പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

2020 ഓട്ടോ എക്‌സ്‌പോ ഏറെക്കുറെ അടുത്തെത്തി കഴിഞ്ഞു. പുതിയ മോഡലുകളെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

ഓട്ടോ കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായിയുടെ ജനപ്രീയ മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറയെ അവതരിപ്പിച്ചേക്കുമെന്നാണ്. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും ബോളിവുഡ് താരവുമായ ഷാരുഖ് ഖാന്‍ ഫെബ്രുവരി 6-ന് വാഹനം പുറത്തിറക്കും.

പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

എക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിക്കുമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് മാത്രമേ കമ്പനി വെളിപ്പെടുത്തുകയുള്ളു. 2020 മാര്‍ച്ച് പകുതിയോടെ രണ്ടാം തലമുറ കെറ്റ വില്‍പ്പനയ്ക്ക് എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ മികച്ച വില്‍പ്പന നേടിയിരുന്ന വാഹനമായി ക്രെറ്റ.

പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

എന്നാല്‍ കിയ സെല്‍റ്റോസും, എംജി ഹെക്ടറും വിപണിയില്‍ എത്തിയതോടെ ക്രെറ്റയുടെ വില്‍പ്പന ഇടിഞ്ഞു. പുതിയ പതിപ്പ് എത്തുന്നതോടെ വില്‍പ്പന തിരിച്ച് പിടിക്കാം എന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി. പുതിയ പതിപ്പ് എത്തുമെങ്കിലും വിപണിയിലെ മത്സരം വീണ്ടും മുറുകുമെന്നു തന്നെയാണ് റിപ്പോര്‍ട്ട്.

പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

ചൈനീസ് വാഹാന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍സ്, ഹൈമ ഓട്ടോമൊബൈല്‍സ് എന്നിവരെല്ലാം തന്നെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ക്രെറ്റയുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

അടുത്തിടെ ചൈനയില്‍ ക്രെറ്റയുടെ രണ്ടാം തലമുറയെ ix25 എന്ന പേരില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍ എന്നിവയൊക്കെയാണ് പുതുതലമുറ ക്രെറ്റയുടെ പ്രധാന മാറ്റങ്ങള്‍.

പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

പുതിയ മുന്‍ ഗ്രില്ലിനൊപ്പം എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പുകള്‍ എന്നിവയും 2020 ക്രെറ്റയ്ക്ക് ലഭിക്കും. പിന്‍ഭാഗം അടിമുടി മാറ്റങ്ങളോടെയാണ് എത്തുന്നത്. കറുത്ത ട്രിം ഉള്ള സ്‌റ്റൈലിഷ് സ്പ്ലിറ്റ്-ടൈപ്പ് ടെയില്‍ ലാമ്പുകളും രണ്ട് ലൈറ്റിംഗ് ഘടകങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ലൈറ്റ് സ്ട്രിപ്പും.

പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

മൊത്തത്തില്‍, പുതിയ മോഡല്‍ നിലവിലെ പതിപ്പിനേക്കാള്‍ മികച്ചതും ആധുനികവുമാണ്. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതിയ പതിപ്പില്‍ ഇടംപിടിച്ചേക്കും.

പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

ആംബിയന്റ് ലൈറ്റിങ് സിസ്റ്റം, സെന്‍ട്രല്‍ കണ്‍ട്രോള്‍ സ്‌ക്രീനില്‍ 360 ഡിഗ്രി ക്യാമറ സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യും.

പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

ഹ്യുണ്ടായി ക്രെറ്റ അതിന്റെ പ്ലാറ്റ്‌ഫോമും എഞ്ചിന്‍ ഓപ്ഷനുകളും കിയ സെല്‍റ്റോസുമായി പങ്കിടും. അതുകൊണ്ട് തന്നെ സെല്‍റ്റോസ് GT ലൈനില്‍ കണ്ടിരിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ പുതിയ ക്രെറ്റയിലും ഇടംപിടിച്ചേക്കും.

പുതുതലമുറ ക്രെറ്റ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി ഹ്യുണ്ടായി

ഗിയര്‍ബോക്‌സ് ഓപ്ഷനുകളും സെല്‍റ്റോസിന് സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് യൂണിറ്റുകള്‍ക്കും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭിക്കും. പെട്രോളിനായി ഒരു ഓപ്ഷണല്‍ സിവിടിയും 6-സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഡീസല്‍ യൂണിറ്റിനും ലഭിക്കും.

More from DriveSpark

Article Published On: Wednesday, January 8, 2020, 12:55 [IST]
English summary
New Hyundai Creta India Launch Date Confirmed. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X