മാർച്ചിൽ മികച്ച വിൽപ്പന നേടുന്ന ഹ്യുണ്ടായി മോഡലായി പുതുതലമുറ ക്രെറ്റ

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) 2020 മാർച്ച് മാസത്തെ വിൽ‌പന കണക്കുകൾ ഔദ്യോഗികമായി വെളിപ്പെടുത്തി.

മാർച്ചിൽ മികച്ച വിൽപ്പ നേടുന്ന ഹ്യുണ്ടായി മോഡലായി പുതുതലമുറ ക്രെറ്റ

പ്രതീക്ഷിച്ചതുപോലെ, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും 21 ദിവസത്തേക്ക് രാജ്യം ലോക്ക്ഡൗൺ ചെയ്തതും കാരണം വിൽപ്പന ഇടിഞ്ഞു. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ കഴിഞ്ഞ മാസം വെറും 26,300 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

മാർച്ചിൽ മികച്ച വിൽപ്പ നേടുന്ന ഹ്യുണ്ടായി മോഡലായി പുതുതലമുറ ക്രെറ്റ

അടുത്തിടെ വിപണിയിൽ എത്തിയ 2020 ഹ്യുണ്ടായി ക്രെറ്റ കഴിഞ്ഞ മാസം കമ്പനിയുടെ നിരയിലെ ഏറ്റവും ജനപ്രിയ മോഡലായി മാറി. ജനപ്രിയ എസ്‌യുവിയുടെ രണ്ടാം തലമുറ ഈ കാലയളവിൽ 6,706 ഉപഭോക്താക്കളെ കണ്ടെത്തി. ഇതോടെ, 6,127 യൂണിറ്റുകളുടെ വിൽപ്പന നേടാൻ കഴിഞ്ഞ വെന്യുവിനേക്കാൾ വാഹനം കൂടുതൽ ജനപ്രീതി നേടി.

മാർച്ചിൽ മികച്ച വിൽപ്പ നേടുന്ന ഹ്യുണ്ടായി മോഡലായി പുതുതലമുറ ക്രെറ്റ

മൊത്തം 4,293 യൂണിറ്റ് വിൽപ്പനയുമായി i10 മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ 3,455 യൂണിറ്റ് വിൽപ്പനയോടെ എലൈറ്റ് i20 നാലാം നേടി.

മാർച്ചിൽ മികച്ച വിൽപ്പ നേടുന്ന ഹ്യുണ്ടായി മോഡലായി പുതുതലമുറ ക്രെറ്റ

പുതുതായി വിപണിയിൽ എത്തിയ ഓറ 2,615 യൂണിറ്റുകൾ വിറ്റപ്പോൾ സാൻട്രോ 2,169 ഉപഭോക്താക്കളെ കണ്ടെത്തി. 893 യൂണിറ്റ് വിൽപ്പനയുള്ള വെർണയാണ് വലിയ ഡിമാൻഡ് ലഭിക്കാത ഒരു മോഡൽ, എന്നാൽ ഈ കുറഞ്ഞ സംഖ്യ അടുത്തിടെ ലോഞ്ച് ചെയ്ത ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലേക്കുള്ള മാറ്റത്തിന് കാരണമായിരിക്കാം.

മാർച്ചിൽ മികച്ച വിൽപ്പ നേടുന്ന ഹ്യുണ്ടായി മോഡലായി പുതുതലമുറ ക്രെറ്റ

രാജ്യത്തുടനീളം പരിഭ്രാന്തി നിലനിൽക്കുന്നതിനാൽ, മാരകമായ വൈറസ് പടരാതിരിക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയല്ലാതെ കേന്ദ്ര സർക്കാരിന് മറ്റ് മാർഗമില്ല. രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നതിനനുസരിച്ച്, ലോക്ക്ഡൗണിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നു.

മാർച്ചിൽ മികച്ച വിൽപ്പ നേടുന്ന ഹ്യുണ്ടായി മോഡലായി പുതുതലമുറ ക്രെറ്റ

ലോക്ക്ഡൗൺ നീട്ടും എന്ന റിപ്പോർട്ടുകൾ സർക്കാർ നിഷേധിക്കുമ്പോഴും, നിലവിലെ സാഹചര്യങ്ങൾ കാര്യങ്ങൾ നേരെയാവാൻ കൂടുതൽ സമയമെടുക്കും എന്നാണ് സൂചിപ്പിക്കുന്നത്. 2020 മാർച്ചിൽ ഹ്യുണ്ടായി മൊത്തം 5,979 യൂണിറ്റുകൾ കയറ്റി അയച്ചിരുന്നു, ഫെബ്രുവരിയിൽ ഇത് 32,379 യൂണിറ്റായിരുന്നു.

മാർച്ചിൽ മികച്ച വിൽപ്പ നേടുന്ന ഹ്യുണ്ടായി മോഡലായി പുതുതലമുറ ക്രെറ്റ

കിയ, ടൊയോട്ട, ടാറ്റ, ഹോണ്ട, ഫോർഡ് എന്നിവയേക്കാൾ 2020 മാർച്ചിലെ മൊത്ത നിർമ്മാതാക്കളുടെ പ്രതിമാസ വിൽപ്പന പട്ടികയിൽ ഹ്യുണ്ടായി രണ്ടാം സ്ഥാനത്ത് തുടർന്നു.

മാർച്ചിൽ മികച്ച വിൽപ്പ നേടുന്ന ഹ്യുണ്ടായി മോഡലായി പുതുതലമുറ ക്രെറ്റ

നിലവിൽ വിവിധ വിഭാഗങ്ങളിലായി സാൻട്രോ, ഗ്രാൻഡ് i10, എലൈറ്റ് i20, ഗ്രാൻഡ് i10 നിയോസ്, ഓറ, വെന്യു, വെർണ, ക്രെറ്റ എലാൻട്ര, ട്യൂസൺ, കോന ഇവി എന്നിങ്ങനെ 11 മോഡലുകളാണ് നിർമ്മാതാക്കൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New gen Creta become best selling Hyundai in 2020 march. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X