ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

2020 ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍. 57.06 ലക്ഷം രൂപ മുതല്‍ 60.89 ലക്ഷം രൂപ വരെയാണ് പുതിയ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

S, Rഡൈനാമിക് SE എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാബനം വിപണിയില്‍ എത്തുന്നത്. രണ്ട് വകഭേദങ്ങളും ഫീച്ചര്‍ സമ്പന്നമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രീമിയം ട്രാന്‍വേഴ്‌സ് ആര്‍ക്കിടെക്ചര്‍ (PTA) എന്ന പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

അടുത്തിടെ കമ്പനി അവതരിപ്പിച്ച ഇവോക്ക് മോഡലും ഇതേ പ്ലാറ്റ്‌ഫോമിലാണ് വിപണിയില്‍ എത്തുന്നത്. പുതിയൊരു പ്ലാറ്റ്‌ഫോം ആയതുകൊണ്ട് തന്നെ വാഹനത്തിന്റെ അളവുകളിലും വ്യത്യാസമുണ്ട്. 2019 മോഡലിനെക്കാള്‍ 7 mm ചെറുതായെന്നതും 2020 ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പ്രത്യേകതയാണ്.

ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

പുറം മോടിയിലും ആകത്തളത്തിലും നിരവധി മാറ്റങ്ങളുമായിട്ടാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതിയ റിയര്‍ ബമ്പറുകള്‍ എന്നിവയാണ് വാഹനത്തിന്റെ പുറമേയുള്ള സവിശേഷകള്‍.

ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

കറുപ്പ് ഘടകങ്ങള്‍ ചേര്‍ത്ത് ഷാര്‍പ്പ് ആയ ഡിസൈന്‍ ആണ് പുത്തന്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്. കറുപ്പ് നിറത്തിലുള്ള വീല്‍ ആര്‍ച്ച് ക്ലാഡിങ് ഒഴിവാക്കിയാണ് പുത്തന്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ കടന്നുവരവ്. അലോയ് വീലുകളുടെ ഡിസൈനും വ്യത്യസ്തമാണ്.

ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

അകത്തളത്തിലും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോളുകള്‍ക്കായി മറ്റൊരു സ്‌ക്രീന്‍ എന്നിവയാണ് അകത്തളത്തെ മനോഹരമാക്കുന്നത്.

ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

പുതിയ സ്റ്റിയറിങ് വീല്‍, വയര്‍ലെസ് ചാര്‍ജിങ്, 4G വൈഫൈ ഹോട്ട്‌സ്‌പോട്ട്, മസാജിങ് ഫംഗഷനോടുകൂടിയ സീറ്റുകള്‍ (മുന്നില്‍), പവര്‍ ടെയില്‍ഗേറ്റ്, അഡാപിറ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലെ സവിശേഷതകളാണ്. ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്.

ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 177 bhp കരുത്തും 430 Nm torque ഉം ഉത്പാദിപ്പിക്കും. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 245 bhp കരുത്തും 365 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകളും JLR ഇന്‍ജെനിയം യൂണിറ്റോടെയാണ് വിപണിയില്‍ എത്തുന്നത്.

ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് വാഹനത്തിന്റെ ഗിയര്‍ബോക്‌സുകള്‍. ഫ്യൂജി വൈറ്റ്, ഫയര്‍നെസ് റെഡ്, സാന്റോറിനി ബ്ലാക്ക്, ഈഗര്‍ ഗ്രേ, ബൈറോണ്‍ ബ്ലൂ, പോര്‍ട്ടോഫിനോ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ പുതിയ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ ലഭ്യമാകും.

ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

ടെറൈന്‍ റസ്‌പോണ്‍സ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റോള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രെയിലര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ സ്റ്റാന്റേര്‍ഡ് ഫീച്ചറായി വാഹനത്തിലുണ്ട്. വിപണിയില്‍ ബിഎംഡബ്ല്യു X3, ഔഡി Q5, വോള്‍വോ XC60 എന്നിവരാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ എതിരാളികള്‍.

ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

റേഞ്ച് റോവര്‍ ഇവോക്ക് എസ്‌യുവിയെ അടുത്തിടെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതുതലമുറ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് 54.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഒരു കൂപ്പെ ഘടനയിലാണ് പുതിയ റേഞ്ച് റോവര്‍ ഇവോക്കിന്റെ ഡിസൈന്‍. അതിനൊപ്പം നിരവധി മാറ്റങ്ങളും 2020 മോഡലിന്റെ സവിശേഷതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
2020 Land Rover Discovery Sport Launched In India. Read in Malayalam.
Story first published: Thursday, February 13, 2020, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X