EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

തങ്ങളുടെ ആദ്യ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. 99.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

ഇന്ത്യന്‍ വിപണിയിലെത്തുന്ന് ആദ്യത്തെ ആഢംബര ഇലക്ട്രിക് എസ്‌യുവിയാണ് മെര്‍സിഡീസ് EQC. 2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും അവതരണം നീണ്ടുപോവുകയായിരുന്നു. നിലവിലെ സാഹചര്യമാണ് അവതരണം നീണ്ടുപോകാന്‍ വഴിവെച്ചതെന്നും കമ്പനി വെളിപ്പെടുത്തി. വാഹനത്തിനായുള്ള ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചു, താമസിയാതെ ഡെലിവറിയും തുടങ്ങും.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഓഫറാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പോയ വര്‍ഷം നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച EQ സബ് ബ്രാന്‍ഡിന് കീഴിലാകും വാഹനത്തിന്റെ വില്‍പ്പന.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

അന്താരാഷ്ട്ര വിപണികളില്‍ ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ I-പേസ് മോഡലുകള്‍ക്കെതിരെയാണ് EQC മത്സരിക്കുന്നത്. CBU റൂട്ട് വഴി EQC ഇലക്ട്രിക് എസ്‌യുവി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും. ആഗോള വിപണിയില്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന ഫീച്ചറുകള്‍ എല്ലാം ഈ പതിപ്പിലും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

ഇലക്ട്രിക് എസ്‌യുവിയുടെ പ്രത്യേകതകളുള്ള രണ്ട് സ്‌റ്റൈലിംഗ് സൂചകങ്ങള്‍ EQC-ക്ക് ലഭിക്കും. ഗ്രില്ലില്‍ പ്രകാശിതമായ മെര്‍സിഡീസ് ബെന്‍സ് ബാഡ്ജിംഗും ഇരുവശത്തും എല്‍ഇഡി ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പും ഇതിന് ലഭിക്കുന്നു.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

പിന്‍ഭാഗത്ത്, ബൂട്ട് ലിഡിന് കുറുകെ നേര്‍ത്ത ലൈറ്റ് ബാര്‍ ഉപയോഗിച്ച് ടെയില്‍ ലാമ്പുകള്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് എസ് യുവിക്ക് സവിശേഷമായ ഡ്യുവല്‍-ടോണ്‍ ആറ് സ്പോക്ക് അലോയ് വീല്‍, റൂഫ് സ്പോയിലര്‍, ക്രോം ഫിനിഷുള്ള വിന്‍ഡോ-ലൈന്‍ എന്നിവ ലഭിക്കുന്നു.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

10.3 ഇഞ്ച് വലിയ ഡ്യുവല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എനെര്‍ജൈസിംഗ് കംഫര്‍ട്ട് കണ്‍ട്രോള്‍ പോലുള്ള സുഖസൗകര്യങ്ങളും മെര്‍സിഡീസ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. മുന്‍ സീറ്റുകള്‍ മസാജ് പ്രവര്‍ത്തനം വാഗ്ദാനം ചെയ്യുന്നു, ഏറ്റവും പുതിയ തലമുറ MBUX സംവിധാനവും വാഹനത്തില്‍ ഇടംപിടിക്കും.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്ത് നല്‍കുക. ഒന്ന് ഫ്രണ്ട് ആക്സിലിനും മറ്റൊന്ന് പിന്‍വശത്തും. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍, 405 bhp കരുത്തും 765 Nm torque ഉം സൃഷ്ടിക്കും.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ 471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

എങ്കിലും ഇന്ത്യന്‍ നിരത്തുകളിലെ സാഹചര്യത്തില്‍ 350 കിലോമീറ്റര്‍ ദൂരംവരെ സഞ്ചരിക്കാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Thursday, October 8, 2020, 15:21 [IST]
English summary
Mercedes Benz Launched EQC First All Electric Luxury SUV In India At Rs 99.30 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X