ഒറ്റ ചാര്‍ജില്‍ 340 കിലോമീറ്റര്‍; ZS ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ച് എംജി
ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിച്ചതിന് പിന്നാലെ എംജിയും അവരുടെ ഇലക്ട്രിക്ക് പതിപ്പായ ZS -നെ അവതരിപ്പിച്ചു. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

എക്‌സൈറ്റിന് 20.88 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില. നേരത്തെ തന്നെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. അതേസമയം വാഹനം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചു.

വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ 2,800 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചത്. ഇവര്‍ക്കാണ് ഒരു ലക്ഷം രൂപയുടെ ഇളവ് ലഭിക്കുന്നത്. നിലവില്‍ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് വാഹനം ആദ്യനാളുകളില്‍ വില്‍പ്പനയ്ക്ക് എത്തുക.

പിന്നീട് ഘട്ടംഘട്ടമായി വില്‍പ്പന വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇലക്ട്രികിന് കരുത്തേകുന്നത്. ഇത് 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാം. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക്ക് വാഹനത്തിന് സാധിക്കും. എംജി ZS ഇലക്ട്രിക്കിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്.

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 4,314 mm നീളവും 1,809 mm വീതിയും 1,620 mm ഉയരവും 2,579 mm വീല്‍ബേസുമാണ് വാഹനത്തിലുള്ളത്.

ക്രോം അവരണത്തോടുകൂടിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടമാറ്റിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. സണ്‍റൂഫും കാറില്‍ വാഗ്ദാനം ചെയ്യുന്നു.

പൂര്‍ണമായും ബ്ലാക്ക് തീമിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. സ്വിച്ചുകളുടെ ആധിക്യമില്ലാത്ത സെന്റര്‍ കണ്‍സോളാണ് ഇലക്ട്രിക്ക് എസ്‌യുവിയുടെ പ്രധാന ആകര്‍ഷണം. 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് എന്നിവയാണ് അകത്തളത്തെ ഫീച്ചറുകള്‍.

ഐ-സ്മാര്‍ട്ട് ഇവി 2.0 കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്, ലെതര്‍ സീറ്റ്, സ്പ്ലിറ്റ് റിയര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, എയര്‍ ഫില്‍ട്ടര്‍, പനോരമിക് സ്‌കൈ റൂഫ് എന്നിവയാണ് വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍.

സുരക്ഷയുടെ കാര്യത്തിലും ZS ഇലക്ട്രിക്ക് ഒരുപടി മുന്നിലാണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്സ് ക്യമാറ വിത്ത് ഡൈനാമിക് ലൈന്‍സ്, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍.


Click it and Unblock the Notifications








