വാഹന വ്യവസായ രംഗത്ത് സെഞ്ച്വറിയടിച്ച് മസ്ദ

ഏതൊരു കാർ പ്രേമിക്കും അറിയാവുന്ന ബ്രാൻഡാണ് മസ്ദ. വാഹനങ്ങളെക്കുറിച്ച് വലിയ കാര്യമായ അറിവില്ലെങ്കിലും ഗെയിമിംഗ് രംഗത്തും വളരെ പ്രശസ്തമാണിവ.

വാഹന വ്യവസായ രംഗത്ത് സെഞ്ച്വറിയടിച്ച് മസ്ദ

ഒരു കൂട്ടം കാർ റേസിംഗ് ഗെയിമുകളിൽ മസ്ദ ഇപ്പോഴും ഒരു ജനപ്രിയ ബ്രാൻഡാണ്. എന്നാൽ തുടക്കത്തിൽ മസ്ദ ഒരു കാർ നിർമ്മാതാക്കളായി ആരംഭിച്ചവയല്ല.

വാഹന വ്യവസായ രംഗത്ത് സെഞ്ച്വറിയടിച്ച് മസ്ദ

ഒരു കോർക്ക് ഉൽപാദന കമ്പനിയായാണ് മസ്ദ ഉത്ഭവിച്ചത്, തുടർന്ന് വാഹന നിർമ്മാണത്തിലേക്കുള്ള പാത സ്വീകരിക്കുകയായിരുന്നു.

വാഹന വ്യവസായ രംഗത്ത് സെഞ്ച്വറിയടിച്ച് മസ്ദ

വാസ്തവത്തിൽ ഇത് 1920 -ൽ ടൊയോ കോർക്ക് കൊഗിയോ എന്ന കമ്പനിയായി ആരംഭിക്കുകയും ഒടുവിൽ 1931 -ൽ മുചക്ര മസ്ദ ഗോ എന്ന മോഡൽ ഉപയോഗിച്ച് ഗതാഗത ലോകത്തേക്ക് കടന്നു. കമ്പനിയുടെ വാഹനം രംഗത്തെ ജൈത്രയാത്രയ്ക്ക് ഇപ്പോൾ 100 വയസ് തികഞ്ഞിരിക്കുകയാണ്.

വാഹന വ്യവസായ രംഗത്ത് സെഞ്ച്വറിയടിച്ച് മസ്ദ

വളരെ കുറച്ച് കാർ മോഡലുകളിൽ നിന്നാണ് കമ്പനി പ്രവർത്തനങ്ങൾ തുടങ്ങിയതെങ്കിലും, 1978 -ൽ വിപണിയിൽ എത്തിയ RX -7, 1989 -ൽ പുറത്തിറങ്ങിയ MX -5 എന്നിവ നിർമ്മാതാക്കളിൽ നിന്നുമുള്ള ഐതിഹാസിക മോഡലുകളാണ്.

വാഹന വ്യവസായ രംഗത്ത് സെഞ്ച്വറിയടിച്ച് മസ്ദ

നിർമ്മാതാക്കൾ 1991 -ൽ 787 B എന്ന മോഡൽ ഉപയോഗിച്ച് ആദ്യമായി ലെ മാൻ‌സ് റേസിംഗ് ചാംബ്യൻഷിപ്പ് നേടി. ഇതോടെ ഈ സ്പോർട്സ് കാർ റേസിംഗ് ഇവന്റിൽ വിജയം കൈവരിച്ച ആദ്യ ജാപ്പനീസ് വാഹന നിർമ്മാതാക്കളായി മസ്ദ മാറി.

വാഹന വ്യവസായ രംഗത്ത് സെഞ്ച്വറിയടിച്ച് മസ്ദ

1984 -ലാണ് കമ്പനി ഒടുവിൽ മസ്ദ മോട്ടോർ കോർപ്പറേഷൻ എന്ന് പേര് മാറ്റിയത്. ഇന്ന്, ലോകത്തിലെ ഏറ്റവും സ്ഥാപിതമായ കാർ നിർമ്മാതാക്കളിൽ ഒരാളാണ് മസ്ദ. ചില യൂറോപ്യൻ വമ്പൻമാരുകളുമായി മത്സരിക്കാൻ ആവശ്യമായത്ര പ്രീമിയമുള്ള ഉൽപ്പന്നങ്ങളും ഇപ്പോൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

വാഹന വ്യവസായ രംഗത്ത് സെഞ്ച്വറിയടിച്ച് മസ്ദ

130 ഓളം രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി ഉപഭോക്താക്കൾ ഇപ്പോൾ തങ്ങളുടെ കാറുകൾ ഉപയോഗിക്കുന്നു എന്ന് മസ്ദ സിഇഒ അകിര മരുമോട്ടോ പ്രസ്താവനയിൽ പറഞ്ഞു.

Most Read Articles

Malayalam
English summary
Mazda Completes 100 years in Auto industry. Read in Malayalam.
Story first published: Tuesday, April 7, 2020, 19:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X