ഹിറ്റായി പുതിയ ഹ്യുണ്ടായി ക്രെറ്റ; പിന്നിട്ടത് 14,000 -ല്‍ അധികം ബുക്കിങ്

ബുക്കിങ് ആരംഭിച്ച് ഒരു ആഴ്ച പിന്നിട്ടപ്പോള്‍ ഹ്യുണ്ടായി ക്രെറ്റ വാരികൂട്ടിയത് 10,000 -ല്‍ അധികം ബുക്കിങ്ങുകള്‍. വാഹനം വിപണിയില്‍ എത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റിപ്പോര്‍ട്ട് അനുസരിച്ച് 14,000 -ല്‍ അധികം ബുക്കിങ്ങാണ് ലഭിച്ചിരിക്കുന്നത്.

ഹിറ്റായി പുതിയ ഹ്യുണ്ടായി ക്രെറ്റ; പിന്നിട്ടത് 14,000 -ല്‍ അധികം ബുക്കിങ്

2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച പുതിയ ക്രെറ്റയുടെ ബുക്കിങ് മാര്‍ച്ച് 2 മുതലാണ് കമ്പനി സ്വീകരിച്ച് തുടങ്ങിയത്. 10,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ഡീസല്‍ എഞ്ചിനുകള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.

ഹിറ്റായി പുതിയ ഹ്യുണ്ടായി ക്രെറ്റ; പിന്നിട്ടത് 14,000 -ല്‍ അധികം ബുക്കിങ്

50 ശതമാനം ആളുകളും ഡീസല്‍ പതിപ്പാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ആകര്‍ഷകമായ ഡിസൈന്‍ മാറ്റമാണ് രണ്ടാം തലമുറ ക്രെറ്റയില്‍ വരുത്തിയിരിക്കുന്നത്. ഹ്യുണ്ടായി ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച ix25 എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ ഡിസൈന്‍.

ഹിറ്റായി പുതിയ ഹ്യുണ്ടായി ക്രെറ്റ; പിന്നിട്ടത് 14,000 -ല്‍ അധികം ബുക്കിങ്

ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് എന്നിങ്ങനെയാണ് ഗിയര്‍ബോക്‌സ്.

ഹിറ്റായി പുതിയ ഹ്യുണ്ടായി ക്രെറ്റ; പിന്നിട്ടത് 14,000 -ല്‍ അധികം ബുക്കിങ്

അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല. വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്തെ മാറ്റങ്ങള്‍.

ഹിറ്റായി പുതിയ ഹ്യുണ്ടായി ക്രെറ്റ; പിന്നിട്ടത് 14,000 -ല്‍ അധികം ബുക്കിങ്

വശങ്ങളിലേക്ക് വരുമ്പോള്‍ പുതിയ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍, ബ്ലാക്ക് ഫിനീഷിങ് B-പില്ലറുകള്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ് എന്നിവയാണ് സൈഡ് പ്രൊഫൈലിനെ വ്യത്യസ്തമാക്കുന്നത്.

ഹിറ്റായി പുതിയ ഹ്യുണ്ടായി ക്രെറ്റ; പിന്നിട്ടത് 14,000 -ല്‍ അധികം ബുക്കിങ്

എല്‍ഇഡി സ്ട്രിപ്പ് ലൈറ്റും പുതിയ ടെയില്‍ ലാമ്പും ഡ്യുവല്‍ ടോണ്‍ ബമ്പറും റിയര്‍ ഫോഗ്‌ലാമ്പുമാണ് പിന്‍വശത്തെ സവിശേഷത. പ്രീമിയം കാറുകളോടു കിടപിടിക്കുന്ന അകത്തളം തന്നെയാകും ക്രെറ്റയുടെ സവിശേഷത.

ഹിറ്റായി പുതിയ ഹ്യുണ്ടായി ക്രെറ്റ; പിന്നിട്ടത് 14,000 -ല്‍ അധികം ബുക്കിങ്

കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും പ്രധാന മാറ്റം. ഹ്യുണ്ടായിയുടെ പുതിയ ബ്ലൂലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് എംഐഡി (MID) ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവയും അകത്തളത്തെ ആഢംബരമാക്കും.

ഹിറ്റായി പുതിയ ഹ്യുണ്ടായി ക്രെറ്റ; പിന്നിട്ടത് 14,000 -ല്‍ അധികം ബുക്കിങ്

ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്ട് തുടങ്ങി ഒന്നിലധികം ഡ്രൈവിങ് മോഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം സ്നോ, സാന്റ്, മഡ് എന്നീ ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളും പുതിയ കെറ്റയില്‍ ഇടംപിടിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Creta Bookings Cross 14000 Units In India. Read in Malayalam.
Story first published: Monday, March 16, 2020, 14:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X