AMG E 65 S ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

പെര്‍ഫോമന്‍സ് പതിപ്പായ AMG E 63 S ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്. പഴയ 4.4. ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ തന്നെയാണ് പുതിയ പതിപ്പിനും കരുത്ത് നല്‍കുന്നത്.

AMG E 65 S ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

ഈ എഞ്ചിന്‍ 595 bhp കരുത്തും 850 Nm torque ഉം സൃഷ്ടിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. അതോടൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

AMG E 65 S ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

സ്‌പോര്‍ട്ടി ഭാവം നിലനിര്‍ത്തുംവിധത്തിലാണ് ഗ്രില്ലും ഹെഡ്‌ലാമ്പുകളും നവീകരിച്ചിരിക്കുന്നത്. പിന്നില്‍ ഒരു ബൂട്ട് സ്പോയിലര്‍, ഇന്റഗ്രേറ്റഡ് ഡിഫ്യൂസര്‍, ക്വാഡ് എക്സ്ഹോസ്റ്റ് എന്നിവ ഉള്‍ക്കൊള്ളുന്നു.

AMG E 65 S ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

20 ഇഞ്ച് അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അകത്തളത്തെ പുതുമ. ഡ്രൈവ് മോഡുകള്‍, ESP, ഓള്‍-വീല്‍ ഡ്രൈവ് ക്രമീകരണങ്ങള്‍ എന്നിവയും ലഭിക്കുന്നു.

AMG E 65 S ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

കൂടാതെ, എഎംജി ഡൈനാമിക്‌സ് പ്ലസ് പാക്കേജ് സ്റ്റാന്‍ഡേര്‍ഡായി നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. 3.4 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

AMG E 65 S ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

കഴിഞ്ഞ ദിവസമാണ് മൂന്നാം തലമുറ GLS എസ്‌യുവിയെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 99.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

AMG E 65 S ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

കമ്പനി നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മോഡലുകളില്‍ ഒന്നാണ് GLS എന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു. അതേസമയം 2020 ജൂണ്‍ മാസത്തേക്കുള്ള ഓര്‍ഡറുകള്‍ കമ്പനി അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു.

AMG E 65 S ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

ജൂലൈ മാസത്തേക്കുള്ള ഓര്‍ഡറുകളാണ് നിലവില്‍ കമ്പനി സ്വീകരിക്കുന്നത്. 2019 ഡിസംബറില്‍ തന്നെ രണ്ടാം തലമുറ മോഡല്‍ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു.

AMG E 65 S ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

ഏപ്രില്‍ മാസത്തിന്റെ തുടക്കത്തോടെ മൂന്നാം തലമുറ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ കൊവിഡ്-19 യും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് പുതുതലമുറ GLS മോഡലിന്റെ അരങ്ങേറ്റം വൈകിയതെന്നും കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Friday, June 19, 2020, 12:26 [IST]
English summary
Mercedes Benz AMG E 63 S Facelift Unveiled. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X