റാങ്‌ലര്‍ റുബിക്കണ്‍ അവതരിപ്പിച്ച് ജീപ്പ്; വില 64.98 ലക്ഷം രൂപ

റാങ്‌ലര്‍ റുബിക്കണ്‍ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ച് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. 64.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. മാര്‍ച്ച് 15 മുതല്‍ വാഹനം കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

റാങ്‌ലര്‍ റുബിക്കണ്‍ അവതരിപ്പിച്ച് ജീപ്പ്; വില 64.98 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് റാങ്‌ലര്‍ മോഡലിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകളും, സവിശേഷതകളോടെയുമാണ് പുതിയ പതിപ്പ് വിപണിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അഞ്ച് ഡോര്‍ പതിപ്പാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റായിട്ടാണ് (CUB) റാങ്‌ലര്‍ റുബിക്കണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

റാങ്‌ലര്‍ റുബിക്കണ്‍ അവതരിപ്പിച്ച് ജീപ്പ്; വില 64.98 ലക്ഷം രൂപ

കാഴ്ചയിലോ ഡിസൈനിലോ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഫീച്ചറുകളില്‍ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. റുബിക്കണ്‍ സ്റ്റിക്കറുകളാണ് പുറമേ ഉള്ള കാഴ്ചയില്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്നും പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. 217 mm ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ആണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

റാങ്‌ലര്‍ റുബിക്കണ്‍ അവതരിപ്പിച്ച് ജീപ്പ്; വില 64.98 ലക്ഷം രൂപ

അതുകൊണ്ട് തന്നെ ഏത് പ്രദേശങ്ങളിലൂടെയും വാഹനം നന്നായി കൊണ്ടുപോകാന്‍ സാധിക്കും. സാഹസിക യാത്രകളെ സഹായിക്കുന്ന രീതിയിലുള്ള ടയറുകളും വാഹനത്തിന്റെ സവിശേഷതയാണ്. 17 ഇഞ്ചാണ് അലോയി വീലുകളാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

റാങ്‌ലര്‍ റുബിക്കണ്‍ അവതരിപ്പിച്ച് ജീപ്പ്; വില 64.98 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് പോലെ മടക്കാവുന്ന വിന്‍ഡ്ഷീല്‍ഡ്, നീക്കം ചെയ്യാന്‍ സാധിക്കുന്ന റൂഫ്, ഡോറുകള്‍ എന്നിവയൊക്കെ റുബിക്കണ്‍ മോഡലിനും കമ്പനി നല്‍കിയിട്ടുണ്ട്. പുതിയ വാഹനത്തിന്റെ മറ്റൊരു സവിശേഷതയായി കമ്പനി എടുത്ത് പറഞ്ഞിരിക്കുന്നത് 8.4 ഇഞ്ചിന്റെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റമാണ്.

റാങ്‌ലര്‍ റുബിക്കണ്‍ അവതരിപ്പിച്ച് ജീപ്പ്; വില 64.98 ലക്ഷം രൂപ

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, നാവിഗേഷന്‍ എന്നിവയുടെ പിന്തുണയും ഇതിനുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിങ്, 9-സ്പീക്കര്‍ ആല്‍പൈന്‍ സൗണ്ട് സിസ്റ്റം എന്നിവയും വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്.

റാങ്‌ലര്‍ റുബിക്കണ്‍ അവതരിപ്പിച്ച് ജീപ്പ്; വില 64.98 ലക്ഷം രൂപ

എന്നാല്‍ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 265 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും.

റാങ്‌ലര്‍ റുബിക്കണ്‍ അവതരിപ്പിച്ച് ജീപ്പ്; വില 64.98 ലക്ഷം രൂപ

എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. നിരവധി സുരക്ഷ സംവിധാനങ്ങളോടെയാണ് ജീപ്പ് റാങ്ലര്‍ റൂബിക്കോണ്‍ വിപണിയില്‍ എത്തുന്നത്. നാല് എയര്‍ബാഗുകള്‍, പാര്‍ക്ക് അസിസ്റ്റ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍-ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങി സുരക്ഷ ഉപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

റാങ്‌ലര്‍ റുബിക്കണ്‍ അവതരിപ്പിച്ച് ജീപ്പ്; വില 64.98 ലക്ഷം രൂപ

ഫയര്‍ക്രാക്കര്‍ റെഡ്, ബില്ലറ്റ് സില്‍വര്‍, ബ്ലാക്ക്, ബ്രൈറ്റ് വൈറ്റ്, ഗ്രാനൈറ്റ് ക്രിസ്റ്റല്‍ എന്നീ അഞ്ച് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

Article Published On: Wednesday, March 4, 2020, 11:46 [IST]
English summary
Jeep Wrangler Rubicon Launched In India: Prices Start At Rs 64.98 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X