ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി; എതിരാളി ടാറ്റ ഗ്രാവിറ്റാസ്

2020 ഓട്ടോ എക്സ്പോയിലാണ് വാഹന നിര്‍മാതാക്കളായ എംജി, ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ചത്. അതേസമയം വാഹനത്തിന്റെ പരീക്ഷണ ഓട്ടം നേരത്തെ തന്നെ കമ്പനി നിരത്തുകളില്‍ ആരംഭിച്ചിരുന്നു.

ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി; എതിരാളി ടാറ്റ ഗ്രാവിറ്റാസ്

നിലവില്‍ വിപണിയിലുള്ള ഹെക്ടറിനെ അടിസ്ഥാനമാക്കിയാണ് ഹെക്ടര്‍ പ്ലസ് ഒരുങ്ങുന്നത്. വാഹനത്തിന് മൂന്നാം നിര കിട്ടിയതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും നിലവിലെ ഹെക്ടര്‍ തന്നെയാണ് പുതിയ മോഡലും. പുറംമോടിയിലെ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഹെക്ടര്‍ പ്ലസിന് പുതുമ നല്‍കും.

ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി; എതിരാളി ടാറ്റ ഗ്രാവിറ്റാസ്

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ വാഹനത്തെ ദീപാവലിയോടെ നിരത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. വാഹനത്തിന്റെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി; എതിരാളി ടാറ്റ ഗ്രാവിറ്റാസ്

വിപണിയില്‍ മഹീന്ദ്ര XUV500, ടാറ്റ നിരത്തിലെത്തിക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് മോഡലുകളായിരിക്കും ഹെക്ടര്‍ പ്ലസിന്റെ എതിരാളികള്‍. മൂന്നാം നിര വന്നതിനൊപ്പം വാഹനത്തിന്റെ അളവുകളിലും ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നീളം 40 mm ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി; എതിരാളി ടാറ്റ ഗ്രാവിറ്റാസ്

വിപണിയില്‍ ഉള്ള ഹെക്ടറിനേക്കാള്‍ 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുള്ളത്. അളവുകളില്‍ ഉള്ള പോലെ നേരിയ മാറ്റങ്ങള്‍ മാത്രമാണ് ഡിസൈനിലും വരുത്തിയിരിക്കുന്നത്.

ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി; എതിരാളി ടാറ്റ ഗ്രാവിറ്റാസ്

എല്‍ഇഡി ഡെയ്ടൈം റണ്ണിങ് ലാമ്പുകള്‍ക്ക് വലുപ്പം കൂടി. ഹെഡ്‌ലാമ്പുകളുടെയും ഗ്രില്ലിന്റെയും ഘടന നിര്‍മ്മാതാക്കള്‍ പുനഃക്രമീകരിച്ചു. പിറകില്‍ ടെയില്‍ ലാമ്പുകളിലും ബമ്പറിലും മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി; എതിരാളി ടാറ്റ ഗ്രാവിറ്റാസ്

ഉള്‍വശത്ത് മൂന്നാം നിര സീറ്റുകള്‍ നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം. മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് ഹെക്ടര്‍ പ്ലസിന് ലഭിക്കുന്നത്. മൂന്നാം നിരയില്‍ സീറ്റുകള്‍ വന്നതോടെ ഹെക്ടര്‍ പ്ലസിന്റെ ആകാരയളവും കൂടിയിട്ടുണ്ട്. മറ്റ് മാറ്റങ്ങള്‍ ഒന്നും വാഹനത്തില്‍ കമ്പനി വരുത്തിയേക്കില്ല.

ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി; എതിരാളി ടാറ്റ ഗ്രാവിറ്റാസ്

സാധാരണ ഹെക്ടറിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഹെക്ടര്‍ പ്ലസിനും കമ്പനി നല്‍കിയിട്ടുണ്ട്. 10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും eSIM മുഖേനയുള്ള കണക്ടഡ് കാര്‍ ടെക്നോളജിയും ഹെക്ടര്‍ പ്ലസ് അവകാശപ്പെടും.

ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി; എതിരാളി ടാറ്റ ഗ്രാവിറ്റാസ്

പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയവയും വാഹനത്തിന്റെ സവിശേഷതകളാണ്. മൂന്നാം നിരയിലെ യാത്രക്കാര്‍ക്കായി എസി വെന്റുകളും യുഎസ്ബി ചാര്‍ജ് പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി; എതിരാളി ടാറ്റ ഗ്രാവിറ്റാസ്

എഞ്ചിനില്‍ മാറ്റങ്ങളില്ല. ഹെക്ടറില്‍ കണ്ടിരിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനവും നിരത്തുകളില്‍ എത്തുക. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Plus 7-Seater Launch During Diwali; To Rival Tata Gravitas. Read in Malayalam.
Story first published: Thursday, March 26, 2020, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X