മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്‌ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തും

ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ മെർസിഡീസ് ബെൻസ് വരാനിരിക്കുന്ന 2020 E-ക്ലാസിന്റെ ടീസർ പുറത്തിറക്കി. നിരവധി പരിഷ്കാരങ്ങൾക്കൊപ്പം, പുതിയ E-ക്ലാസ് സെഡാൻ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനുമായി എത്തും.

മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്‌ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തും

ഷാർപ്പ് ഹെഡ്‌ലാമ്പുകളും ഐബ്രോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമായാണ് പുതിയ മെർസിഡീസ് ബെൻസ് E-ക്ലാസ് എത്തുന്നതെന്ന് ടീസർ വെളിപ്പെടുത്തുന്നു. കൂടാതെ, ബ്രാൻഡിന്റെ പഴയ ത്രിമാന മെർസിഡീസ് ഹുഡ് അലങ്കാരത്തിന്റെ ഒരു തിരിച്ചുവരവിന് സാധ്യതയുണ്ട്.

മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്‌ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തും

വാഹനത്തിന്റെ സൈഡ് പ്രൊഫൈൽ അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പിൻ‌ഭാഗത്തെ മാറ്റങ്ങളിൽ‌ പുനർ‌ രൂപകൽപ്പന ചെയ്‌ത എൽ‌ഇഡി ടെയിൽ‌ ലാമ്പുകൾ‌ ഉൾ‌പ്പെടുന്നു, അവ നിലവിലുള്ള മെർസിഡീസ് കാറുകളേക്കാൾ ഏറ്റവും മെലിഞ്ഞവയാവും.

മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്‌ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തും

വാഹനത്തിന്റെ ഇന്റീരിയറുകളെക്കുറിച്ച് കമ്പനി ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇത് മിക്കവാറും നിലവിലെ തലമുറ മോഡലുകളുടെ ഇരട്ട സ്‌ക്രീൻ ഘടനയെ പ്രതിഫലനമാകുമെന്നാണ് പ്രതീക്ഷ.

മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്‌ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തും

പുതിയ E-ക്ലാസിൽ മെർസിഡീസ് തങ്ങളുടെ MUBX സാങ്കേതികവിദ്യ അവതരിപ്പിക്കാൻ സാധ്യതയുണ്ട്, കൂടാതെ മോഡലുകൾക്ക് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള ഇൻഫൊട്ടെയിൻമെന്റ് സിസ്റ്റം എന്നിവയുമായി എത്തും.

മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്‌ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തും

കൂടാതെ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഹീറ്റഡ് സീറ്റുകൾ, എയർ സസ്പെൻഷൻ എന്നിവയും വാഹനങ്ങളിൽ ഉണ്ടാകും

മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്‌ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തും

എട്ട് എയർബാഗുകൾ, ABS+EBD, മുൻ പിൻ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, മറ്റ് നിരവധി സുരക്ഷാ സവിശേഷതകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്‌ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തും

മെർസിഡീസ് ബെൻസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ആഗോള വിപണിയിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ഒരു ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു. മെർസിഡീസ് രാജ്യത്ത് ഈ സജ്ജീകരണങ്ങൾ വാഗ്ദാനം ചെയ്യുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.

മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്‌ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തും

നിലവിലെ തലമുറ മെർസിഡീസ് E-ക്ലാസ് കമ്പനിയുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ്, നിലവിൽ ഇവയുടെ എക്സ്-ഷോറൂം വില 59.08 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ്. ഈ വർഷം അവസാനത്തോടെ ഈ വാഹനം ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്‌ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തും

വിലനിർണ്ണയത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിലും, പുതിയ E-ക്ലാസ് മോഡലുകൾക്ക് 66 ലക്ഷം മുതൽ 1.8 കോടി രൂപ വരെ എക്സ്-ഷോറൂം വിലയുണ്ടാവുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു.

Most Read Articles

Malayalam
English summary
Mercedes-Benz E Class Facelift Models To Launch In India This Year. Read in Malayalam.
Story first published: Saturday, February 29, 2020, 20:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X