പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) മാർച്ച് 26 ന് പ്രാദേശിക പ്രീമിയറിനു മുന്നോടിയായി വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ടീസർ ചിത്രങ്ങൾ ആഭ്യന്തര വിപണിയിൽ പുറത്തിറക്കി.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

ആഗോളതലത്തിൽ ബ്രാൻഡിനെ പിന്തുടരുന്ന ഏറ്റവും പുതിയ സെൻസസ് സ്പോർട്ടിനെസ് ഡിസൈൻ ശൈലിയെ തുടർന്ന് 2020 ഹ്യുണ്ടായി വെർണ വീണ്ടും സെഡാനുകൾക്കായുള്ള C-സെഗ്‌മെന്റിലെ ആവേശം വർദ്ധിപ്പിക്കും എന്നാണ് നിർമ്മാതാക്കളുടെ വിശ്വാസം.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

1.0 ലിറ്റർ ടർബോചാർജ്ഡ് GDi പെട്രോൾ എഞ്ചിനാണ് പരിഷ്കരിച്ച വെർണയ്ക്ക് ശക്തി നൽകുന്നതെന്ന് ദക്ഷിണ കൊറിയൻ നിർമാതാക്കൾ സ്ഥിരീകരിച്ചു.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

100 bhp കരുത്തും 172 Nm torque ഉം വികസിപ്പിക്കുന്ന വെന്യു കോം‌പാക്റ്റ് എസ്‌യുവിയിൽ കാണപ്പെടുന്ന അതേ യൂണിറ്റായിരിക്കും വെർണയിലും വരുന്നത്.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് DCT (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ) ഗിയർബോക്സുകൾ ഓപ്ഷണലായി ലഭ്യമാകുമെന്ന് ഹ്യുണ്ടായി പത്രക്കുറിപ്പിൽ അറിയിച്ചു.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

സെൽറ്റോസിൽ വരുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ആറ് സ്പീഡ് ഓട്ടോമാറ്റിക് ലഭ്യമാക്കും. മിഡ് സൈസ് എസ്‌യുവിയിൽ 115 bhp കരുത്തും 250 Nm torque ഉം വികസിപ്പിക്കുന്നു.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

ഏഴ് സ്പീഡ് DCT വെർണയുടെ ഏറ്റവും ഉയർന്ന പതിപ്പുകൾക്കൊപ്പം ലഭ്യമാകും. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേർന്ന പാക്കേജിന്റെ ഭാഗമാകും.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പവർട്രെയിനുകൾ പരിഷ്കരിച്ചിരിക്കുന്നു. നിലവിലുള്ള തലമുറയുടെ ജീവിതചക്രം കൂടുതൽ വിപുലീകരിക്കുന്നതിനായി ഹ്യുണ്ടായി വെർണയ്ക്ക് നിരവധി ഡിസൈൻ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

വെർണയ്ക്ക് ചൈനയിൽ വൻതോതിൽ നവീകരണം ലഭിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലെത്തുന്നയാൾ റഷ്യയിൽ വിൽപ്പനയ്ക്ക് എത്തിയ ഏറ്റവും പുതിയ സോളാരിസിന് സമാനമായ രൂപഭാവമായിരിക്കും.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

വാഹനത്തിന് മുൻവശത്തിന് സവിശേഷമായ ഘടകങ്ങളോടൊപ്പം കൂടുതൽ പ്രമുഖ റേഡിയേറ്റർ ഗ്രില്ല്, ഇന്റഗ്രേറ്റഡ് C ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള വീതി കുറഞ്ഞ ഹെഡ്‌ലാമ്പുകൾ.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

കൂടാതെ ടേൺ ബ്ലിങ്കറുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിങ്, വൃത്ത ആകൃതിയിലുള്ള ലൈറ്റ്, മുൻ ബമ്പറും എന്നീ ഡിസൈൻ പുനരവലോകനങ്ങൾ ടീസർ ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. സെഡാനിന്റെ വശങ്ങളിൽ ക്രോം ഘടകങ്ങളുള്ള വിൻഡോ ലൈൻ, ഉയർന്ന ബെൽറ്റ്ലൈൻ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവയുണ്ട്.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

ഷാർക് ഫിൻ ആന്റിനയോടെ മൊത്തത്തിലുള്ള രൂപഘടന സമാനമായി തുടരുന്നു. പുതിയ ഗ്രാഫിക്സും പരിഷ്കരിച്ച ബമ്പറും റാപ്പ് എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ വാഹനത്തിന്റെ പിൻഭാഗത്തിന് ലഭിക്കുന്ന മാറ്റങ്ങൾ.

പുറത്തിറങ്ങും മുമ്പ് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

ഇന്റീരിയറിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ബ്ലൂ ലിങ്ക് കണക്റ്റിവിറ്റിയും 2020 വെർണയ്ക്ക് എതിരാളികളെക്കാൾ നിർണ്ണായക സ്ഥാനം നൽകും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Verna facelift teased. Read in Malayalam.
Story first published: Monday, March 9, 2020, 19:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X