അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

വിപണിയില്‍ അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ. 2016 മാര്‍ച്ചിലാണ് ബ്രെസ വിപണിയിലെത്തിയത്. നാളിതുവരെ 5,08,673 യൂണിറ്റുകളുടെ വില്‍പ്പന നടന്നുവെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

പ്രതിമാസം 10,000 അധികം യൂണിറ്റുകളാണ് നിരത്തിലെത്തുന്നത്. 2019 ഡിസംബര്‍ മാസത്തില്‍ 13,658 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2019 ജൂലൈ മാസത്തില്‍ മാത്രമാണ് വാഹത്തിന്റെ വില്‍പ്പന താഴേയ്ക്ക് പോയത്. എങ്കിലും കഴിഞ്ഞ മാസത്തോടെ വില്‍പ്പന തിരിച്ചുപിടിക്കാന്‍ ബ്രെസയ്ക്ക് സാധിച്ചു.

അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും മാരുതിയുടെ വില്‍പ്പനയില്‍ കരുത്തേകിയ മോഡലാണ് ബ്രെസ. ബെസ്റ്റ് സെല്ലിങ് കോമ്പാക്ട് എസ്‌യുവിയായ ബ്രെസയ്ക്ക് നിലവില്‍ ഈ വിഭാഗത്തില്‍ 44.1 ശതമാനം വിപണി വിഹിതമുണ്ട്.

അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

വിപണിയില്‍ എത്തി ആദ്യ 12 മാസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം യൂണിറ്റ് വില്‍പന കൈവരിക്കാന്‍ ബ്രെസയ്ക്ക് സാധിച്ചിരുന്നു. 20 മാസത്തിനുള്ളില്‍ രണ്ട് ലക്ഷവും 28 മാസത്തില്‍ മൂന്ന് ലക്ഷം യൂണിറ്റും വാഹനം പിന്നിട്ടു. പിന്നീടുള്ള ഏഴ് മാസത്തിനുള്ളില്‍ വില്‍പന നാല് ലക്ഷത്തില്‍ എത്തിക്കാനും കമ്പനിക്ക് സാധിച്ചു.

അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

41 മാസത്തിനുള്ളില്‍ നാലര ലക്ഷം യൂണിറ്റും, പിന്നിട് 46 മാസം പിന്നിട്ടപ്പോള്‍ അഞ്ച് ലക്ഷം യൂണിറ്റിലും വില്‍പ്പന എത്തിക്കാന്‍ കമ്പനിക്ക് സാധിച്ചു. ആദ്യം മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമായിരുന്നു വാഹനം വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ അടുത്ത നാളില്‍ ഓട്ടോമാറ്റിക് പതിപ്പും വിപണിയില്‍ എത്തി.

അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

വില്‍പനയില്‍ 20 ശതമാനവും ഓട്ടോമാറ്റിക് പതിപ്പിനാണെന്നും കമ്പനി വ്യക്തമാക്കി. തുടക്കത്തില്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്. ഈ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ടാറ്റ നോക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര XUV 300 എന്നിവരാണ് ബ്രെസയുടെ എതിരാളികള്‍. എന്നാല്‍ ബിഎസ് VI വരുന്നതോടെ ഡീസല്‍ എഞ്ചിനുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് മാരുതി അറിയിച്ചിരുന്നു.

അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

അതോടൊപ്പം തന്നെ പെട്രോള്‍ പതിപ്പിന്റെ അഭാവം വില്‍പ്പനയെയും ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ പെട്രോള്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. നടക്കാനിരിക്കുന്ന് ഓട്ടോ എക്‌സ്‌പോയില്‍ പുതിയൊരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചേക്കും.

അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

പുതിയ പതിപ്പില്‍ പെട്രോള്‍ എഞ്ചിനും ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ഹ്യുണ്ടായിയുടെ വെന്യു നിരത്തിലെത്തിയപ്പോള്‍ വില്‍പ്പന ചെറുതായി പിന്നിലേക്കു പോയെങ്കിലും നഷ്ടപ്പെട്ട വില്‍പ്പന അധികം വൈകാതെ തന്നെ തിരിച്ചുപിടിക്കാനും വാഹനത്തിനു സാധിച്ചു.

അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ബ്രെസയില്‍ കമ്പനി നല്‍കുക. 103.5 bhp കരുത്തും 138 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ആയിരിക്കും ഗിയര്‍ബോക്സുകള്‍.

അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗ, പ്രീമിയം പതിപ്പായ XL6, സെഡാന്‍ മോഡല്‍ സിയാസ് എന്നീ വാഹനങ്ങളില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ളതിനാല്‍ തന്നെ ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ എന്‍ജിന്‍ വാഗ്ദാനം ചെയ്യുന്നതും.

Most Read Articles

Malayalam
English summary
Maruti Suzuki Vitara Brezza sales cross 5 lakh unit milestone. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X