2020 വേൾഡ് കാർ ഡിസൈൻ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി മസ്ദ 3
മസ്ദ 3 യഥാർത്ഥത്തിൽ ഒരു വിഷ്വൽ മാസ്റ്റർപീസ് ആണ്. വാഹനത്തിന്റെ ഡിസൈൻ ഉപഭോക്താക്കളെ മാത്രമല്ല, വേൾഡ് കാർ ഓഫ് ദി ഇയർ (WCOTY) അവാർഡ് ജൂറി അംഗങ്ങളെയും ആകർഷിച്ചു. പോർഷ ടെയ്‌കാൻ, പൂഷോ 208 എന്നിവയെ മറികടന്ന് വേൾഡ് കാർ ഡിസൈൻ ഓഫ് ദി ഇയർ ട്രോഫി കരസ്ഥമാക്കി.

വാസ്തവത്തിൽ, മുഴുവൻ ജൂറിയുടെയും അഭൂതപൂർവമായ വോട്ടാണ് വാഹനത്തിന് ലഭിച്ചത്, എല്ലാവരേയും ഏറ്റവും ആകർഷികുന്ന രൂപകൽപ്പനയാണ് വാഹനത്തിന് എന്ന് ജൂറികൾ അംഗീകരിച്ചു.

നഗരങ്ങളിലെ ഉപയോഗത്തിന് ഇത് നന്നായി യോജിക്കുന്നു. ലോകത്തെ 24 രാജ്യങ്ങളിൽ നിന്നുള്ള 86 പ്രമുഖ ഓട്ടോമോട്ടീവ് ജേണലിസ്റ്റുകൾ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര ജൂറി പാനലാണ് വാഹനങ്ങൾ തിരഞ്ഞെടുത്ത് വോട്ട് ചെയ്തത്.

പുരസ്കാരം സ്വീകരിക്കുന്നതിന് മുന്നോടിയായി കൊറോണ വൈറസ് ബാധിച്ച എല്ലാവരോടും മസ്ദ മോട്ടോർ കോർപ്പറേഷൻ അനുഭാവം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മസ്ദ മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റും സിഇഒയുമായ അക്കിര മരുമോട്ടോ പറഞ്ഞു.

മസ്ദയുടെ ഫൗണ്ടേഷന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിൽ വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മസ്ദ 3 അടിസ്ഥാനപരമായി ഒരു ആഢംബര സ്പോർട്സ് സെഡാൻ അല്ലെങ്കിൽ അഞ്ച് ഡോർ ഹാച്ച്ബാക്കാണ്. ഇത് സൗന്ദര്യാത്മകമായി രൂപകൽപ്പന ചെയ്തതും മനോഹരമായി പൂർത്തിയാക്കിയിരിക്കുന്നു.

കോംപാക്റ്റ് ഡിസൈൻ ഉണ്ടായിരുന്നിട്ടും അകത്ത് മാന്യമായ ഇടവും വാഹനം വാഗ്ദാനം ചെയ്യുന്നു. കുത്തനെയുള്ള ബെൽറ്റ് ലൈനും ബോൾഡ് D-പില്ലറും ഉള്ള മസ്ദയുടെ പെർഫോമെൻസ് പൈതൃകത്തെ എടുത്തുകാട്ടുന്ന ഒരു മോഡലാണിത്.

സ്‌പോർടി ലുക്കിംഗ് ഹാച്ച്ബാക്കിനെ അപേക്ഷിച്ച് നാല് ഡോറുകളുള്ള സെഡാൻ കൂടുതൽ പരമ്പരാഗതമായി കാണപ്പെടുന്നു. മസ്ദ 3 അവാർഡ് നേടിയതിന്റെ ഒരു പ്രധാന കാരണം, ഒരു ഫാമിലി കാർ എന്ന നിലയിൽ പിന്നിൽ മാന്യമായ ഇടവും, നാലുപേർക്ക് മതിയായ സുഖസൗകര്യവും വാഹനം നൽകുന്നതിനാലാണ്.

2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് നാല് സിലിണ്ടർ മോട്ടോറാണ് 2020 മസ്ദ 3 -യുടെ ഹൃദയം. ആറ് സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.

182 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. എട്ട് സ്പീക്കർ സൗണ്ട് സിസ്റ്റം, 8.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 16 ഇഞ്ച് അലോയ് വീലുകൾ, പവർ ഫോൾഡിംഗ് മിററുകൾ, റെയിൻ സെൻസിംഗ് വിൻഡ്‌ഷീൽഡ് വൈപ്പറുകൾ, എന്നിങ്ങനെ വിപുലമായ സവിശേഷതകളാൽ സമ്പന്നമാണ് മസ്ദ 3 -യുടെ അടിസ്ഥാന പതിപ്പ് പോലും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റൻസുള്ള ലെയ്ൻ-ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോമാറ്റിക് ഹൈ ബീമുകൾ, ഡ്രൈവർ അറ്റൻഷൻ അലേർട്ട് എന്നിവ പോലുള്ള സുരക്ഷാ സാങ്കേതികവിദ്യകളും വാഹനത്തിലുണ്ട്.


Click it and Unblock the Notifications








