മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും
വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ V-ക്ലാസ് മാർക്കോ പോളോ പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ആഢംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ്. പുറത്തിറങ്ങി കഴിഞ്ഞാൽ, മാർക്കോ പോളോ രാജ്യത്തെ ആദ്യത്തെ വാണിജ്യപരമായി നിർമ്മിക്കുന്ന ക്യാമ്പറായി മാറും.

V-ക്ലാസ് മോഡലിന്റെ വിജയിച്ചതിന് ശേഷമാണ് മാർക്കോ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാൻ ജർമ്മൻ ആഡംബര വാഹന നിർമാതാക്കൾ ആഹ്വാനം ചെയ്തത്. നിരവധി ‘ലിവിംഗ് സ്‌പേസ്' ആശയങ്ങളുമായിട്ടാണ് എംപിവി എത്തുന്നത്.

ഓട്ടോ എക്‌സ്‌പോ 2020 ൽ AMG GT നാല് ഡോർ കൂപ്പെ ലോഞ്ച് ചെയ്യുന്നതിനൊപ്പം A-ക്ലാസ് ലിമോസിൻ, പുതിയ GLA എസ്‌യുവി എന്നിവ പുറത്തിറക്കുന്നതിനൊപ്പം ഇന്ത്യയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതും സവിശേഷവുമായ ഒന്നും തങ്ങൾ അവതരിപ്പിക്കുമെന്ന് മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

V-ക്ലാസ് ആഢംബര എംപിവിയുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് V-ക്ലാസ് മാർക്കോ പോളോ ക്യാമ്പർ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ.

റോഡ്-യാത്രയെയും ക്യാമ്പിംഗിനേക്കാളും സ്വസ്ഥതയും സാഹസികതയും നൽകുന്ന ആവേശകരമായ അനുഭവം വാഹനം വാഗ്ദാനം ചെയ്യുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

V-ക്ലാസ് മാർക്കോ പോളോ ഈ സ്വഭാവസവിശേഷതകൾ ഉൾക്കൊള്ളുന്നുവെന്നും കമ്പനിയുടെ ലോകപ്രശസ്ത ആഢംബര സാങ്കേതിക വിദ്യയുമായി ഔട്ട്‌ഡോർ പരുഷതയെയും സമന്വയിപ്പിക്കുന്നുവെന്നും മെർസിഡീസ് ബെൻസ് പറയുന്നു.

V-ക്ലാസ് മാർക്കോ പോളോ ക്യാമ്പർ നിലവിലുള്ള V-ക്ലാസ് ആഡംബര എംപിവി ഉപഭോക്താക്കളിലും ആരാധകരിലും വളരെയധികം താൽപ്പര്യം സൃഷ്ടിക്കുമെന്ന് മെർസിഡീസ് പ്രതീക്ഷിക്കുന്നു.

സവിശേഷതകളെയും ഫീച്ചറുകളെയും കുറിച്ച് ഇപ്പോൾ വ്യക്തമായ വിവരങ്ങളൊന്നുമില്ല. മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ നിലവിൽ അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാണ്, എക്‌സ്‌പ്ലോറർ മാർക്കോ പോളോയുടെ പേരാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

വിദേശ വിപണികളിൽ ലഭ്യമായ മാർക്കോ പോളോയിൽ വശങ്ങളിലേയ്ക്ക് തിരിക്കാവുന്ന മുൻ സീറ്റുകളും പിന്നിലെ സീറ്റുകൾ കിടക്കയ്ക്കായി മടക്കാവുന്നതുമാണ്. മുകളിലും ഒരാൾക്ക് ഉറങ്ങാനുള്ള സ്ഥലം വെളിപ്പെടുത്തുന്ന ഒരു പോപ്പ്-അപ്പ് റൂഫും വാഹനത്തിലുണ്ട്.

V-ക്ലാസ് മാർക്കോ പോളോയിൽ വാർഡ്രോബുകൾ, ഡ്രോയറുകൾ, ഒരു സ്റ്റൗ, ശുദ്ധവും മാലിന്യവുമായ വാട്ടർ ടാങ്കുകളുള്ള ഒരു സിങ്ക്, കൂടാതെ ഒരു മൊബൈൽ വീടാക്കി മാറ്റുന്ന മറ്റ് ഘടകങ്ങളും ഒരു ഫ്രിഡ്ജും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

V-ക്ലാസ് മാർക്കോ പോളോയുടെ ഹൃദയഭാഗത്ത് 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനാണ്. 234 bhp കരുത്തും 500 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിൽ വരുന്നത്.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോയിലെ സുരക്ഷാ സവിശേഷതകളിൽ ബ്രേക്ക് അസിസ്റ്റ്, ഫ്രണ്ട് & സൈഡ് ഇംപാക്റ്റ് ബീമുകൾ, ഒരു ക്രാഷ് സെൻസർ, കേന്ദ്രീകൃതമായി ഘടിപ്പിച്ച ഇന്ധന ടാങ്ക്, അറ്റൻഷൻ അസിസ്റ്റ്, ഹിൽ അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications