പെട്രോളിനൊപ്പം ഹൈബ്രിഡും; മാരുതി വിറ്റാര ബ്രെസയുടെ കൂടുതല്‍ വിവരങ്ങള്‍

വരാനിരിക്കുന്ന 2020 മാരുതി സുസുക്കി വിറ്റാര ബ്രെസ പെട്രോള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും പുറത്ത്. അടുത്തമാസം നടക്കുന്ന ഓട്ടോഎക്‌സ്‌പോയില്‍ വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു.

പെട്രോള്‍ ഹൈബ്രിഡ് കരുത്തില്‍ ബ്രെസ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ഇതിന് പിന്നാലെയാണ് കോമ്പാക്ട് എസ്‌യുവി വാഹനമായ ബ്രെസയുടെ പെട്രോള്‍ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 2016 മാര്‍ച്ച് മാസത്തിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ ശ്രേണിയില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാനും വാഹനത്തിന് സാധിച്ചു.

പെട്രോള്‍ ഹൈബ്രിഡ് കരുത്തില്‍ ബ്രെസ അവതരിപ്പിക്കാനൊരുങ്ങി മാരുതി

മറ്റ് നിര്‍മ്മാതാക്കള്‍ ഈ ശ്രേണിയിലേക്ക് പുതിയ പതിപ്പുകളെ എത്തിച്ചപ്പോഴും വില്‍പ്പനയില്‍ കാര്യമായ കോട്ടം ഒന്നും തന്നെ ഉണ്ടായില്ല. എന്നാല്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമായിരുന്നു വാഹനം വിപണിയില്‍ എത്തിയിരുന്നത്. ഇത് മുന്നോട്ടുള്ള വില്‍പ്പനയില്‍ ബാധിക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് ഇപ്പോള്‍ പുതിയ പെട്രോള്‍ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

പെട്രോള്‍ ഹൈബ്രിഡ് കരുത്തില്‍ ബ്രെസ അവതരിപ്പിക്കാനൊരുങ്ങി മാരുതി

വിപണിയില്‍ എത്തി ഏകദേശം നാലു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഫെയ്‌സ്‌ലിഫ്റ്റ് പതപ്പിനെക്കുറിച്ച് കമ്പനി ആലോചിക്കുന്ന്ത്. റഷ്‌ലെയന്‍ തന്നെയാണ് ഇപ്പോള്‍ പുതിയ വിവരങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിനൊപ്പം തന്നെ ഇതില്‍ ഹൈബ്രിഡ് സംവിധാനവുമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പെട്രോള്‍ ഹൈബ്രിഡ് കരുത്തില്‍ ബ്രെസ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതോടെ ഡീസല്‍ പതിപ്പുകളെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ബ്രെസയില്‍ കമ്പനി നല്‍കുക. 103.5 bhp കരുത്തും 138 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും.

പെട്രോള്‍ ഹൈബ്രിഡ് കരുത്തില്‍ ബ്രെസ അവതരിപ്പിക്കാനൊരുങ്ങി മാരുതി

അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ആയിരിക്കും ഗിയര്‍ബോക്സുകള്‍. മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗ, പ്രീമിയം പതിപ്പായ XL-6, സെഡാന്‍ മോഡല്‍ സിയാസ് എന്നീ വാഹനങ്ങളില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ളതിനാല്‍ തന്നെ ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ എന്‍ജിന്‍ വാഗ്ദാനം ചെയ്യുന്നതും.

പെട്രോള്‍ ഹൈബ്രിഡ് കരുത്തില്‍ ബ്രെസ അവതരിപ്പിക്കാനൊരുങ്ങി മാരുതി

പുതിയ എന്‍ജിന്‍ അവതരിപ്പിക്കുന്നതിനൊപ്പം ചെറിയ മാറ്റങ്ങളും വാഹനത്തില്‍ കമ്പനി വരുത്തുന്നുണ്ട്. എഡ്ജുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന എല്‍ഇഡി ടെയില്‍ലാമ്പ്, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് പിന്‍വശത്ത് സവിശേഷതകള്‍.

പെട്രോള്‍ ഹൈബ്രിഡ് കരുത്തില്‍ ബ്രെസ അവതരിപ്പിക്കാനൊരുങ്ങി മാരുതി

പുതിയ ക്രോം ഗ്രില്ല്, എല്‍ഇഡി പ്രൊക്ഷന്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, ബ്ലാക്ക് പ്രതലത്തില്‍ നല്‍കുന്ന ഫോഗ്‌ലാമ്പ്, പുതിയ ബമ്പര്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്ങ് എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്. അകത്തളത്തില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് സൂചന.

പെട്രോള്‍ ഹൈബ്രിഡ് കരുത്തില്‍ ബ്രെസ അവതരിപ്പിക്കാനൊരുങ്ങി മാരുതി

നിലവില്‍ പ്രതിമാസം 8,000 യൂണിറ്റുകളുടെ വരെ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നുണ്ട്. വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും മാരുതിയുടെ വില്‍പ്പനയില്‍ കരുത്തേകിയ മോഡലാണ് ബ്രെസ. ബെസ്റ്റ് സെല്ലിങ് കോമ്പാക്ട് എസ്‌യുവിയായ ബ്രെസയ്ക്ക് നിലവില്‍ ഈ വിഭാഗത്തില്‍ 44.1 ശതമാനം വിപണി വിഹിതമുണ്ട്.

പെട്രോള്‍ ഹൈബ്രിഡ് കരുത്തില്‍ ബ്രെസ അവതരിപ്പിക്കാനൊരുങ്ങി മാരുതി

അടുത്തിടെയാണ് വിപണിയില്‍ അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടതായി കമ്പനി അറിയിച്ചത്. ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV 300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവരാണ് ബ്രെസയുടെ മുഖ്യഎതിരാളികള്‍.

Most Read Articles

Malayalam
English summary
Maruti Suzuki Vitara Brezza Petrol Spotted Ahead of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X