ഔഡി A8 L വിപണിയില്‍ എത്തുന്ന തീയതി പുറത്ത്
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ ആഢംബര സെഡാന്‍ നിരയിലേക്ക് A8 L ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 2020 ഫെബ്രുവരി മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

എന്നാല്‍ ഇപ്പോഴിതാ വാഹനം വിപണിയില്‍ അവതരിപ്പിക്കുന്ന തീയതി കമ്പനി തന്നെ വെളിപ്പെടുത്തി രംഗത്തെത്തി. ഫെബ്രുവരി 3 -ന് പുതിയ സെഡാന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 1.10 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഫെബ്രുവരി 3 -ന് നടത്തുന്ന 'ഫോക്‌സ്‌വാഗണ്‍ ഗൂപ്പ് നൈറ്റില്‍' ഔഡിയില്‍ നിന്നുള്ള പുതിയ വാഹനവും, സ്‌കോഡയില്‍ നിന്നുള്ള പുതിയ വാഹനവും ആരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കോഡയില്‍ നിന്നുള്ള വിഷന്‍ IN എസ്‌യുവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്ന് കമ്പനി വെളിപ്പെടുത്തിയേക്കും.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഔഡി നിന്നും സെഡാന്‍ നിരയിലേക്ക് വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പ്രീമിയം എസ്‌യുവിയായ Q8 -നെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീച്ചറുകളിലും, ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഔഡ് A8 L വിപണിയില്‍ എത്തുന്നത്.

പുതിയ മാട്രിക്സ് ഗ്രില്ലും, ക്രോം അവരണത്തോടെയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പിന്നില്‍ വളരെ നേര്‍ത്ത OLED ടെയില്‍ലാമ്പുകള്‍ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതയാണ്.

10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, മസാജ് സീറ്റുകള്‍ , മള്‍ട്ടിമീഡിയ പ്രവര്‍ത്തനങ്ങള്‍ക്കായി 8.6 ഇഞ്ച് ഡിസ്‌പ്ലേ, പുതിയ തുകല്‍ സീറ്റുകള്‍, പുതുക്കിയ ഡാഷ്‌ബോര്‍ഡ് തുടങ്ങിയ മാറ്റങ്ങളും അകത്തളത്തെ സവിശേഷതയാണ്.

ഫോക്‌സ്‌വാഗണ്‍ MLB ഇവോ പ്ലാറ്റ് ഫോമിലാകുംവാഹനത്തിന്റെ നിര്‍മ്മാണം. അതുകൊണ്ട് തന്നെ മുന്‍ഗാമികളില്‍ നിന്നും വാഹനത്തിന്റെ വലിപ്പത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും കമ്പനി പറയുന്നു. ആഗോള വിപണിയില്‍, ഓഡി വിവിധതരം പവര്‍ട്രെയിനുകളില്‍ ലഭ്യമാണ്.

3.0 ലിറ്റര്‍ V6 ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 340 bhp കരുത്തും, ഡീസല്‍ എഞ്ചിന്‍ 286 bhp കരുത്തും പുറപ്പെടുവിക്കും. ഇന്ത്യയിലേക്ക് എത്തുമ്പോള്‍ 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും എത്തുക. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരികരണം ഒന്നും തന്നെ ലഭ്യമല്ല.

വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടില്ലെങ്കിലും അധികം വൈകാതെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബിഎംഡബ്ല്യു 7 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ്, മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ലെക്സസ് LC 500h, ജാഗ്വര്‍ XJ എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

കഴിഞ്ഞ ദിവസമാണ് ഔഡി തങ്ങളുടെ പ്രീമിയം എസ്‌യുവിയായ Q8 വിപണിയില്‍ അവതരിപ്പിച്ചത്. 1.33 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മൊത്തത്തില്‍ സ്‌പോര്‍ട്ടിയായ രൂപകല്‍പ്പനയാണ് പുതിയ വാഹനത്തിന്റെ പ്രധാന സവിശേഷത.

ഔഡി നിരയില്‍ Q7 -ന് മുകളിലാണ് Q8 -ന് സ്ഥാനം. നിരവധി പുതുമകളും, പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഒറ്റ വകഭേദത്തില്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു.


Click it and Unblock the Notifications








