മാരുതി ബ്രെസ പെട്രോള്‍ മാനുവലിനും ഹൈബ്രിഡ് സാങ്കേതികവിദ്യ
ചെറിയ വിലയില്‍ പോലും മെച്ചപ്പെട്ട പ്രകടനം പ്രദാനം ചെയ്യുന്ന മോഡലുകളെയാണ് മാരുതി നിരത്തിലെത്തിക്കുന്നത്. ഉയര്‍ന്ന മൈലേജാണ് മാരുതി മോഡലുകളുടെ സവിശേഷതയും.

സാധാരണ എഞ്ചിനുകള്‍ക്ക് ഒപ്പം മിക്ക മോഡലുകളിലും ഇപ്പോള്‍ മാരുതി സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനവും വാഗ്ദാനവും ചെയ്യുന്നുണ്ട്. ഇതോടെ മിക്ക മോഡലുകള്‍ക്കും ഉയര്‍ന്ന മൈലേജും ലഭ്യമാണ്. കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതിയുടെ തുറുപ്പ് ചീട്ടാണ് വിറ്റാര ബ്രെസ.

2020 ഓട്ടോ എക്‌സ്‌പോയില്‍ ഈ ജനപ്രീയ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയതിരുന്നു. മുഖം മിനുക്കലിനെക്കാള്‍ വലിയ മാറ്റം വന്നത് എഞ്ചിനില്‍ തന്നെയായിരുന്നു.

ആദ്യ നാളുകളില്‍ വലിയ ഹിറ്റായിരുന്ന ഡീസല്‍ എഞ്ചിന്‍ വിട്ട് പകരം പെട്രോള്‍ എഞ്ചിനാണ് പുതിയ പതിപ്പിന്റെ കരുത്ത്. ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതോടെ ഡീസല്‍ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇതോടെയാണ് ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പകരം 1.5 ലിറ്റര്‍ K15B പെട്രോള്‍ എന്‍ജിനാകും പുതിയ ബ്രെസയ്ക്ക് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും.

അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും പുതിയ പതിപ്പില്‍ ലഭ്യമാകും. ഓട്ടോമാറ്റിക് പതിപ്പിനൊപ്പം സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 12V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം മാനുവല്‍ പതിപ്പിലും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ടെക്നോളജിയും ടോര്‍ഖ് ബൂസ്റ്റ് സംവിധാനവും ഈ പതിപ്പില്‍ ലഭ്യമാകും. ഈ ടെക്നോളജി കൂടി ഉള്‍പ്പെടുത്തുന്നതോടെ വാഹനത്തിന്റെ മൈലേജില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന ഡീസല്‍ യൂണിറ്റിന് ലിറ്ററിന് 24.3 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുമ്പോള്‍, പെട്രോള്‍ മാനുവലിന് 17.03 കിലോമീറ്ററും ഓട്ടോമാറ്റിക് വകഭേദങ്ങള്‍ക്ക്ക്ക് 18.76 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

Lxi, Vxi, Zxi, Zxi പ്ലസ് എന്നിങ്ങനെ നാല് വകഭേദങ്ങളാണ് മാനുവല്‍ പതിപ്പില്‍ ഉള്ളത്. ഈ നാലു പതിപ്പുകള്‍ക്കും സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും വരും ആഴ്ചകളില്‍ തന്നെ വാഹനം വിപണിയില്‍ എത്തിയേക്കും.

സിയാസ്, എര്‍ട്ടിഗ, XL6, ബലേനോ, എസ്-ക്രോസ് എന്നിവയിലും സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹ്യുണ്ടായി വെന്യുവില്‍ നിന്നുള്ള മത്സരം ശക്തമായതോടെയാണ് മാനുവല്‍ വകഭേദങ്ങള്‍ക്കും ഹൈബ്രിഡ് സംവിധാനം മാരുതി നല്‍കുന്നത്.

ഹ്യുണ്ടായി വെന്യു, ഫോര്‍ട് ഇക്കോസ്പോര്‍ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








