡ്‌ലാമ്പുകളും മുന്‍വശത്തെ അഴക് വര്‍ധിപ്പിക്കും.

വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

വശങ്ങളെ മനോഹരമാക്കുന്നതിനായി പുതിയ അലോയി വീലുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. പുതിയ ടെയില്‍ ലാമ്പും, ബമ്പറുമായിരിക്കും പിന്നിലെ പ്രധാന സവിശേഷതകള്‍. എന്നാല്‍ അകത്തളത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തും എന്ന് വ്യക്തമാക്കിയിട്ടില്ല.

വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ അപ്‌ഹോള്‍സ്റ്ററി, സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ, ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, കണക്ട് ഫീച്ചറുകള്‍ എന്നിവയെല്ലാം പുതിയ ബ്രെസയില്‍ പ്രതീക്ഷിക്കാം. മെക്കാനിക്കല്‍ ഫീച്ചറുകളിലാണ് പ്രധാന മാറ്റം കാണാന്‍ സാധിക്കുന്നത്.

വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതോടെ ഡീസല്‍ പതിപ്പുകളെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ബ്രെസയില്‍ കമ്പനി നല്‍കുക. 103.5 bhp കരുത്തും 138 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും.

വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ആയിരിക്കും ഗിയര്‍ബോക്‌സുകള്‍. മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗ, പ്രീമിയം പതിപ്പായ XL6, സെഡാന്‍ മോഡല്‍ സിയാസ് എന്നീ വാഹനങ്ങളില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ളതിനാല്‍ തന്നെ ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ എന്‍ജിന്‍ വാഗ്ദാനം ചെയ്യുന്നതും.

More from DriveSpark

Article Published On: Tuesday, January 14, 2020, 16:03 [IST]
English summary
Maruti Suzuki Vitara Brezza facelift to be unveiled on 6 February 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X