ഹെക്ടര്‍ പ്ലസിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ എംജി
എംജിയില്‍ നിന്നും ഇന്ത്യന്‍ നിരത്തുകളില്‍ എത്താനൊരുങ്ങുന്ന മൂന്നാമത്തെ മോഡലാണ് ഹെക്ടര്‍ പ്ലസ്. 2020 ജൂലൈ 13-ന് വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. 50,000 രൂപയാണ് ബുക്കിങ് തുകയായി സ്വികരിക്കുന്നത്. എന്നാല്‍ വാഹനത്തിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ വില സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭ്യമല്ല. പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 16 ലക്ഷം രൂപ മുതല്‍ 19 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില.

2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതും ചുരുക്കം ചില ഡിസൈന്‍ മാറ്റങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ കാഴ്ചയില്‍ റെഗുലര്‍ ഹെക്ടറിന് സമനമാണ് ഹെക്ടര്‍ പ്ലസ് എന്ന് പറയേണ്ടി വരും.

ആദ്യം ആറ് സീറ്റര്‍ ഓപ്ഷനില്‍ എത്തുന്ന വാഹനം പിന്നീട് ഏഴ് സീറ്റര്‍ ഓപ്ഷനിലും വിപണിയില്‍ എത്തും. കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്ക് നല്‍കാന്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് സാധിക്കും എന്നാണ് കമ്പനി അറിയിച്ചത്.

അതോടൊപ്പം തന്നെ വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥല സൗകര്യം നല്‍കുമെന്നതാണ് ക്യാപ്റ്റന്‍ സീറ്റുകളുടെ മറ്റൊരു സവിശേഷത. ഇതെല്ലാം പരിഗണിച്ചാണ് ആദ്യം ആറ് സീറ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാകും വാഹനം വില്‍പ്പനയ്ക്ക് എത്തുക. മൂന്ന് നിര സീറ്റുകള്‍ ഒരുങ്ങുന്നതോടെ വാഹനത്തിന്റെ നീളത്തില്‍ 40 mm വളര്‍ച്ച സംഭവിച്ചിട്ടുണ്ട്.

റെഗുലര്‍ ഹെക്ടറിനുള്ള 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുള്ളത്. കറുപ്പ് നിറത്തിലുള്ള ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കി ബമ്പറുകള്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്, ടെയില്‍ ലാമ്പുകള്‍, ഫോഗ് ലാമ്പ് ക്ലസ്റ്റര്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

പുനര്‍നിര്‍മ്മിച്ച ബമ്പര്‍, പുതിയ ഡ്യുവല്‍ എക്സ്ഹോസ്റ്റ് ഡിസൈന്‍ എന്നിവയാണ് പിന്നിലെ സവിശേഷതകള്‍. ഹെക്ടറിനോട് സാമ്യമുള്ള അകത്തളം തന്നെയാകും ഹെക്ടര്‍ പ്ലസിനും ലഭിക്കുക.

അഞ്ച് സീറ്റര്‍ ഹെക്ടര്‍ എസ്‌യുവിയില്‍ ലഭ്യമാകുന്ന അതേ 1.5 സീറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ / ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും ഹെക്ടര്‍ പ്ലസ് എത്തുക.

രണ്ട് പെട്രോള്‍ എഞ്ചിനുകളും പരമാവധി 143 bhp കരുത്തില്‍ 250 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇവ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഡിസിടി ആയിരിക്കും ഗിയര്‍ബോക്‌സ്. അതേസമയം ടര്‍ബോ ഓയില്‍-ബര്‍ണര്‍ 170 bhp പവറില്‍ 350 Nm torque സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം ഉപയോഗിച്ചാണ് വാഗ്ദാനം ചെയ്യുക.

ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ടിപിഎംഎസ്, ഇപിബി, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് ഹെക്ടര്‍ പ്ലസിലെ സുരക്ഷാ സംവിധാനങ്ങള്‍.


Click it and Unblock the Notifications








