Just In
- 18 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 21 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
10 നഗരങ്ങളില്‍ കൂടി ZS ഇവി വില്‍പ്പനയ്ക്കെത്തിക്കാനൊരുങ്ങി എംജി
ZS ഇവിയുടെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സ്. ഇതിന്റെ ഭാഗമായി പുതിയ നഗരങ്ങളില്‍ കൂടി വാഹനം വില്‍പ്പനയ്ക്കെത്തും.

സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ പങ്കുവെച്ച ടീസര്‍ വീഡിയോയിലാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഇലക്ട്രിക് എസ്യുവി 10 പുതിയ നഗരങ്ങളില്‍ കൂടി വില്‍പ്പനയ്ക്ക് എത്തുമെന്നാണ് ടീസര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നത്.

കൊല്‍ക്കത്ത, ലഖ്നൗ, ലുധിയാന, കോയമ്പത്തൂര്‍, ഡെറാഡൂണ്‍, നാഗ്പൂര്‍, ആഗ്ര, ഔറംഗബാദ്, ഇന്‍ഡോര്‍, വിശാഖപട്ടണം എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്. നിലവിലുള്ള പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന പുതിയ നഗരങ്ങള്‍ രാജ്യത്തെ എംജി ZS ഇവിയുടെ ഘട്ടം തിരിച്ചുള്ള വില്പന വിപുലീകരണത്തിന്റെ ഭാഗമാണ്.
MOST READ: C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

ഈ നഗരങ്ങളില്‍ ഇലക്ട്രിക് എസ്യുവി ലഭ്യമാക്കുന്നതിനു പുറമേ, ഇവി വാങ്ങുന്നവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കാനും കമ്പനി ലക്ഷ്യമിടുന്നു. തുടക്കത്തില്‍ മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമാണ് എസ്യുവി വില്‍പ്പനയ്ക്ക് എത്തിയിരുന്നത്.

രണ്ടാം ഘട്ട വിപുലീകരണത്തില്‍ കൊച്ചി, ചെന്നൈ, പുനെ, സൂറത്ത്, ജയ്പുര്‍, ചണ്ഡിഗഡ് തുടങ്ങി ആറ് പുതിയ നഗരങ്ങള്‍ കമ്പനി ചേര്‍ത്തു. ഈ വര്‍ഷം ജനുവരിയിലാണ് വാഹനത്തെ വിപണിയില്‍ എത്തിക്കുന്നത്.
MOST READ: ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എക്സൈറ്റിന് 20.88 ലക്ഷം രൂപയും എക്സ്ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില. IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇലക്ട്രികിന് കരുത്തേകുന്നത്.

ഇത് 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാം. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക്ക് വാഹനത്തിന് സാധിക്കും.
MOST READ: ഇന്ത്യയെ ജിംനിയുടെ എക്സ്ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ സുസുക്കി

എംജി ZS ഇലക്ട്രിക്കിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

4,314 mm നീളവും 1,809 mm വീതിയും 1,620 mm ഉയരവും 2,579 mm വീല്‍ബേസുമാണ് വാഹനത്തിലുള്ളത്. ക്രോം അവരണത്തോടുകൂടിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ് എന്നിവയാണ് പുറമേയുള്ള സവിശേഷതകള്‍.
MOST READ: എക്സ്ചേഞ്ച് സേവനങ്ങള്‍ വേഗത്തില്‍; സെയില്‍സ് ഔട്ട്ലെറ്റുകള് ആരംഭിച്ച് ഫോക്സ്വാഗണ്

8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള്, കീലെസ്സ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്, ലെതര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍ എന്നിവയാണ് അകത്തളത്തെ ഫീച്ചറുകള്‍.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്സ് ക്യമാറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള് എന്നിവയാണ് വാഹനത്തിന്റെ സുരക്ഷ സംവിധാനങ്ങള്‍.