ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എംജി തങ്ങളുടെ ഇലക്ട്രിക് വാഹനമായ ZS -നെ വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

എക്സൈറ്റിന് 20.88 ലക്ഷം രൂപയും എക്സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില. എന്നാല്‍ മോഡലിന് പുതിയൊരു വകഭേദം കൂടി നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന പുതിയ ഒരു വകഭേദം കൂടി പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് എംജി സീനിയര്‍ എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തിയത്.

MOST READ: കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

എന്നാല്‍ അത് എന്ന് ഉണ്ടാകുമെന്നോ, അത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് വാഹനങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

നിലവില്‍ IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇലക്ട്രിക് വാഹനത്തിന് കരുത്തേകുന്നത്. ഇത് 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

MOST READ: ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക്ക് വാഹനത്തിന് സാധിക്കും. പരമാവധി വേഗത 155 കിലോമീറ്ററാണ്.

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

MOST READ: കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളില്‍ മാത്രമായിരുന്നു കാര്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ പുതുതായി ആറ് നഗരങ്ങളില്‍ കൂടി ഇലക്ട്രിക്ക് കാര്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

ചെന്നൈ, പുനെ, സൂറത്ത്, ജയ്പുര്‍, കൊച്ചി, ചണ്ഡിഗഡ് എന്നിവടങ്ങളിലും ഇനി വില്‍പ്പനയ്ക്ക് എത്തും. ജൂണ്‍ 1 മുതല്‍ ബുക്കിങ് ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

More from DriveSpark

Article Published On: Friday, June 5, 2020, 9:30 [IST]
English summary
MG ZS Electric Car Get A New Variant With 500km Range. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X