വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

ഈ മാസം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രീയ കോപാക്ട് എസ്‌യുവി വിറ്റാര ബ്രെസയുടെ ഫെയസ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചത്. മുഖം മിനുക്കലിനൊപ്പം എഞ്ചിനിലും മാറ്റം വരുത്തിയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.

വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

ഡീസല്‍ എഞ്ചിന്‍ വിട്ട് പകരം പെട്രോള്‍ എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതോടെ ഡീസല്‍ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതോടെയാണ് ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചത്.

വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

വിപണിയില്‍ അവതരിപ്പിച്ച് അന്ന് തന്നെ പുതിയ പെട്രോള്‍ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. 11,000 രൂപ മുതല്‍ 21,000 രൂപ വരെയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ഈ മാസം 15 -ന് വാഹനത്തെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടും എത്തിയിരിക്കുന്നത്. വാഹനം വിപണിയില്‍ എത്തുന്നത് വൈകുമെന്നാണ് സൂചന. ഏപ്രില്‍ മാസത്തോടെ മാത്രമേ വാഹനം വില്‍പ്പനയ്ക്കായി എത്തുകയുള്ളു. ഇതോടെ കാത്തിരിപ്പ് നീളും എന്നുതന്നെ വേണം. എന്നാല്‍ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പകരം 1.5 ലിറ്റര്‍ K15B പെട്രോള്‍ എന്‍ജിനാകും പുതിയ ബ്രെസയ്ക്ക് കൂതിക്കാനുള്ള കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും.

വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും പുതിയ പതിപ്പില്‍ ലഭ്യമാകും. സിയാസ്, എര്‍ട്ടിഗ, XL6 എന്നീ വാഹനങ്ങള്‍ക്ക് കരുത്തേകുന്നതും ഇതേ എന്‍ജിന്‍ തന്നെയാണ്.

വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

ഹ്യുണ്ടായി വെന്യു, ഫോര്‍ട് ഇക്കോസ്പോര്‍ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍. ഹൈബ്രിഡ് സംവിധാനം ഓട്ടോമാറ്റിക് പതിപ്പില്‍ ലഭ്യമാകുമെന്നാണ് സൂചന. മെക്കാനിക്കല്‍ ഫീച്ചേഴ്സുകളില്‍ മാറ്റം വരുത്തിയതുപോലെ ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, L- ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്,ഫോഗ്‌ലാമ്പ്‌ എന്നിവയാണ് മുന്‍വശത്തെ മാറ്റങ്ങള്‍. വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ഏറ്റവും പുതിയ അലോയി വീലുകളാണ് ശ്രദ്ധേയ മാറ്റം.

വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

മെഷീന്‍ കട്ട് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും, വീല്‍ ആര്‍ച്ചുകളും, ക്ലാഡിങ്ങും, ബ്ലാക്ക് B -പില്ലര്‍, ബോഡി കളറില്‍നിന്ന് മാറിയുള്ള മിറര്‍ എന്നിവയൊക്കെയാണ് വശക്കാഴ്ചയിലെ പുതുമകള്‍. പിന്നിലേക്ക് നോക്കുമ്പോള്‍ ടെയില്‍ ലാമ്പില്‍ പുനര്‍നിര്‍മ്മിച്ച എല്‍ഇഡി ഇന്‍സേര്‍ട്ട് ഒഴികെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

വാഹനത്തിന്റെ അകത്തളങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഇല്ല എന്നുവേണം പറയാന്‍. സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ റിട്രാക്ടിങ്ങ് റിയര്‍വ്യൂ മിറര്‍, ഓട്ടോ ഡിമ്മിങ്ങ്, ആന്റി ഗ്ലെയര്‍ ഗ്ലാസ്, ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍ എന്നിവ അകത്തളത്തിലെ പുതുമകളാണ്.

വിറ്റാര ബ്രെസ വിപണിയില്‍ എത്തുന്നത് വൈകും; കാരണം വ്യക്തമാക്കാതെ മാരുതി

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ MID -ക്കായി ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഉണ്ട്. ഉയര്‍ന്ന rpm കാണിക്കുന്നതിന് ടാക്കോമീറ്ററും കമ്പനി നവീകരിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും വാഹനത്തില്‍ ഇടംപിടിക്കും. പുതിയ മൂന്ന് നിറങ്ങളിലും വാഹനം വിപണയില്‍ എത്തും.

Most Read Articles

Malayalam
English summary
Maruti Suzuki Vitara Brezza facelift India launch in April. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X