പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തി; വില 54.94 ലക്ഷം

ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ ഇവോക്ക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതുതലമുറ ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക് 54.94 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയ്ക്കാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

റേഞ്ച് റോവർ ഇവോക്ക് എല്ലായ്പ്പോഴും അതിന്റെ വിഭാഗത്തിലെ ഏറ്റവും സ്റ്റൈലിഷ്, കോംപാക്റ്റ് എസ്‌യുവിയാണ് എന്ന് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

ഈ പാരമ്പര്യം നടപ്പിലാക്കിക്കൊണ്ട്, പുതിയ റേഞ്ച് റോവർ ഇവോക്കിന് രൂപകൽപ്പനയും സാങ്കേതികവിദ്യയും കമ്പനി മെച്ചപ്പെടുത്തുന്നു, പരിഷ്കരണത്തിലും ശേഷിയിലും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

പുതിയ റേഞ്ച് റോവർ ഇവോക്കിന്റെ ഡിസൈൻ ഒരു കൂപ്പെ ഘടനയിലാണ്. ഫ്ലഷ് ഫ്ലഷ് ഡിപ്ലോയബിൾ ഡോർ ഹാൻഡിലുകൾ, പ്രീമിയം എൽഇഡി ഹെഡ്ലൈറ്റുകൾ, സിഗ്നേച്ചർ ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, ആനിമേറ്റഡ് ടേൺ സിഗ്നൽ ഇനഡിക്കേറ്ററുകൾ എന്നിവയാണ് 2020 മോഡലിന്റെ സവിശേഷതകൾ.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

2020 റേഞ്ച് റോവർ ഇവോക്കിന്റെ ഇന്റീരിയറുകൾ രൂപകൽപ്പനയിൽ ചുരുങ്ങിയതെങ്കിലും ആഢംബരം നിറഞ്ഞതാണ്. പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വിദഗ്ധമായി രൂപകൽപ്പന ചെയ്ത ഡിസൈനുകളും അലങ്കോലമില്ലാത്ത പ്രതലങ്ങളും ചേർന്നതാണ് ഈ വാഹനം.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

റേഞ്ച് റോവർ ഇവോക്ക് എസ്‌യുവിയുടെ ആഢംബര ഘടകത്തിന് കൂടുതൽ മാറ്റ് കൂട്ടുന്നതിന് അലുമിനിയം ട്രിം ഫിനിഷറുകൾ അവതരിപ്പിക്കുന്നു. ഇന്റീരിയറുകൾ കൂടുതൽ മികവ് നൽകുന്നതുമായ ഇൻ-ക്യാബിൻ എയർ അയോണൈസേഷൻ സംവിധാനവും വാഹനത്തിലുണ്ട്.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

ടച്ച് പ്രോ ഡ്യുവോ സിസ്റ്റം, 12.3 ഇഞ്ച് ഇന്ററാക്ടീവ് ഡ്രൈവർ ഡിസ്‌പ്ലേ, സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനം, വിഭാഗത്തിലെ ആദ്യ ക്ലിയർ സൈറ്റ് ഇന്റീരിയർ റിയർ വ്യൂ മിറർ എന്നിവ പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്കിന്റെ ഫീച്ചറുകളിൽ ചിലതാണ്.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

IRVM ഒരു HD വീഡിയോ സ്‌ക്രീനായി മാറ്റാൻ സാധിക്കും. IRVM HD വീഡിയോ മോഡിലേക്ക് മാറുന്നതിനൊപ്പം കാറിന്റെ മുകളിൽ നിന്നുള്ള ഒരു ക്യാമറ ഫീഡ് വാഹനത്തിന് പിന്നിലുള്ളത് പ്രദർശിപ്പിക്കുന്നു. സ്‌ക്രീൻ വിശാലമായ വ്യൂവും കുറഞ്ഞ പ്രകാശാത്തിൽ മെച്ചപ്പെട്ട ദൃശ്യപരതയും നൽകുന്നു.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

സ്റ്റിയറിംഗ് വീലിനു പിന്നിൽ ഒരു ഇൻഡറാക്ടീവ് ഡ്രൈവർ ഡിസ്പ്ലേയും വാഹനത്തിൽ കാണാം, അത് ധാരാളം ഡ്രൈവിംഗ് വിവരങ്ങളും സുരക്ഷാ ഡാറ്റയും കാണിക്കുന്നു. ഡ്രൈവർ സീറ്റ്, മിറർ, ഓഡിയോ, ക്ലൈമറ്റ് കൺട്രോളുകൾ എന്നിവയ്ക്കുള്ള AI സ്മാർട്ട് ക്രമീകരണങ്ങളും വാഹനത്തിൽ ഉൾക്കൊള്ളുന്നു.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

ലെയിൻ കീപ്പ് അസിസ്റ്റ്, ഡ്രൈവർ കണ്ടീഷൻ മോണിറ്റർ, പിൻ ക്യാമറയുള്ള 360 ° പാർക്കിംഗ് എയ്ഡ്, ക്ലിയർ എക്സിറ്റ് മോണിറ്റർ, റിയർ ട്രാഫിക് മോണിറ്റർ എന്നിവയാണ് 2020 ലാൻഡ് റോവർ റേഞ്ചർ റോവർ ഇവോക്കിൽ ഘടിപ്പിച്ചിട്ടുള്ള മറ്റ് ഡ്രൈവർ എയ്ഡുകൾ.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

വാഹനം ഏത് തരത്തിലുള്ള ഭൂപ്രദേശത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യാന്ത്രികമായി കണ്ടെത്തുകയും വാഹനത്തിന്റെ സജ്ജീകരണം ക്രമീകരിക്കുകയും ചെയ്യുന്ന ഒരു ടെറൈൻ റെസ്പോൺസ് 2 സിസ്റ്റവും റേഞ്ച് റോവർ ഇവോക്ക് മോഡലിൽ നിർമ്മാതാക്കൾ ഒരുക്കുന്നു. പുതിയ ഇവോക്ക് മികച്ച ഇൻ-ക്ലാസ് വാട്ടർ വേഡിംഗ് കഴിവുകളും വാഗ്ദാനം ചെയ്യുന്നു.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

2020 റേഞ്ച് റോവർ ഇവോക്ക് രണ്ട് ബിഎസ് VI കംപ്ലയിന്റ് ഇൻ‌ജെനിയം എഞ്ചിനുകലിൽ ലഭ്യമാണ്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 48 വോൾട്ട് മിൽഡ് ഹൈബ്രിഡ് സിസ്റ്റം, 247 bhp കരുത്തും 365 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

രണ്ടാമത്തേ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ്. 177 bhp കരുത്തും 430 Nm torque ഉം എഞ്ചിൻ സൃഷ്ടിക്കുന്നു. 2020 റേഞ്ച് റോവർ ഡീസൽ മോഡലുകൾ ഡെലിവറികൾക്കായി ലഭ്യമാണ്, പെട്രോൾ മോഡലുകൾക്കുള്ള ഡെലിവറികൾ കമ്പനി ഉടൻ ആരംഭിക്കും.

പുതിയ റേഞ്ച് റോവർ ഇവോക്ക് മോഡലുകൾ വിപണിയിലെത്തി; വില 54.94 ലക്ഷം

ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക് നിലവിൽ ജീപ്പ് റാങ്‌ലർ, ബി‌എം‌ഡബ്ല്യു X4, ഹോണ്ട CR-V, വോൾവോ XC60 എന്നിവയുമായി മത്സരിക്കുന്നു.

More from DriveSpark

Article Published On: Thursday, January 30, 2020, 17:26 [IST]
English summary
New Range Rover Evoque Models Launched In India: Prices Start Rs At 54.94 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X