അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രിയം ഏറിയതോടെ ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് ഇലക്ട്രിക്ക് വാഹനത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുയാണ്.

അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

EQC 400 എന്ന പുതിയ ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു. 2020 ഏപ്രില്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി EQ എന്നൊരു ബ്രാന്‍ഡും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പൂനെ-മുംബൈ ഹൈവേയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് റഷ്‌ലൈന്‍ പങ്കുവെച്ചിരിക്കുന്നത്. 300 kW ഇലക്ട്രിക്ക് മോട്ടറാണ് വാഹനത്തിന്റെ കരുത്ത്. ഈ മോട്ടോര്‍ 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും.

അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.ഒറ്റ ചാര്‍ജില്‍ 80kWh ലിഥിയം അയണ്‍ ബാറ്ററി 445-471 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട്.

അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

താങ്ങവുന്ന വിലയില്‍ വിപണിയില്‍ ടാറ്റയും മഹീന്ദ്രയും ഹ്യണ്ടായിയും എല്ലാം ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അടുത്തിടെയാണ് GLC കൂപ്പെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 62.70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ MBUX കണക്റ്റുചെയ്ത സാങ്കേതികവിദ്യ ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകളും ഉപകരണങ്ങളുമായാണ് വാഹനത്തിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം.

അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

300d ഫോര്‍മാറ്റിക്, 300 ഫോര്‍മാറ്റിക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് കൂപ്പെ പതിപ്പ് എത്തുന്നത്. ഇതാദ്യമായാണ് ജര്‍മ്മന്‍ ബ്രാന്‍ഡ് GLC കൂപ്പെയുടെ എഎംജി ഇതര പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കംപ്ലീറ്റ്‌ലി നോക്കഡ് ഡൗണ്‍ (CKD) യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന വാഹനം ഇപ്പോള്‍ ബ്രാന്‍ഡില്‍ നിന്ന് ഇന്ത്യന്‍ വിപണിയില്‍ പ്രാദേശികമായി ഒത്തുചേരുന്ന പത്താമത്തെ മോഡലാണ്.

More from DriveSpark

Article Published On: Wednesday, March 18, 2020, 12:15 [IST]
English summary
Mercedes EQC Electric Spied in Pune. India launch by April. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X